Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ ഭരണഘടനയും ഇന്ത്യൻ ശിക്ഷാനിയമവും ആണോ അതോ പാർട്ടി ഭരണഘടനയാണോ സിപിഎം അംഗീകരിക്കുന്നത്; ഒരു കുറ്റം നടന്നത് ശ്രദ്ധയിൽപെട്ടാൽ നിങ്ങൾ അത് ബന്ധപ്പെട്ടവരെ അറിയിക്കണം ഐപിസി 202 വകുപ്പ് പാർട്ടിക്ക് ബാധകമല്ലേ; പി.കെ ശശിക്കെതിരായ അച്ചടക്ക നടപടി വന്നത് ഖാപ്പ് പഞ്ചായത്ത് രീതിയിൽ; ശബരിമല കാര്യത്തിൽ സ്വീകരിച്ച ഭരണഘടനാ ധാർമ്മികത ശശിയുടെ കാര്യത്തിൽ 'ശശിയായോ' എന്ന് ചോദിച്ച് സോഷ്യൽ മീഡിയ

ഇന്ത്യൻ ഭരണഘടനയും ഇന്ത്യൻ ശിക്ഷാനിയമവും ആണോ അതോ പാർട്ടി ഭരണഘടനയാണോ സിപിഎം അംഗീകരിക്കുന്നത്; ഒരു കുറ്റം നടന്നത് ശ്രദ്ധയിൽപെട്ടാൽ നിങ്ങൾ അത് ബന്ധപ്പെട്ടവരെ അറിയിക്കണം ഐപിസി 202 വകുപ്പ് പാർട്ടിക്ക് ബാധകമല്ലേ; പി.കെ ശശിക്കെതിരായ അച്ചടക്ക നടപടി വന്നത് ഖാപ്പ് പഞ്ചായത്ത് രീതിയിൽ; ശബരിമല കാര്യത്തിൽ സ്വീകരിച്ച ഭരണഘടനാ ധാർമ്മികത ശശിയുടെ കാര്യത്തിൽ 'ശശിയായോ' എന്ന് ചോദിച്ച് സോഷ്യൽ മീഡിയ

എം മനോജ് കുമാർ

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ പി.കെ.ശശി എംഎൽഎയ്‌ക്കെതിരേ നടപടി എടുത്തതോടെ സിപിഎം 'ഭരണഘടനാ പ്രതിസസന്ധിയിൽ'. ശശിക്കെതിരെ ലൈംഗികാതിക്രമ പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമികമായി സിപിഎം അംഗീകരിക്കുമ്പോൾ ഇന്ത്യൻ ശിക്ഷാ നിയമവും ഭരണഘടനയും സിപിഎമ്മുമായി മുഖാമുഖം വരുന്നു. ശശിയുടെ കുറ്റങ്ങൾക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ വകുപ്പുകളുണ്ട്. ഐപിസി 354- സ്ത്രീത്വത്തിനെ അവഹേളിക്കുന്നതിനെതിരെയുള്ള വകുപ്പാണിത്. ഇതേ വകുപ്പിനകത്ത് 354 എ കൂടിയുണ്ട്. 2013-ലെ നിർഭയ കേസിനു ശേഷം വന്ന വകുപ്പാണിത്. 354 എയിൽ തന്നെ 14 എന്ന വകുപ്പ് കൂടിയുണ്ട്. ഒരു വർഷം വരെ തടവും പിഴയും വിധിക്കുന്ന വകുപ്പാണിത്. ഈ വകുപ്പുകൾ എല്ലാം തന്നെ സ്ത്രീത്വത്തെ അവഹേളിക്കുന്നതിന്നെതിരെയുള്ളതാണ്.

ഈ ഘട്ടത്തിൽ ഐപിസി 202 വകുപ്പ് സിപിഎമ്മിന് മുന്നിലേക്ക് വരുന്നു. ഈ വകുപ്പ് പ്രകാരം ഒരു കുറ്റം നടന്നത് ശ്രദ്ധയിൽപെട്ടാൽ നിങ്ങൾ അത് ബന്ധപ്പെട്ടവരെ അറിയിക്കണം. അങ്ങിനെ അറിയിക്കാതിരുന്നതിനാൽ അവർക്ക് കൂടി ആറുമാസത്തെ തടവ് ശിക്ഷ ലഭിക്കും. ഇപ്പോൾ ശശിയുടെ പ്രശ്നം കൈകാര്യം ചെയ്ത മുൻ ആഭ്യന്തരമന്ത്രിയായ ഇപ്പോഴത്തെ പാർട്ടി സെക്രട്ടറിയും നിയമമന്ത്രിയായ അന്വേഷണ കമ്മീഷൻ അംഗവും കുറ്റം നിയമസംവിധാനത്തെ അറിയിക്കാതിരിക്കുകയാണ് ചെയ്തത്. ഇതും കൂടി ഈ കുറ്റത്തിന്റെ പരിധിയിൽ വരുന്നതാണ്.

ശശിയുടെ ലൈംഗിക ചുവയോടെ കൂടിയുള്ള സംസാരത്തിന്റെ ഓഡിയോ ക്ലിപ്പിങ് കൂടി പരാതിക്ക് ഒപ്പം ചേർത്തിട്ടുണ്ട്. അതിനാലാണ് സസ്‌പെൻഷൻ വിധിച്ചത്. എന്നാൽ സസ്‌പെൻഷൻ മാത്രം മതിയോ കുറ്റം തെളിഞ്ഞ അവസ്ഥയിൽ ശശിയെ നിയമത്തിനു മുന്നിലേക്ക് സിപിഎം വിട്ടുനൽകേണ്ടതല്ലേ എന്ന ചോദ്യമാണ് ഇപ്പോൾ പാർട്ടിക്ക് മുന്നിലേക്ക് ഉയരുന്നത്. ശശിക്കെതിരെ ക്രിമിനൽ നടപടിക്രമങ്ങളുമായി പാർട്ടിക്ക് മുന്നോട്ട് പോകേണ്ടി വരും.

പരാതി പൊലീസിന് കൈമാറുകയും നിയമ നടപടികൾക്ക് ശശിയെ വിധേയമാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം കൂടി സിപിഎമ്മിനു മുന്നിലുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോൾ സിപിഎം പ്രാമുഖ്യം നൽകുന്നത് പാർട്ടി ഭരണഘടനയ്ക്കാണ്. എന്നാൽ സിപിഎം രീതികൾ വ്യത്യസ്തവുമാണ്. ഇന്ത്യൻ ഭരണഘടന പഠന വിഷയമാക്കണം എന്നാണ് സിപിഎം ഇപ്പോൾ ആവശ്യപ്പെടുന്നത്. വി ദി പീപ്പിൾ ക്യാമ്പയിന്റെ ഉദ്ദേശം തന്നെ ഭരണഘടന ഉയർത്തിപ്പിടിക്കലാണ്. ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ടതും ഭരണഘടന അനുശാസിക്കുന്ന കാര്യമാണെന്നാണ് സിപിഎം പറയുന്നത്.

ശബരിമല സുപ്രീംകോടതി വിധിയിൽ ഭരണഘടനയെയാണ് സിപിഎം ഉയർത്തിപ്പിടിക്കുന്നത്. തേ സിപിഎം തന്നെയാണ് ഇന്ത്യൻ ഭരണഘടന ഒഴിവാക്കി ശശിയുടെ കാര്യത്തിൽ പാർട്ടി രീതികൾ നടപ്പിലാക്കിയത്. പാർട്ടി ഭരണഘടന പ്രകാരമാണ് ശശിക്കെതിരെ സിപിഎം ഇപ്പോൾ നടപടി എടുത്തത്. പാർട്ടി ഭരണഘടനപ്രകാരം നടപടികൾ എടുക്കുമ്പോൾ ഇന്ത്യൻ ഭരണഘടന സിപിഎം തള്ളിക്കളയുകയാണ്. കാരണം ഭരണഘടന പ്രകാരം നടപടികൾ ഈ കാര്യത്തിൽ സിപിഎം സ്വീകരിച്ചിട്ടില്ല. സിപിഎം ചെയ്തത് ഖാപ്പ് പഞ്ചായത്ത് രീതിയിൽ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് ശിക്ഷ വിധിക്കുകയാണ്. ആ ശിക്ഷയാണ് ശശിക്ക് നൽകിയ ആറുമാസം പാർട്ടിയിൽ നിന്നുള്ള സസ്‌പെൻഷൻ. ഒരു വശത്ത് ഭരണഘടനയ്ക്ക് വേണ്ടി നിലകൊള്ളുമ്പോൾ മറുവശത്ത് ഭരണ ഘടന തള്ളിക്കളയുകയാണ്.

ഭരണഘടന പ്രകാരം സിപിഎം നീങ്ങുകയാണെങ്കിൽ ക്രിമിനൽ നടപടികൾ ആവശ്യമായി വരുന്ന കേസ് ആണ് ശശിയുടേത്. ഇതെല്ലാം അവഗണിച്ചാണ് സിപിഎം ഇപ്പോൾ ശശിയുടെ കാര്യത്തിൽ നടപടി സ്വീകരിച്ചിരിക്കുന്നത്. പാർട്ടി നേതാവിനു യോജിക്കാത്ത വിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് ശശിക്കെതിരെ നടപടി എന്ന് വിശദീകരണത്തിൽ സിപിഎം പറയുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് നൽകിയ ലൈംഗികാതിക്രമ പരാതിയെ തുടർന്നു ആറു മാസത്തേക്കാണ് ശശിക്ക് പാർട്ടി സംസ്ഥാന കമ്മറ്റി തീരുമാന പ്രകാരം സസ്‌പെൻഷൻ വന്നത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതിയാണ് ശശിക്കെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്. വൻ സമ്മർദ്ദങ്ങൾക്കൊടുവിലാണ് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിക്ക് ഇപ്പോൾ സസ്‌പെൻഷൻ ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP