Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പണത്തിന് പഞ്ഞമില്ലെന്ന് ഉറപ്പ് വരുത്താൻ ആർബിഐ; പണലഭ്യത ഉറപ്പുള്ളതാക്കാൻ റിസർവ് ബാങ്ക് വിപണിയിലിറക്കുന്നത് 40,000 കോടി; തുകയിറക്കുന്നത് ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ് വഴി സർക്കാർ ബോണ്ട് വാങ്ങിക്കൊണ്ട് ; നവംബർ മാസം പുറത്തിറക്കിയത് 30,000 കോടി; സാമ്പത്തിക മുന്നേറ്റത്തിൽ രാജ്യം

പണത്തിന് പഞ്ഞമില്ലെന്ന് ഉറപ്പ് വരുത്താൻ ആർബിഐ; പണലഭ്യത ഉറപ്പുള്ളതാക്കാൻ റിസർവ് ബാങ്ക് വിപണിയിലിറക്കുന്നത് 40,000 കോടി; തുകയിറക്കുന്നത് ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ് വഴി സർക്കാർ ബോണ്ട് വാങ്ങിക്കൊണ്ട് ; നവംബർ മാസം പുറത്തിറക്കിയത് 30,000 കോടി; സാമ്പത്തിക മുന്നേറ്റത്തിൽ രാജ്യം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: രാജ്യത്ത് പണലഭ്യത കുറവാണെന്ന പരാതിക്ക് ഇനി ശമനം വരുമെന്നുറപ്പ്. കൃത്യമായ അളവിൽ പണലഭ്യത ഉറപ്പ് വരുത്താൻ റിസർവ് ബാങ്ക് 40,000 കോടി രൂപ വിപണിയിലിറക്കാനുള്ള ശ്രമത്തിലാണ്. വിപണി ഇടപെടൽ അഥവാ ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ് വഴിയാണിത്. ഈ രീതിയിൽ സർക്കാർ ബോണ്ട് വാങ്ങി 40,000 കോടി മാർക്കറ്റിലെത്തിക്കുമെന്ന് റിസർവ് ബാങ്ക് നേരത്തെ അറിയിച്ചിരുന്നു. നവംബറിൽ എത്തിക്കാമെന്ന് ഉറപ്പ് പറഞ്ഞ 40,000 കോടിയിൽ 30,000 കോടിയും ഇതിനോടകം എത്തിക്കഴിഞ്ഞു.

ഇനി ബാക്കിയുള്ള 10,000 കോടി രൂപ മൾട്ടി സെക്യൂരിറ്റി ഓക്ഷൻ വഴി നവംബർ 29ന് വിപണിയിലെത്തിക്കും. ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ് വഴി ഒക്ടോബറിൽ 36,000 കോടി രൂപ റിസർവ് ബാങ്ക് വിപണിയിലിറക്കിയിരുന്നു. ഉത്സവകാലത്തെ പണലഭ്യത ഉറപ്പുവരുത്താൻ റിസർവ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കുന്നുവെന്ന് കഴിഞ്ഞ മാസം റിപ്പോർട്ട് വന്നിരുന്നു. വിപണി ഇടപെടൽ (ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ്)വഴിയാണിതും.

2020നും 2030നും ഇടയിൽ കാലാവധിയെത്തുന്ന ബോണ്ടുകളാണ് വാങ്ങകയെന്നും ആർബിഐ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. 2020ൽ കാലാവധി പൂർത്തിയാക്കുന്ന ബോണ്ടുകൾക്ക് 8.27ശതമാനമാണ് പലിശ നൽകുക. 2022 ൽ കാലാവധിയെത്തുന്ന ബോണ്ടുകൾക്ക് 8.15ശതമാനവും 2024ലെ ബോണ്ടുകൾക്ക് 7.35ശതമാനവും 2026ലേതിന് 8.15ശതമാനവും 2030ലേതിന് 7.61ശതമാനവും പലിശ നൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP