Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മിതാലിയുടെ ആരോപണം രമേഷ് പവാറിന്റെ കുറ്റി തെറിച്ചു; പകരക്കാരനെ തേടി ബോർഡ് അപേക്ഷ ക്ഷണിച്ചു; വെള്ളിയാഴ്ച തീർന്ന കരാർ ദീർഘിപ്പിക്കേണ്ടന്ന് ബിസിസിഐ

മിതാലിയുടെ ആരോപണം രമേഷ് പവാറിന്റെ കുറ്റി തെറിച്ചു; പകരക്കാരനെ തേടി ബോർഡ് അപേക്ഷ ക്ഷണിച്ചു; വെള്ളിയാഴ്ച തീർന്ന കരാർ ദീർഘിപ്പിക്കേണ്ടന്ന് ബിസിസിഐ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഏകദിന ക്യാപ്റ്റനായ മിതാലി രാജുമായുള്ള പ്രശ്‌നത്തിന്റെ പേരിൽ പരിശീലകൻ രമേഷ് പവാറിന്റെ സ്ഥാനം തെറിച്ചു. പവാറിന്റെ കരാർ തുടരേണ്ടതില്ലെന്ന് ബിസിസിഐ . പവാറിനു പകരക്കാരനെ തേടി ബോർഡ് അപേക്ഷ ക്ഷണിച്ചു. വെള്ളിയാഴ്ച വരെയായിരുന്നു വനിതാ പരിശീലകനായി പവാറുമായുള്ള കരാർ. ഇത് ദീർഘിപ്പിക്കേണ്ടതില്ലെന്നാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്.കഴിഞ്ഞ ജൂലൈയിലാണ് തുഷാർ അറോറെയുടെ പകരക്കാരനായി രമേഷ് പവാർ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തെത്തുന്നത്.

ട്വന്റി 20 വനിതാ ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെയാണ് മിതാലിയും രമേഷ് പവാറും തമ്മിലുള്ള പ്രശനങ്ങൾ വെളിച്ചത്തു വരുന്നത്. സെമി ഫൈനൽ കളിച്ച ടീമിൽ നിന്നും മിതാലിയെ ഒഴിവാക്കിയതാണ് വിവാദങ്ങൾക്കു തുടക്കം. സെമി ഫൈനലിനു മുൻപത്തെ മത്സരത്തിൽ വരെ നന്നായി ബാറ്റ് ചെയ്തിരുന്ന താരത്തെ ഒഴിവാക്കിയതിൽ മുൻ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. ഇതോടെ സെമിയിൽ ഇംഗ്ലണ്ടിനോട് ദയനീമായി പരാജയപ്പെട്ട് പുറത്താവുകയായിരുന്നു ഇന്ത്യ.

പവാറും കോച്ചിങ് സ്റ്റാഫ് ഡയാന എദുൽജിയും തന്നെ അപമാനിക്കുകയും കരിയർ നശിപ്പിക്കാൻ ശ്രമിച്ചുമെന്നുമായിരുന്നു മിതാലിയുടെ ആരോപണം. ഇക്കാര്യം വിശദീകരിച്ച് മിതാലി ബിസിസിഐക്ക് കത്ത് അയക്കുകയും ചെയ്തു.എന്നാൽ ഓപ്പണറായി ഇറക്കാൻ മിതാലി രാജ് രാജി ഭീഷണി മുഴക്കിയെന്നായിരുന്നു രമേഷ് പവാറിന്റെ വിശദീകരണം.

ടീമിന്റെ വിജയത്തേക്കാൾ സ്വന്തം നേട്ടങ്ങൾക്ക് വേണ്ടിയാണ് മിതാലി കളിച്ചിരുന്നതെന്നും ടീമിലെ തന്റെ സ്ഥാനം പോലും മിതാലി മറന്നെന്നും പവാർ ആരോപിച്ചു. ഇത് മറ്റ് താരങ്ങളിൽ സമ്മർദ്ദം സൃഷ്ടിച്ചിരുന്നുവെന്നും പവാർ പറയുന്നു. ടീമിലെ മുതിർന്ന താരമായ മിതാലി ടീം മീറ്റിങ്ങുകളിൽ പക്ഷെ ഒട്ടും ആക്ടീവായിരുന്നില്ലെന്നും ടീം ടേബിളിൽ ഒന്നാമതെത്തിയിട്ടും മിതാലി അഭിപ്രായം പറയുകയോ അഭിനന്ദിക്കുകയോ ഒന്നും ചെയ്തിരുന്നില്ലെന്നും പവാർ ആരോപിക്കുന്നു.

ടീം പ്ലാൻ മനസ്സിലാക്കാനോ അത് അഡാപ്റ്റ് ചെയ്യാനോ മിതാലിക്ക് സാധിച്ചിരുന്നില്ലെന്നും കോച്ചെന്ന നിലയിൽ മിതാലിയുടെ കരുത്ത് പറഞ്ഞു കൊടുക്കാൻ പോലും ബുദ്ധിമുട്ടിയിരുന്നുവെന്നും കത്തിൽ പറയുന്നു. പ്രാക്ടീസ് മത്സരത്തിൽ മിതാലി വേഗത്തിൽ റൺസ് സ്‌കോർ ചെയ്യാൻ താൽപര്യം കാണിക്കാതെ വന്നതോടെയായിരുന്നു മിതാലിക്ക് പകരം താനിയ ഭാട്ടിയയെ ഓപ്പണിങ് ഇറക്കാൻ തീരുമാനിച്ചതെന്നും പവാർ പറഞ്ഞു.

ബിസിസിഐ അന്വേഷണ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരത്തിനെതിരേ പരിശീലകൻ രംഗത്തെത്തിയത്. ടീമിന്റെ താത്പര്യത്തേക്കാൾ സ്വന്തം താത്പര്യങ്ങൾ നടപ്പിലാക്കാനായി പരിശീലകരെ ഭീഷണിപ്പെടുത്തുകയും സമ്മർദത്തിലാക്കുകയും ചെയ്യുന്ന രീതി ഇന്ത്യയുടെ വനിത ഏകദിന ക്യാപ്റ്റനായ മിതാലി അവസാനിപ്പിക്കണമെന്നും രമേഷ് പവാർ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP