Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒന്നുകിൽ ഇന്ത്യയുമായി സംസാരിക്കുക;അല്ലെങ്കിൽ ഭീകരരോട് സന്ധി ചെയ്യുക: പാക്കിസ്ഥാനു കടുത്ത മുന്നറിയിപ്പുമായി മോദി; സമാധാന ചർച്ചകൾ റദ്ദു ചെയ്തു തിരിച്ചടിച്ചു

ഒന്നുകിൽ ഇന്ത്യയുമായി സംസാരിക്കുക;അല്ലെങ്കിൽ ഭീകരരോട് സന്ധി ചെയ്യുക: പാക്കിസ്ഥാനു കടുത്ത മുന്നറിയിപ്പുമായി മോദി; സമാധാന ചർച്ചകൾ റദ്ദു ചെയ്തു തിരിച്ചടിച്ചു

ന്യൂഡൽഹി: പാക്കിസ്ഥാന് ശക്തമായ താക്കീത് നൽകികൊണ്ട് ഈ മാസം 25 ന് നടത്താനിരുന്ന വിദേശകാര്യ സെക്രട്ടറിതല ചർച്ചയിൽ നിന്ന് ഇന്ത്യ പിന്മാറി. കശ്മീർ വിമതരുമായി ഡൽഹിയിലെ പാക് ഹൈക്കമീഷണർ അബ്ദുൾ ബാസിത് ചർച്ച നടത്തിയതാണ് പിന്മാറ്റത്തിന് കാരണം. ഈ മാസം 25നാണ് വിദേശകാര്യ സെക്രട്ടറിമാരായ സുജാത സിങ്ങും എയ്‌സാസ് ചൗധരിയുമായി ഇസ്ലാമാബാദിൽ ചർച്ച നിശ്ചയിച്ചിരുന്നത്.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണിതെന്നും അതംഗീകരിക്കാൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. ചർച്ചയിൽ നിന്ന് പിന്മാറിയ വിവരം വിദേശകാര്യസെക്രട്ടറി സുജാത സിങ് പാക് ഹൈക്കമ്മിഷണർ അബ്ദുൾ ബാസിദിനെ അറിയിച്ചു.

ഡെമോക്രാറ്റിക്ക് ഫ്രീഡം പാർട്ടി നേതാവ് ഷബീർ ഷായുമായിട്ടാണ് പാക് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിത് കൂടിക്കാഴ്ച നടത്തിയത്. സെക്രട്ടറിതല ചർച്ചകൾക്ക് മുന്നോടിയായി കശ്മീർ ഹൂറിയത്ത് കോൺഫ്രൻസ് നേതാക്കളായ മിർവായിസ് ഉമർഫാറൂഖ്, സയ്യിദ് അലി ഷാ ഗീലാനി, ജെ.കെ.എൽ.എഫ്. ചെയർമാൻ മുഹമ്മദ് യാസിൻ മാലിക്ക് എന്നിവരെയും പാക് സ്ഥാനപതി ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച നയതന്ത്ര നീക്കങ്ങളെ തകർക്കുന്നതാണ് വിഘടനവാദികളുമായി പാക്കിസ്ഥാൻ നടത്തിയ കൂടിക്കാഴ്ചയെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ ചർച്ചകൾക്കായി 25 ന് വിദേശകാര്യ മന്ത്രി ഇസ്ലാമാബാദിലേക്ക് പോയിട്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നും ഉണ്ടാകില്ലെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് സെയ്ദ് അക്‌ബറുദ്ദീൻ പറഞ്ഞു. പ്രധാനമന്ത്രിയായ ദിവസം മുതൽ നരേന്ദ്ര മോദി നടത്തിവരുന്ന ക്രിയാത്മക നയതന്ത്ര ശ്രമങ്ങളെ വില കുറച്ച് കാണുന്നതാണ് ഹുറിയതുമായുള്ള ചർച്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചകളുടെ കാര്യത്തിൽ ഒന്നുകിൽ ഇന്ത്യയെ അല്ലെങ്കിൽ വിഘടനവാദികളെ പാക്കിസ്ഥാൻ തെരഞ്ഞെടുക്കണമെന്ന് വിദേശകാര്യ സെക്രട്ടറി സുജാത സിങ് ആവശ്യപ്പെട്ടിരുന്നു.

ചർച്ചയിൽ നിന്ന് പിന്മാറാനുള്ള ഇന്ത്യയുടെ തീരുമാനം ഇന്ത്യയുമായി നല്ല അയൽബന്ധം സ്ഥാപിക്കാനുള്ള തങ്ങളുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായതായി പാക് വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. സാധാരണ ഗതിയിൽ ഇന്ത്യാ- പാക് ചർച്ചകൾക്ക് മുന്നോടിയായി കാശ്മീർ വിഷയത്തിൽ കാശ്മീരി നേതാക്കളുമായി കൂടികാഴ്ച നടത്താറുണ്ടെന്നും അതാണ് ഇപ്പോഴും നടന്നതെന്നുമാണ് പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

കഴിഞ്ഞ വർഷം നവംബറിൽ നടന്ന ഇത്തരം ഒരു ചർച്ചയിലും ഇന്ത്യ തന്റെ അതൃപ്തി അറിയിച്ചിരുന്നു. ഇക്കാരണത്താലാകാം മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി ഇന്ത്യയിലെത്തിയ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഹുറിയത് നേതാക്കളെ കാണാനോ ചർച്ച നടത്താനോ ശ്രമിച്ചിരുന്നില്ല.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ അവസാനവട്ട വിദേശകാര്യ സെക്രട്ടറി തല ചർച്ച നടന്നത് 2012 സെപ്റ്റംബറിൽ ആയിരുന്നു. 2013ൽ ചർച്ചകൾ വീണ്ടും തുടങ്ങാനിരിക്കെ പാക്കിസ്ഥാൻ ഒരു ഇന്ത്യൻ സൈനികനെ കഴുത്തറുത്ത് കൊലപ്പെടുത്തി. അതോടെ ചർച്ചയിൽ നിന്ന് ഇന്ത്യ പിന്മാറുകയായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP