Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എനിക്കെതിരെ വന്ന അധിക്ഷേപങ്ങളിൽ ഞാൻ കടുത്ത വേദനയിലാണ്; എന്റെ രാജ്യസ്നേഹം ചോദ്യം ചെയ്യപ്പെടുന്നു; 20 വർഷം രാജ്യത്തെ സേവിച്ചത് വെറുതെ ആണെന്ന് പോലും പറയുന്നത് താങ്ങാവുന്നതിലും അപ്പുറം; പരിശീലകൻ രമേശ് പവാറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മിതാലി രാജ്

'എനിക്കെതിരെ വന്ന അധിക്ഷേപങ്ങളിൽ ഞാൻ കടുത്ത വേദനയിലാണ്; എന്റെ രാജ്യസ്നേഹം ചോദ്യം ചെയ്യപ്പെടുന്നു; 20 വർഷം രാജ്യത്തെ സേവിച്ചത് വെറുതെ ആണെന്ന് പോലും പറയുന്നത് താങ്ങാവുന്നതിലും അപ്പുറം; പരിശീലകൻ രമേശ് പവാറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മിതാലി രാജ്

സ്പോർട്സ് ഡെസ്‌ക്

മുംബൈ: തോൽവിയറിയാതെ സെമി വരെ എത്തിയ ഇന്ത്യ വനിത ക്രിക്കറ്റ് ടീം സെമിയിൽ ഇംഗ്ലീഷ് വനിതകൾക്ക് മുന്നിൽ മുട്ട് മടക്കിയിരുന്നു. ടൂർമണമെന്റിൽ നിന്ന് പുറത്തായതിനെക്കാൾ ഇപ്പോൾ ടീമിനെ വലയ്ക്കുന്നത് സീനിയർ താരം മിതാലി രാജും പരിശീലകൻ രമേശ് പവാറും തമ്മിലുള്ള പ്രശ്‌നങ്ങളാണ്.താൻ പിടിവാശിക്കാരിയും കുഴപ്പം സൃഷ്ടിക്കുന്നയാളുമാണെന്ന ഇന്ത്യൻ വനിതാ ടീം പരിശീലകൻ രമേശ് പൊവാറിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി മിതാലി രാജ്. ഓപ്പണറാക്കിയില്ലെങ്കിൽ വിരമിക്കുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയെന്ന് രമേശ് പൊവാർ കഴിഞ്ഞ ദിവസം ബി.സി.സിഐക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. ഈ റിപ്പോർട്ടിലെ ആരോപണങ്ങളോട് ട്വിറ്ററിലൂടെ വൈകാരികമായാണ് മിതാലി പ്രതികരിച്ചിരിക്കുന്നത്.

'എനിക്കെതിരെ വന്ന അധിക്ഷേപങ്ങളിൽ ഞാൻ കടുത്ത വേദനയിലാണ്. കളിയോടുള്ള എന്റെ സമർപ്പണവും 20 വർഷം എന്റെ രാജ്യത്തിനായി കളിച്ചതും, എന്റെ കഠിനാധ്വാനം, വിയർപ്പ് എല്ലാം വൃഥാവിലായിരിക്കുകയാണ്. ഇന്ന് എന്റെ രാജ്യസ്നേഹം ചോദ്യം ചെയ്യപ്പെടുന്നു. എന്റെ പ്രതിഭ പോലും ചോദ്യം ചെയ്യപ്പെടുന്നു. ഇതെന്റെ ജീവിതത്തിലെ ഇരുണ്ട ദിനമാണ്. ദൈവം ശക്തി തരട്ടെ', മിതാലി ട്വിറ്ററിൽ കുറിച്ചു.

വനിതാ ട്വന്റി 20 സെമിയിൽ മിതാലി രാജിനെ ടീമിൽ നിന്ന് മാറ്റി നിർത്തിയ സംഭവമാണ് ഇപ്പോൾ കൂടുതൽ വിവാദങ്ങളിലേക്ക് കടക്കുന്നത്. ഓപ്പൺ ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ പാക്കിസ്ഥാനെതിരായ മത്സരത്തിനു മുൻപ് ടൂർണമെന്റിൽ നിന്ന് പിന്മാറുകയും വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയതായി പൊവാർ റിപ്പോർട്ട് നൽകിയിരുന്നു.

രമേശ് പൊവാർ, ഭരണസിമിതി അംഗവും മുൻ ഇന്ത്യൻ താരവുമായ ഡയാന എഡുൽജി എന്നിവർക്കെതിരേ ബി.സി.സിഐ സിഇഒ രാഹുൽ ജോഹ്രിക്കും ക്രിക്കറ്റ് ഓപ്പറേഷൻ ജി.എം സബാ കരീമിനും മിതാലി കത്തയച്ചിരുന്നു. വനിതാ ടീമിന്റെ തലപ്പത്തിരിക്കുന്നവർ തന്റെ കരിയർ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് മിതാലി കത്തിൽ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ബി.സി.സിഐ സിഇഒ രാഹുൽ ജോഹ്രിയും ജി.എം സബാ കരീമും വിളിച്ച യോഗത്തിലായിരുന്നു പൊവാർ വിശദീകരണം നൽകിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP