Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസിന്റെ രാഷ്ട്രീയ ചാണക്യനെ ബിജെപി നോട്ടമിട്ടു തുടങ്ങിയോ? മുതിർന്ന ബിജെപി നേതാവ് യെദിയൂരപ്പ കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാറിനെ വസതിയിൽ സന്ദർശിച്ചത് സംശയത്തോടെ വീക്ഷിച്ച് ദേശീയ രാഷ്ട്രീയം; ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ സമവാക്യങ്ങൾ ഉരുത്തിരിയുമോയെന്ന സംശയത്തിൽ കർണാടക

കോൺഗ്രസിന്റെ രാഷ്ട്രീയ ചാണക്യനെ ബിജെപി നോട്ടമിട്ടു തുടങ്ങിയോ? മുതിർന്ന ബിജെപി നേതാവ് യെദിയൂരപ്പ കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാറിനെ വസതിയിൽ സന്ദർശിച്ചത് സംശയത്തോടെ വീക്ഷിച്ച് ദേശീയ രാഷ്ട്രീയം; ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ സമവാക്യങ്ങൾ ഉരുത്തിരിയുമോയെന്ന സംശയത്തിൽ കർണാടക

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയസമവാക്യങ്ങൾ മാറിമറിയുന്ന സാഹചര്യത്തിൽ മുതിർന്ന ബിജെപി നേതാവ് യെദിയൂരപ്പ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ വസതിയിൽ സന്ദർശിച്ചത് ദേശീയരാഷ്ട്രീയത്തിൽ സംസാരവിഷയമാകുന്നു. കോൺഗ്രസിന്റെ രാഷ്ട്രീയ ചാണക്യനെ ലക്ഷ്യം വെച്ചുകൊണ്ട് ബിജെപി നീക്കം നടത്തുന്നുണ്ടോ എന്ന ആശങ്കയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. എന്നാൽ തന്റെ മണ്ഡലമായ ശിക്കാരിപുരയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് ജലവിഭവ മന്ത്രിയായ ഡി കെ ശിവകുമാറിനെ സന്ദർശിച്ചതെന്നാണ് യെദിയൂരപ്പയുടെ ഔദ്യോഗിക വിശദീകരണം.

ബുധനാഴ്ചയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കൂടിയായ ബി എസ് യെദിയൂരപ്പ ജലവിഭവ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിനെ വസതിയിൽ പോയി കാണുന്നത്. യെദിയൂരപ്പയ്‌ക്കൊപ്പം മകനും ശിവമോഗ എംപിയുമായ ബി വൈ ഭഗവേന്ദ്ര, എംഎൽഎ എച്ച് ഹാലപ്പ എന്നിവരുമുണ്ടായിരുന്നു. വാട്ടർ റിസോഴ്‌സസ് ഡവലപ്‌മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരും വനമന്ത്രി ആർ ശങ്കറും ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ പങ്കെടുത്തു.

വരൾച്ച ബാധിച്ച തന്റെ മണ്ഡലത്തിൽ കുടിവെള്ള വിതരണ പദ്ധതികളും മറ്റും പൂർത്തിയാക്കാൻ മന്ത്രിക്കു മേൽ യെദിയൂരപ്പ സമ്മർദം ചെലുത്തി. മണ്ഡലത്തിലെ പ്രശ്‌നം കൂടുതൽ മനസിലാക്കാൻ താൻ ഉടൻ തന്നെ ശിവമോഗ സന്ദർശിക്കുമെന്ന് ഡി കെ ശിവകുമാർ ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് വെളിപ്പെടുത്തി. മുൻ മുഖ്യമന്ത്രിയെന്ന നിലയിൽ യെദിയൂരപ്പയുടെ ആവശ്യങ്ങൾ തള്ളിക്കളയാൻ സാധിക്കില്ലെന്നും അദ്ദേഹം ഭരണത്തിലായിരുന്നപ്പോൾ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് മറക്കാൻ പറ്റില്ലെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി.

എല്ലാക്കാലത്തും തങ്ങൾ സുഹൃത്തുക്കളായിരുന്നുവെന്നും ആ സൗഹൃദത്തിന്റെ പേരിലാണ് മണ്ഡലത്തിലെ പ്രശ്‌നങ്ങൾ തന്നെ വന്നു പറഞ്ഞതെന്നും ശിവകുമാർ വ്യക്തമാക്കി. തങ്ങൾ ശിവമോഗയിലെ ഇറിഗേഷൻ പ്രൊജക്ടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നും യെദിയൂരപ്പയും ഊന്നിപ്പറഞ്ഞിരുന്നു. എന്നാൽ ചർച്ചയിലെ എല്ലാക്കാര്യങ്ങളും മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്താൻ പറ്റില്ലെന്നു വ്യക്തമാക്കിയതിൽ ഏറെ ദുരൂഹതകളാണ് ഉള്ളതെന്നാണ് രാഷ്ട്രീയ വിമർശകർ വിലയിരുത്തുന്നത്. കർണാടകയിൽ ജെഡി(എസ്)- കോൺഗ്രസ് സഖ്യത്തിൽ സർക്കാർ രൂപീകരിക്കുന്നതിന് മുന്നിൽ നിന്നയാളാണ് ശിവകുമാർ. അതുകൊണ്ടു തന്നെ നിലവിലുള്ള സാഹചര്യത്തിൽ ശിവകുമാറിനെ ബിജെപി നേതാവ് സന്ദർശനം നടത്തുന്നതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നുമാണ് പൊതുവേ പറയപ്പെടുന്നത്.

ബിജെപി പ്രത്യയശാസ്ത്രങ്ങളോട് എതിർപ്പാണെങ്കിലും തനിക്ക് യെദിയൂരപ്പയോട് ഒരു 'സോഫ്റ്റ് കോർണർ' ഉണ്ടെന്ന് അടുത്തിടെയാണ് ശിവകുമാർ വെളിപ്പെടുത്തിയത്. അതുകൊണ്ടു തന്നെ ശിവകുമാറിന്റെ പ്രസ്താവനയും നേതാക്കൾ തമ്മിലുള്ള ചർച്ചയും തമ്മിൽ കൂട്ടിവായിക്കാം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങൾ മാത്രം മുന്നിലുള്ളപ്പോൾ ഇത്തരം ചരടുവലികൾ ഇനിയും കാണാൻ കിടക്കുന്നു.  ദേശീയ തലത്തിലും ശ്രദ്ധ നേടിയ ഈ സന്ദർശനം ഏതിൽ ചെന്ന് അവസാനിക്കുമെന്നും കണ്ടറിയാം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP