Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യ മലയാളീ ന്യൂയോർക്ക് സെനറ്റർ ആയി ജയിച്ച കെവിൻ തോമസിന് മലയാളീ കമ്മ്യൂണിറ്റിയുടെ വരവേല്പ്

ആദ്യ മലയാളീ ന്യൂയോർക്ക് സെനറ്റർ ആയി ജയിച്ച കെവിൻ തോമസിന് മലയാളീ കമ്മ്യൂണിറ്റിയുടെ വരവേല്പ്

ജോയിച്ചൻ പുതുക്കുളം

മേരിക്കൻ ചരിത്രത്തിൽ ആദ്യമായി ന്യൂയോർക്ക് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെവിൻ തോമസിന് ന്യൂയോർക്കിലെ മലയാളീ സമൂഹവും ടേസ്റ്റ് ഓഫ് കൊച്ചിൻ റെസ്റ്റോറന്റും ചേർന്ന് വെറ്ററൻസ് ദിനമായ നവംബർ 12 തിങ്കളാഴ്ച വൈകിട്ട് ന്യൂയോർക്ക് ക്യുൻസിൽ ഉള്ള ടേസ്റ്റ് ഓഫ് കൊച്ചിൻ റെസ്റ്റോറന്റിൽ വെച്ച് നടത്തിയ സ്വീകരണ സൽക്കാര ചടങ്ങിൽ ഒട്ടു മിക്ക പ്രമുഖ മലയാളീ സാംസ്‌കാരിക സംഘടനകളും വ്യക്തികളും പങ്കെടുത്തു.

ഫൊക്കാന, ഫോമാ, വേൾഡ് മലയാളി കൗൺസിൽ, കേരള സമാജം ,കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (KCANA), വെസ്റ്റ്‌ചെസ്റ്റർ മലയാളി അസോസിയേഷൻ., ലോങ്ങ് ഐലൻഡ് മലയാളി കൾച്ചറൽ അസോസിയേഷൻ (LIMCA), കേരള മർച്ചന്റ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക്, നോർത്ത് ഹെമ്പ്സ്റ്റഡ് ഇന്ത്യൻ മലയാളി അസോസിയേഷൻ (നഹിമ), മലയാളി ഹിന്ദു മണ്ഡലം (മഹിമ), നായർ ബെനെവെല്‌നട് അസോസിയേഷൻ (NBA) , കലാവേദി , INOC , സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ, NANMA , കേരളാ മാപ്പിള ഗ്രൂപ്പ്, ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (INANY ). കേരളൈറ്റ്‌സ് ഓഫ് ഈസ്റ്റ് മെഡോ, MTA മലയാളി അസോസിയേഷൻ എന്നീ സാംസ്‌കാരിക സംഘടനകളുടെ ഒട്ടനേകം പ്രതിനിധികൾ ടേസ്റ്റ് ഓഫ് കൊച്ചിനിൽ നടന്ന ഡിന്നർ ഈവെനിംഗിൽ പങ്കെടുത്തു.

യോഗത്തിൽ പങ്കെടുത്ത കെവിൻ തോമസ്, പത്‌നി റിൻസി, മാതാപിതാക്കളും മറ്റു കുടുംബാന്ഗങ്ങളും പങ്കെടുത്ത ഈ ചടങ്ങിന് കോർഡിനേറ്ററു ആയി പ്രവർത്തിച്ചത് KCANA പ്രസിഡന്റ് ശ്രീ അജിതുകൊച്ചുകുടിയിൽ എബ്രഹാം ആണ്. ടേസ്റ്റ് ഓഫ് കോച്ചിനെ പ്രതിനിധീകരിച്ചു ശ്രീ എബ്രഹാം പുതുശ്ശേരിൽ സ്വാഗതം ആശംസിച്ചു. നോർത്ത് ഹെംസ്റ്റഡ് ഡെമോക്രാറ്റിക് പാർട്ടി വൈസ് ചെയർ ശ്രീ കളത്തിൽ വറുഗീസ്, ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർമാൻ ശ്രീ മാമൻ ജേക്കബ്, വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, സെക്രട്ടറി ടോമി കക്കാട്ട്, ട്രെഷറർ സജിമോൻ ആൻഡ്റണി, പോൾ കറുകപ്പിള്ളിൽ, ലീല മാരേട്ട്, ജോയ് ഇട്ടൻ, വിനോദ് കെയാര്‌കെ, ഫിലിപ്പോസ് ഫിലിപ്പ്, റോക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ, ആനി പോൾ, ഫോമാ സെക്രട്ടറി ജോസ് എബ്രഹാം, ട്രെഷറർ ഷിനു ജോസഫ്, RVP കുഞ്ഞു മാലിയിൽ, നാഷണൽ കമ്മിറ്റി മെമ്പർ ചാക്കോ കോയിക്കലാത്, സ്റ്റാൻലി കളത്തിൽ, വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ശ്രീ കോശി ഉമ്മൻ, ലോക കേരള സഭ സ്റ്റാന്റിങ് കമ്മിറ്റി മെമ്പർ Dr .ജോസ് കാനാട്ട് കൂടാതെ ഒട്ടു മിക്ക സംഘടനകളുടെയും സാരഥികളും NYPD , US ആർമി കൂടാതെ മറ്റനേകം മേഖലകളിൽ ജോലി ചെയ്യുന്ന ന്യൂ ജനറേഷൻ അമേരിക്കൻ മലയാളികളും യോഗത്തിൽ പങ്കെടുത്തു. തേർഡ് ജനറേഷൻ അമേരിക്കൻ മലയാളികളെ പ്രതിനിധീകരിച്ചു ഹൈ സ്‌കൂൾ വിദ്യാർത്ഥികാളായ അലൻ അജിത്, മാർക്ക് ഇടയാടി എന്നിവരും യോഗത്തിൽ പ്രസംഗിച്ചു.

ടേസ്റ്റ് ഓഫ് കൊച്ചിൻ ആൻഡ് മഹാരാജ ഗ്രൂപ്പ് സ്‌പോൺസർ ചെയ്തു ന് യൂയോർക്ക് മലയാളികളുമായി ഒത്തു ചേർന്ന് നടത്തിയ കോൺഗ്രേറ്റുലേഷൻസ് കെവിൻ തോമസ് എന്ന ഈ ഡിന്നർ ഈവെനിംഗിൽ ശ്രീ ചെറിയാൻ അരികുപുറത്തു കെവിൻ തോമസിനെ പൊന്നാട അണിയിച്ചു. പൗലോസ് മഹാറാണി, ജോസ് അരികുപുറത്തു, വർഗീസ് അരികുപുറത്തു, എബ്രഹാം പുതുശ്ശേരിൽ , മറിയക്കുട്ടി പുതുശ്ശേരിൽ എന്നിവർ ചേർന്ന് പ്ലാക്ക് സമ്മാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP