Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റിയാദിൽ മലയാളി വാഹനത്തിൽ മരിച്ച നിലയിൽ; പാലക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയത് അൽഖർജ് ചെക്ക് പോസ്റ്റിന് സമീപം; മരണ കാരണം ഹൃദയാഘാതമെന്ന് പൊലീസ്

റിയാദിൽ മലയാളി വാഹനത്തിൽ മരിച്ച നിലയിൽ; പാലക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയത് അൽഖർജ് ചെക്ക് പോസ്റ്റിന് സമീപം; മരണ കാരണം ഹൃദയാഘാതമെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

റിയാദ് : സൗദിയിലെ റിയാദിൽ മലയാളിയെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി . പാലക്കാട് നെന്മാറ കയറാടി വഴിലിയിൽ ഒറ്റക്കണ്ടത്തിൽ യൂസഫി(40) നെയാണ് വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . റിയാദിലെ ശിഫ സനാഇയയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു യൂസഫ്.

അൽഖർജ് ചെക്ക് പോസ്റ്റിന് സമീപം യൂസഫ് ഓടിച്ചിരുന്ന പിക്കപ്പ് വാഹനത്തിലാണ് മരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് സ്‌പോൺസറെ കാണാൻ യൂസഫ് അൽഖർജിലേക്ക് യാത്ര തിരിച്ചത് .ചെക്ക് പോസ്റ്റ് കഴിഞ്ഞ് ഒരു കിലോമീറ്റർ പരിധിയിൽ റോഡരികിൽ നിർത്തിയിട്ട വാഹനത്തിൽ മരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയതായി ട്രാഫിക് പൊലീസാണ് സ്പോൺസറെ വിവരം അറിയിച്ചത് .ഹൃദയാഘാതമാണ് മരണ കാരണം.

മാതാവ്: ഖദീജ. ഭാര്യ: സൗജത്ത്. മക്കൾ: അഫ്സ, അഹ്ല, മുഹമ്മദ് അഫ്നാൻ. കഴിഞ്ഞ അഞ്ചു വർഷമായി റിയാദിലുള്ള യൂസഫ് നേരത്തെ അൽ ഖസീമിലും ജോലി ചെയ്തിരുന്നു.റിയാദ് ശുമേസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കും .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP