Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭൂമി ഇല്ലാതായാൽ മനുഷ്യ വംശത്തിന് താമസം മാറ്റാൻ മറ്റൊരിടം ഉണ്ടോ എന്ന് ഇന്നറിയാം; ഇന്ന് അർധരാത്രി അമേരിക്കയുടെ റോബോട്ടിക്ക് ഉപഗ്രഹം ചൊവ്വയിൽ ലാൻഡ് ചെയ്യുമ്പോൾ ചരിത്രം വഴിമാറും; ആറുമാസമായി 12300 മൈലിൽ കുതിക്കുന്ന ഇൻസൈറ്റിനെ അഞ്ച് മൈൽ വേഗത്തിലേക്ക് ലാൻഡ് ചെയ്യിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങൾ തുടരുന്നു

ഭൂമി ഇല്ലാതായാൽ മനുഷ്യ വംശത്തിന് താമസം മാറ്റാൻ മറ്റൊരിടം ഉണ്ടോ എന്ന് ഇന്നറിയാം; ഇന്ന് അർധരാത്രി അമേരിക്കയുടെ റോബോട്ടിക്ക് ഉപഗ്രഹം ചൊവ്വയിൽ ലാൻഡ് ചെയ്യുമ്പോൾ ചരിത്രം വഴിമാറും; ആറുമാസമായി 12300 മൈലിൽ കുതിക്കുന്ന ഇൻസൈറ്റിനെ അഞ്ച് മൈൽ വേഗത്തിലേക്ക് ലാൻഡ് ചെയ്യിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങൾ തുടരുന്നു

ചൊവ്വാ ഗ്രഹത്തെ ലക്ഷ്യം വച്ച് നാസ ആറ് മാസം മുമ്പ് അയച്ചിരുന്ന റോബോട്ട് സ്പേസ്ഷിപ്പായ ഇൻസൈറ്റ് അർധരാത്രി ചൊവ്വയിൽ ലാൻഡ് ചെയ്യുമെന്ന് റിപ്പോർട്ട്. അമേരിക്കയുടെ ഈ റോബോട്ടിക്ക് ഉപഗ്രഹം ചൊവ്വയിൽ ലാൻഡ് ചെയ്യാനെടുക്കുന്ന ആറര മിനുറ്റ് സമയം അതിനിർണായകമാണെന്നാണ് മുന്നറിയിപ്പ്. ഇതോടെ ചരിത്രം വഴിമാറാൻ പോവുന്ന വിവരങ്ങളായിരിക്കും അവിടെ നിന്നും ലഭിക്കാൻ തുടങ്ങുന്നത്. ഭൂമി ഇല്ലാതായാൽ മനുഷ്യ വംശത്തിന് താമസം മാറ്റാൻ മറ്റൊരിടം ഉണ്ടോ എന്നും ഇതിലൂടെ ഇന്നറിയാനായേക്കും.

കഴിഞ്ഞ ആറ് മാസങ്ങളായി മണിക്കൂറിൽ 123000 മൈൽ വേഗതയിൽ ചൊവ്വയെ ലക്ഷ്യമാക്കി കുതികുതിച്ച് കൊണ്ടിരിക്കുന്ന ഇൻസൈറ്റിനെ മണിക്കൂറിൽ അഞ്ച് മൈൽ വേഗത്തിലേക്ക് കുറച്ച് ലാൻഡ് ചെയ്യിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.ചൊവ്വയിലെ അറിയപ്പെടാത്ത രഹസ്യങ്ങളെക്കുറിച്ച് അറിയുകയും അത് മനുഷ്യരാശിയുടെ നേട്ടത്തിന് വേണ്ടി പ്രയോജനപ്പെടുത്തുകയുമാണ് ഇൻസൈറ്റിന്റെ ലക്ഷ്യം. ഒരു ബില്യൺ ഡോളർ മുടക്കിയാണ് നാസ ഇൻസൈറ്റ് പദ്ധതി നടപ്പിലാക്കുന്നത്. ഇൻസൈറ്റിന്റെ വേഗത അഞ്ച് മൈലിലേക്ക് ചുരുക്കി സുരക്ഷിതമായി ചൊവ്വാ ഉപരിതലത്തിൽ ലാൻഡ് ചെയ്യിപ്പിക്കാനാവുമെന്നാണ് വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത്.

ചൊവ്വയുടെ ആന്തരിക തലത്തിലുള്ള രഹസ്യങ്ങളെ വെളിപ്പെടുത്തുന്നതിനുള്ള നിർണായകമായ ദൗത്യമാണ് ഇൻസൈറ്റിനുള്ളതെന്നും വിദഗ്ദ്ധർ വെളിപ്പെടുത്തുന്നു.ചൊവ്വയുടെ ഉപരിതലത്തിൽ നിന്നും 16 അടിയോളം ആഴത്തിലുള്ള കാര്യങ്ങളായിരിക്കും ഇൻസൈറ്റ് നിരീക്ഷിക്കാൻ പോകുന്നത്.ഇൻസൈറ്റിനായി സെൻസറുകൾ അടങ്ങിയ സിസ്മോമീറ്റർ ലണ്ടനിലെ ഇംപീരിയൽ കോളജിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ വച്ച് പരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇൻസൈറ്റിനെ ചൊവ്വയിൽ അതീവ ശ്രദ്ധയോടെയും സുരക്ഷിതമായും ലാൻഡ് ചെയ്യിപ്പിക്കുന്നതിൽ മാത്രമാണ് കാലിഫോർണിയയിലെ പാസദേനയിലെ നാസ മിഷൻ കൺട്രോൾ ഇപ്പോൾ അതീവ ശ്രദ്ധ പുലർത്തുന്നത്.

ലാൻഡ് ചെയ്യുന്ന ആറര മിനുറ്റ് സമയത്തെ മിനുറ്റ്സ് ഓഫ് ടെറർ എന്നാണിവർ വിശേഷിപ്പിച്ചിരിക്കുന്നത്. മിക്ക മിഷനുകളെ സംബന്ധിച്ചിടത്തോളവും ലാൻഡിങ് സങ്കീർണമായ പ്രവൃത്തിയാണ്. ഈ അവസരത്തിൽ അവ തകരുന്നതിനുള്ള സാധ്യതയേറെയുമാണ്. ഇത് ഇൻസൈറ്റിനെ സംബന്ധിച്ചും ശരിയാണെന്നതാണ് കടുത്ത ആശങ്ക വർധിപ്പിച്ചിരിക്കുന്നത്. ഇതിന് മുമ്പ് ഇത്തരത്തിൽ സോവിയറ്റ് യൂണിയനും യൂറോപ്യൻ സ്പേസ് ഏജൻസിയും ചൊവ്വയിലേക്ക് നടത്തിയ ദൗത്യങ്ങൾ പരാജയപ്പെട്ടിരുന്നു.എന്നാൽ നാസ ഇതിനായി നടത്തിയ എട്ടിൽ ഒരു ശ്രമം മാത്രമാണ് പരാജയപ്പെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP