Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇപ്പോൾ നടക്കുന്ന അതിജീവന പോരാട്ടത്തിന്റെ ഒരു വശത്തു നമ്മൾ മറുവശത്തു സംഘപരിവാർ, ജനം ടി വി , മറുനാടൻ , വർഗീയവാദികൾ നമുക്ക് ജയിച്ചേ പറ്റൂ... തരികട സാബുവിന്റെ ഭാര്യയെ ഇറക്കി രക്ഷപെടാൻ ശ്രമിച്ചിട്ടും അഭിമുഖം മോഷ്ടിച്ച സംഭവത്തിന്റെ പേരുദോഷം മായാതായതോടെ ആദ്യം പ്രതികൂട്ടിൽ നിർത്തിയ മനോരമ ഒഴിവാക്കി സംഘപരിവാർ വിരുദ്ധരുടെ പിന്തുണ ഉറപ്പിക്കാൻ സുനിത ദേവദാസ് രംഗത്ത്; സ്‌നേഹ സാബുവിന് പോലും സംശയം ഇല്ലെങ്കിൽ സുനിത എന്തിന് ആത്മഹത്യാ ഭീഷണി മുഴക്കിയെന്ന ചോദ്യം ഉന്നയിച്ചു സോഷ്യൽ മീഡിയ

ഇപ്പോൾ നടക്കുന്ന അതിജീവന പോരാട്ടത്തിന്റെ ഒരു വശത്തു നമ്മൾ മറുവശത്തു സംഘപരിവാർ, ജനം ടി വി , മറുനാടൻ , വർഗീയവാദികൾ നമുക്ക് ജയിച്ചേ പറ്റൂ... തരികട സാബുവിന്റെ ഭാര്യയെ ഇറക്കി രക്ഷപെടാൻ ശ്രമിച്ചിട്ടും അഭിമുഖം മോഷ്ടിച്ച സംഭവത്തിന്റെ പേരുദോഷം മായാതായതോടെ ആദ്യം പ്രതികൂട്ടിൽ നിർത്തിയ മനോരമ ഒഴിവാക്കി സംഘപരിവാർ വിരുദ്ധരുടെ പിന്തുണ ഉറപ്പിക്കാൻ സുനിത ദേവദാസ് രംഗത്ത്; സ്‌നേഹ സാബുവിന് പോലും സംശയം ഇല്ലെങ്കിൽ സുനിത എന്തിന് ആത്മഹത്യാ ഭീഷണി മുഴക്കിയെന്ന ചോദ്യം ഉന്നയിച്ചു സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ''കുരുക്ഷേത്രയുദ്ധം. ഒരു വശത്തു പാണ്ഡവരും മറുവശത്തു കൗരവരും ആയിരുന്നു. ഇപ്പോൾ നടക്കുന്ന അതിജീവന പോരാട്ടത്തിലും ഇത് തന്നെ. ഒരു വശത്തു നമ്മൾ. മറുവശത്തു സംഘപരിവാർ, ജനം ടി വി, മറുനാടൻ, വർഗീയവാദികൾ.. നമുക്ക് ജയിച്ചേ പറ്റൂ... എല്ലാവരുടെയും നിലപാടും രാഷ്ട്രീയവും ഒക്കെ വ്യക്തമാണ്..''- അഭിമുഖ മോഷണ വിവാദത്തിൽ ആരോപണ വിധേയയായ പ്രവാസിയും മുൻ മാധ്യമ പ്രവർത്തകയുമായി സുനിതാ ദേവദാസ് ആരോപണം അവർക്കെതിരെ ശക്തമായതോടെ ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകളാണ് ഇത്. ആരോപണങ്ങൾ ഉണ്ടാകുമ്പോൾ രാഷ്ട്രീയക്കാർ മറ്റുള്ളവരും പാർട്ടികളുടെയും ആൾക്കൂട്ടങ്ങളുടെയും പിന്തുണ തേടുന്നത് പോലെ ജാള്യത മറയ്ക്കാൻ സംഘപരിവാറിനെയും ഇതുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന ഫേസ്‌ബുക്ക് പോസ്റ്റ് വാർത്തയാക്കിയ മറുനാടനെയും പ്രതിക്കൂട്ടിൽ നിർത്തുകയാണ്. വിവാദവുമായി ബന്ധപ്പെട്ട പേരുദോഷം മറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് വ്യക്തം.

ഈ വിഷയത്തിൽ മനോരമയെ പ്രതിക്കൂട്ടിൽ നിർത്തി ആദ്യം ആരോപണം ഉന്നയിച്ച ശേഷമാണ് ഇപ്പോൾ സംഘപരിവാർ വിരുദ്ധരുടെ പിന്തുണ ഉറപ്പിക്കാൻ വേണ്ടി ശ്രമിക്കുന്നത്. ഇതോടെ സോഷ്യൽ മീഡിയ ഈ വിഷയത്തിൽ വിവിധ ചോദ്യങ്ങൾ ഉന്നയിച്ചു തുടങ്ങി. സുനിത തയ്യാറാക്കിയ അഭിമുഖമാണെന്ന് ഉറപ്പുണ്ടെങ്കിൽ പിന്നെന്തിനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത് എന്നാണ് ഉയരുന്ന ചോദ്യം. സാബുവിന്റെ ഭാര്യ സ്‌നേഹ ഭാസ്‌ക്കർ അഭിമുഖം താൻ സുനിതയ്ക്ക് മാത്രമേ കൊടുത്തിട്ടുള്ളൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സുനിത പറയുന്ന വാദങ്ങളും പുറത്തുവന്ന ശബ്ദരേഖയിലെ വാദങ്ങളും തമ്മിലുള്ള വൈരുദ്ധ്യമാണ് ആരോപണം ഉന്നയിച്ച നിതിൻ ജോസഫും ഉന്നയിക്കുന്നത്. സുനിതയും ചാക്കോ ജോസഫുമായി നടന്ന സംഭാഷണത്തെ കൗണ്ടർ ചെയ്യാനായി സുനിത ഉയർത്തിയ വാദം താൻ ഫ്‌ളൈറ്റിൽ കയറാൻ നിൽക്കുമ്പോൾ ചാക്കോ ജോസഫ് വിളിച്ചു എന്നാണ്. എന്നാൽ, ചാക്കോയാണ് സുനിത ദേവദാസിനെ വിളിച്ചത് എന്നാണ് സംഭാഷണം കേട്ടാൽ മാനസിലാകുന്നത്. അത് മറച്ചു വച്ചാണ് സുനിത സ്വയം ന്യായീകരിക്കുന്ന വാദം നിരത്തിയത്. സുനിതയെ ആക്രമിക്കുകയാണ് ലക്ഷ്യമെങ്കിൽ ഈ വിഷയം എന്തുകൊണ്ടാണ് ബിഗ് ബോസ് നടക്കുന്ന സമയത്ത് പുറത്തുവിടാത്തത് എന്നും ചോദിക്കുന്നു.

ആദ്യകോളിൽ തന്നെ കോപ്പിയടി ആരോപണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടാൽ ആത്മഹത്യ ചെയ്യുമെന്ന് പറയുന്നത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്. അകമ്പടിയായി ഒരു റൗണ്ട് കരച്ചിലും. ചെയ്ത തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ ആത്മഹത്യാഭീഷണി മുഴക്കി തടിയൂരാൻ ശ്രമിച്ചത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്. കഴിഞ്ഞ മൂന്ന് മാസങ്ങളായി നിങ്ങളെ ഇതിന്റെ പേരിൽ ബ്ലാക്ക്മെയിൽ ചെയ്യുന്നുവെന്ന് ചോദ്യവും ഉയരുന്നുണ്ട്. ആരാണ് ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമിച്ചത് എന്ന ചോദ്യവും ഉരുന്നുണ്ട്. ഇങ്ങനെ ഈ വിവാദവുമായി ബന്ധപ്പെട്ട് നിതിൻ ജോസഫ് എന്ന മനോരമ സബ് എഡിറ്റരും വിശദീകരിക്കുന്നുണ്ട്.

സുനിത ദേവദാസ് രാവിലെ മുതൽ ആവർത്തിച്ച് പറയുന്നത് ആ അഭിമുഖത്തിലെ 'ചോദ്യങ്ങൾ' അവരുടേതാണെന്ന ചോദ്യങ്ങളും ഉയർന്നുണ്ട്. ചോദ്യങ്ങളിൽ ചിലത് നിങ്ങളുടേതാണെന്നാണ് എന്നാണ് നിതിൻ ജോസഫ് പറയുന്നത്.  നിതിൻ വിശദീകരിക്കുന്നത് ഇങ്ങനെ: സ്‌നേഹ അയച്ചുകൊടുത്ത അഭിമുഖം സുനിത സ്വന്തം ബൈലൈനിൽ ഏഷ്യാനെറ്റിൽ പബ്ലിഷ് ചെയ്യാൻ കൊടുക്കുന്നു. ഇതേ അഭിമുഖം സുനിത തന്നെ ബിഗ്ബോസ് ഗ്രൂപ്പിലും പോസ്റ്റ് ചെയ്യുന്നു. താൻ എഴുതിയ അഭിമുഖം അതേപടി മറ്റൊരാളുടെ പേരിൽ പ്രസിദ്ധീകരിച്ചത് കണ്ടപ്പോഴാണ് ചാക്കോ ഫേസ്‌ബുക്കിൽ സുനിതയ്ക്ക് മെസേജ് അയക്കുന്നത്. അതിന്റെ സ്‌ക്രീൻഷോട്ട് ആദ്യത്തെ പോസ്റ്റിൽ ചേർത്തിരുന്നു. അതിനുള്ള മറുപടിയായിരുന്നു സുനിതയുടെ ഇമോഷണൽ ബ്ലാക്ക്‌മെയിലിങ്ങും ആത്മഹത്യാഭീഷണിയും. സ്‌നേഹ തന്നെ ട്രാപ്പ് ചെയ്തുവെന്നാണ് സുനിത ആ സമയത്ത് പറഞ്ഞത്. സ്വന്തം തെറ്റ് സമ്മതിക്കാതെയുള്ള ഉരുളൽ പരിപാടി. ചാക്കോ എഴുതിയതാണെന്ന് അറിയില്ലെങ്കിൽ, ചാക്കോ ആരാണെന്ന് അറിയില്ലെങ്കിൽ, പിന്നെയെന്തിനാണ് സുനിത അത്തരമൊരു കലാപരിപാടി നടത്തിയത്.

സുനിതയും ചാക്കോ ജോസഫും തമ്മിൽ നടന്ന സംഭാഷണം

ആരോപണങ്ങൾ ഖണ്ഡിച്ച് നിതിൻ ജോസഫ് ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെ:

സുനിത ദേവദാസിന്റെ രണ്ടു പോസ്റ്റും രണ്ടു റൗണ്ട് വായിച്ചു. ആദ്യം ആദ്യത്തെ പോസ്റ്റിനെക്കുറിച്ച് സിമ്പിളായി പറയാം. സംഗതി അപാരബുദ്ധി തന്നെ. ഒരു വ്യക്തി ഉന്നയിച്ച ആരോപണം എത്ര വിദഗ്ധമായിട്ടാണ് നിങ്ങൾ ഒരു സ്ഥാപനത്തിന്റെയും ഒരു രാഷ്ട്രീയകക്ഷിയുടെയും തലയിൽ ഇട്ടത്. സംഘികളാണ് നിങ്ങൾക്കെതിരെ ആരോപണം ഉന്നയിച്ചത് എന്ന് പറഞ്ഞാൽ കാര്യങ്ങൾ എളുപ്പമായല്ലോ അല്ലേ.? സൈബർ സഖാക്കളും എസ്.ഡി.പി.ഐക്കാരും കോൺഗ്രസ്സുകാരും എന്നുവേണ്ട, കേരളം മുഴുവൻ നിങ്ങൾക്കു വേണ്ടി പോരാടുമെന്ന വിശ്വാസം പക്ഷേ, ചെറുതായിട്ടൊന്ന് പാളി, അല്ലേ..? കമന്റ്‌ബോക്‌സിൽ കിട്ടിയ പ്രതികരണങ്ങൾ അതിന്റെ തെളിവാണല്ലോ.

പിന്നെ ആരോപണം ഉന്നയിച്ചത് മനോരമയ്ക്കെതിരെ. വീണ്ടും ചോദ്യം ആവർത്തിക്കുന്നു, ഒരു വ്യക്തി ഉന്നയിച്ച ആരോപണത്തിന്റെ ഉത്തരവാദിത്വം ഒരു സ്ഥാപനത്തിന്റെ മുകളിലേക്ക് ചാരി പിന്തുണ ഉറപ്പിക്കാനുള്ള കുബുദ്ധിയും എവിടുന്ന് കിട്ടി.? പക്ഷേ, ആ സൈക്കോളജിക്കൽ മൂവും തുടക്കത്തിൽ തന്നെ പാളിപ്പോയി. വിചാരിച്ച സപ്പോർട്ട് കിട്ടിയില്ല.

പിന്നെ, നിങ്ങൾ പറഞ്ഞത് ഫ്‌ളൈറ്റിൽ കയറാൻ നിൽക്കുമ്പോൾ ചാക്കോ ജോസഫ് നിങ്ങളെ വിളിച്ചു എന്നാണ്. ഒറ്റ സ്‌ക്രീൻഷോട്ട് കൊണ്ട് ആ നാടകവും പൊളിഞ്ഞു. നിങ്ങളാണ് ചാക്കോയെ വിളിച്ചത്. അതും നിങ്ങൾ മനഃപൂർവം മറച്ചുവെച്ചു. ആദ്യകോളിൽ തന്നെ നിങ്ങൾ പറഞ്ഞത് ഈ വിവരങ്ങൾ പുറത്തുവിട്ടാൽ നിങ്ങൾ ആത്മഹത്യ ചെയ്യുമെന്നാണ്. അകമ്പടിയായി ഒരു റൗണ്ട് കരച്ചിലും. ചെയ്ത തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ ആത്മഹത്യാഭീഷണി മുഴക്കി തടിയൂരാൻ ശ്രമിച്ച നിങ്ങൾ എന്ത് ധാർമികതയെക്കുറിച്ചാണ് സംസാരിക്കുന്നത്.?

കഴിഞ്ഞ മൂന്ന് മാസങ്ങളായി നിങ്ങളെ ഇതിന്റെ പേരിൽ ബ്ലാക്ക്മെയിൽ ചെയ്യുന്നുവെന്ന് നിങ്ങൾ ആരോപിച്ചല്ലോ. ആരാണ് അത്തരത്തിൽ നിങ്ങളെ ബ്ലാക്ക്മെയിൽ ചെയ്തത്.? ആ സംഭവത്തിനു ശേഷം ഒരിക്കലെങ്കിലും നിങ്ങളുമായി ബന്ധപ്പെടാൻ ശ്രമിച്ചോ.? ഒരു മെസേജ് എങ്കിലും എന്റേതായി ചൂണ്ടിക്കാണിക്കാൻ നിങ്ങൾക്ക് സാധിക്കുമോ.? ഞാനല്ല, നിങ്ങളാണ് ഇന്ന് ചാക്കോ ജോസഫിന് മെസേജ് അയച്ചത്. ശരിയല്ലേ.?

നിങ്ങളുടെ പോസ്റ്റിലുടനീളം നിങ്ങൾ ഉന്നയിക്കുന്നത് ഇരവാദമാണ്. ഇടതുപക്ഷ അനുഭാവിയായ നിങ്ങളെ സംഘപരിവാർ ആക്രമിക്കുന്നു, മുൻവൈരാഗ്യം വെച്ച് മനോരമ നിങ്ങളെ ആക്രമിക്കുന്നു. സ്ത്രീയായ നിങ്ങളെ മാനസികമായി പീഡിപ്പിക്കുന്നു. ആകെ മൊത്തത്തിൽ നിങ്ങൾ എല്ലാ കോണിൽനിന്നും ആക്രമിക്കപ്പെടുന്നു. അങ്ങനെയാകുമ്പോൾ പിന്തുണയ്ക്കാൻ ആളുകൾക്ക് പഞ്ഞമുണ്ടാവില്ല. ഫേസ്‌ബുക്കിലും യൂട്യൂബിലും ഓരോ ആളുകളെ തിരഞ്ഞുപിടിച്ച് വിമർശിച്ച് വൈറൽ ആകുന്ന നിങ്ങൾ സ്വയം ഇരയായി ഭാവിക്കുമ്പോൾ ഞങ്ങളൊക്കെ ചിരിക്കണോ, അതോ കരയണോ.?

ഇനി രണ്ടാമത്തെ പോസ്റ്റിലേക്ക്. ആടിനെക്കുറിച്ച് പരീക്ഷയ്ക്ക് ചോദിക്കുമ്പോൾ ആടിനെ പ്ലാവിൽ കെട്ടിയിട്ട് പ്ലാവിനെക്കുറിച്ച് എഴുതുന്നതു മാതിരിയുണ്ട് വിശദീകരണം.

ഞാൻ രാവിലെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് നിമിഷങ്ങൾക്കുള്ളിൽ തന്നെ എനിക്കൊരു ഫോൺകോൾ ലഭിച്ചു. ആ പോസ്റ്റിൽ സ്‌നേഹയ്‌ക്കോ സാബുവിനോ എതിരായി ഒന്നും ചേർക്കരുതെന്ന് അവർ പ്രത്യേകം പറഞ്ഞിട്ടുണ്ട്, അത് വെറുതെ വിവാദമാകും എന്ന് പറഞ്ഞത് ഒരു മാധ്യമപ്രവർത്തകൻ തന്നെയാണ്. അപ്പോഴും ഞാൻ അയാൾക്ക് ഉറപ്പ് കൊടുത്തത്, ആരെയും ഒരു തരത്തിലും ഉപദ്രവിക്കാൻ എനിക്ക് ഉദ്ദേശമില്ല. സത്യാവസ്ഥ മാത്രമാണ് ഞാൻ എഴുതിയിരിക്കുന്നത് എന്നാണ്.

ഇനി പോസ്റ്റിലേക്ക്.

എന്റെ പോസ്റ്റിൽ എനിക്ക് വ്യക്തതയുണ്ട്. അതിലെ ഓരോ വാക്കിനും ഞാനാണ് ഉത്തരവാദി. ഞാൻ ജോലി ചെയ്യുന്ന സ്ഥാപനം ഉൾപ്പെടെ മറ്റാർക്കും അതിൽ പങ്കില്ല.

സുനിത ദേവദാസ് രാവിലെ മുതൽ ആവർത്തിച്ച് പറയുന്നത് ആ അഭിമുഖത്തിലെ 'ചോദ്യങ്ങൾ' അവരുടേതാണെന്നാണ്, അല്ലാതെ അഭിമുഖം അവരുടേതാണെന്നല്ല. എങ്കിൽ കുറച്ചുകൂടി വ്യക്തമാക്കാം. ആ ചോദ്യങ്ങൾ നിങ്ങളുടേതാണ് എന്നല്ല പറയേണ്ടത്. ചോദ്യങ്ങളിൽ ചിലത് നിങ്ങളുടേതാണ് എന്നാണ്. നിങ്ങൾ ചോദിച്ചു എന്ന് അവകാശപ്പെടുന്ന ചോദ്യങ്ങൾ മാത്രമാണോ ആ അഭിമുഖത്തിൽ അച്ചടിച്ചു വന്നത്.? അങ്ങനെയെങ്കിൽ നിങ്ങൾ സ്‌നേഹയ്ക്ക് ചോദ്യങ്ങൾ അയച്ചു കൊടുത്തതിന്റെ സ്‌ക്രീൻഷോട്ട് ഡേറ്റ് സഹിതം കാണിക്കാൻ നിങ്ങൾക്ക് സാധിക്കുമോ.?

മറ്റൊരു കാര്യം, നിങ്ങൾ ആരോടെങ്കിലും മൂന്നോ നാലോ ചോദ്യങ്ങൾ (അതിൽ exclusive എന്ന് വിളിക്കാൻ പാകത്തിനുള്ള യമണ്ടൻ ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലല്ലോ) ചോദിച്ചാലുടൻ ഒരു അഭിമുഖത്തിന്റെ പണി കഴിഞ്ഞോ.? ഞാൻ മാധ്യമപ്രവർത്തകനായിട്ട് ജോലിക്ക് കയറിയിട്ട് രണ്ട് വർഷമേ ആയിട്ടുള്ളൂ. ആ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ്, പ്രിന്റ് മീഡിയ, ഓൺലൈൻ മീഡിയ എന്നിവയിൽ ഇന്റർവ്യൂ എഴുതുകയെന്നാൽ 3 ചോദ്യം എഴുതിയാലുടൻ പണി തീരുന്നില്ല. അതിന്റെ മറുപടി വാങ്ങണം. അത് എഴുതിച്ചേർക്കണം. അതിന് ഇൻട്രോയും കൺക്ലൂഷനും ചേർക്കണം. ഇത്രയും പണി ചെയ്യണം. ആ അഭിമുഖത്തിലെ ചോദ്യത്തിനുള്ള ഉത്തരങ്ങൾ മാത്രമല്ല സുഹൃത്തേ, അതിന്റെ ആമുഖം മുതൽ അവസാനത്തെ വാക്ക് വരെ മുഴുവൻ എഴുതിയത് സുനിത ദേവദാസ് അല്ല, ചാക്കോ ജോസഫ് ആണ്.

നിങ്ങളുടെ നീട്ടിവളച്ചുള്ള ന്യായീകരണത്തെ ഒറ്റവാക്യത്തിൽ സംഗ്രഹിച്ചാൽ ദേ, ഇങ്ങനെയിരിക്കും. 'ആ ചോദ്യങ്ങൾ എന്റേതാണ്. അതുകൊണ്ട് ആ അഭിമുഖവും എന്റേതാണ്.' അതിൽ എന്തെങ്കിലും നിങ്ങൾ എഴുതിയിട്ടുണ്ടോ.? ഉണ്ടെങ്കിൽ പറയൂ. സ്‌നേഹ അയച്ചുതന്ന അഭിമുഖം ചെറുതായി എഡിറ്റ് ചെയ്ത് ഏഷ്യാനെറ്റിന് അയച്ചുകൊടുത്തുവെന്ന് നിങ്ങൾ പറയുന്നു. എന്താണ് ആ ചെറിയ എഡിറ്റിങ്.?

സ്‌നേഹ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയെന്ന് നിങ്ങൾ പറഞ്ഞല്ലോ.? എന്നിട്ട് എന്ത് വ്യക്തതയാണ് വന്നത്.? വ്യക്തത വന്നിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനൊരു പോസ്റ്റുമായി രണ്ടാമതും വരില്ലായിരുന്നല്ലോ. ഞാൻ ഒരു കളവും പറഞ്ഞിട്ടില്ല. ഒന്നും ഒളിച്ചുവെച്ചിട്ടില്ല. സ്‌നേഹയെ എനിക്ക് നേരിട്ട് അറിയില്ല എന്ന് ഞാൻ ആദ്യമേ പറഞ്ഞത് നിങ്ങൾ ശ്രദ്ധിച്ചുകാണുമല്ലോ. സ്‌നേഹയുടെയും സാബുവിന്റെയും സുഹൃത്തുക്കളാണ് ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി അഭിമുഖം എഴുതാൻ ചാക്കോ ജോസഫിനെ സമീപിച്ചത്. സ്‌നേഹയ്ക്കു വേണ്ടി ചാക്കോ ജോസഫിനോട് സംസാരിച്ചതും അവരിലൊരാളാണ്. ഒഴിയാൻ ശ്രമിച്ചെങ്കിലും അവരുടെ നിർബന്ധം മൂലമാണ് എഴുതാൻ തയാറായത്. ചാക്കോയുടെ എഴുത്ത് വളരെ നല്ലതാണെന്നും ചാക്കോയെക്കൊണ്ട് എഴുതിക്കാൻ സ്‌നേഹചേച്ചി പറഞ്ഞെന്നും ചാക്കോയ്ക്ക് ഇഷ്ടമുള്ളതുപോലെ കൂട്ടിച്ചേർത്ത് എഴുതിക്കോളൂ എന്നും അയാളാണ് പറഞ്ഞത്. അയാളുടെ പേര് അസർ അഷ്‌റഫ്. ആളൊരു പ്രവാസിയാണ്. അയാൾ അയച്ച ഒരു മിനിറ്റ് പോലും ദൈർഘ്യമില്ലാത്ത ഓഡിയോ ക്ലിപ്പ് കൊണ്ട് എഴുതാൻ സാധിക്കില്ല എന്നുള്ളതുകൊണ്ട് പല ചോദ്യങ്ങളും അധികമായി ചോദിക്കുകയും ചെയ്തിട്ടുണ്ട് അതിന് മറുപടിയും ലഭിച്ചിട്ടുണ്ട്. ഇനി അയാളുമായി ഞങ്ങൾക്കാർക്കും ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞുകളയരുത്. അങ്ങനെ ഒരു ബന്ധവുമില്ലെങ്കിൽ സ്‌നേഹയുടെ ഓഡിയോ ക്ലിപ് ചാക്കോയുടെ കൈയിലേക്ക് തനിയെ പറന്നെത്തില്ലല്ലോ. അയാളും ചാക്കോയും തമ്മിലുള്ള ആശയക്കുഴപ്പമെന്ന് പറഞ്ഞ് വിഷയത്തെ ലഘൂകരിക്കാനും നോക്കല്ലേ, പ്ലീസ്.

ആഭിമുഖം പൂർത്തിയാക്കി അയച്ചുകൊടുത്തത് വാട്സ്ആപ്പിലൂടെയാണ്. അഭിമുഖത്തിനൊപ്പം ചാക്കോ ജോസഫ് എന്ന ബൈലൈൻ വയ്ക്കുമോയെന്ന് പ്രത്യേകം ചോദിച്ചെങ്കിലും നോക്കാമെന്നുള്ള മറുപടിയാണ് ലഭിച്ചത്. പക്ഷേ, അപ്പോഴും സുനിതയുടെ ബൈലൈനിലാണ് പബ്ലിഷ് ചെയ്യുകയെന്ന് ചാക്കോ അറിയുന്നില്ല. സുനിത ദേവദാസ് പ്രതിഫലം കൈപ്പറ്റി എഴുതുന്ന കോളത്തിലേയ്ക്ക് ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെയാണ് ചാക്കോ ജോസഫ് എന്ന ഫെയ്ക് ഐഡി അഭിമുഖം എഴുതി നൽകിയത്.

കഥയുടെ ഈ ഭാഗത്ത് ചാക്കോ ജോസഫ് എന്നൊരാളാണ് അഭിമുഖം എഴുതിയതെന്നുള്ള കാര്യം സുനിതയ്ക്ക് അറിയില്ല എന്നത് സമ്മതിക്കാം. പക്ഷേ, സ്‌നേഹയാണ് ഇത് എഴുതിയതെന്ന് നിങ്ങൾ എങ്ങനെ വിചാരിച്ചു. സ്‌നേഹയ്ക്ക് മലയാളം ടൈപ്പ് ചെയ്യാൻ പറ്റാത്തതുകൊണ്ടാണ് അത് എഴുതാൻ ചാക്കോയെ ഏൽപ്പിച്ചതെന്ന് പറഞ്ഞൊഴിയരുത്. അങ്ങനെ ആണെങ്കിൽ സ്‌നേഹയ്ക്ക് നേരിട്ടറിയാവുന്ന, മലയാളം ടൈപ്പ് ചെയ്യാൻ അറിയാവുന്ന എത്രയോ പേർ ഉണ്ട്, ബിഗ്ബോസ് മലയാളം ഗ്രൂപ്പിൽ. എത്രയോ പേർ മലയാളത്തിൽ നെടുനീളൻ പോസ്റ്റുകൾ വാരി വിതറുന്നു. അവരെക്കൊണ്ട് ചെയ്യിക്കാമായിരുന്നല്ലോ. ഒരു പരിചയവും ഇല്ലാത്ത ചാക്കോയെ എന്തിന് ഏല്പിച്ചു.? ആദ്യം മുതൽക്കേ സുനിത പറഞ്ഞത് സ്‌നേഹയാണ് അഭിമുഖം എഴുതിയാതെന്നല്ലേ.? സ്‌നേഹ പറയുന്നു, സുനിതയാണ് എഴുതിയതെന്ന്. അക്കാര്യത്തിൽ നിങ്ങൾ തമ്മിലൊരു തീരുമാനത്തിലെത്തൂ. അങ്ങനെയെങ്കിൽ ചാക്കോയുടെ റോൾ വെട്ടിക്കളയാമല്ലോ.

ഇനി പറയാൻ പോകുന്നത് സുനിതയുടെ റോളിനെക്കുറിച്ചാണ്. സ്‌നേഹ അയച്ചുകൊടുത്ത അഭിമുഖം സുനിത സ്വന്തം ബൈലൈനിൽ ഏഷ്യാനെറ്റിൽ പബ്ലിഷ് ചെയ്യാൻ കൊടുക്കുന്നു. ഇതേ അഭിമുഖം സുനിത തന്നെ ബിഗ്ബോസ് ഗ്രൂപ്പിലും പോസ്റ്റ് ചെയ്യുന്നു. താൻ എഴുതിയ അഭിമുഖം അതേപടി മറ്റൊരാളുടെ പേരിൽ പ്രസിദ്ധീകരിച്ചത് കണ്ടപ്പോഴാണ് ചാക്കോ ഫേസ്‌ബുക്കിൽ സുനിതയ്ക്ക് മെസേജ് അയക്കുന്നത്. അതിന്റെ സ്‌ക്രീൻഷോട്ട് ആദ്യത്തെ പോസ്റ്റിൽ ചേർത്തിരുന്നു. അതിനുള്ള മറുപടിയായിരുന്നു സുനിതയുടെ ഇമോഷണൽ ബ്ലാക്ക്‌മെയിലിങ്ങും ആത്മഹത്യാഭീഷണിയും. സ്‌നേഹ തന്നെ ട്രാപ്പ് ചെയ്തുവെന്നാണ് സുനിത ആ സമയത്ത് പറഞ്ഞത്. സ്വന്തം തെറ്റ് സമ്മതിക്കാതെയുള്ള ഉരുളൽ പരിപാടി. ചാക്കോ എഴുതിയതാണെന്ന് അറിയില്ലെങ്കിൽ, ചാക്കോ ആരാണെന്ന് അറിയില്ലെങ്കിൽ, പിന്നെയെന്തിനാണ് സുനിത അത്തരമൊരു കലാപരിപാടി നടത്തിയത്.

സുനിതയോട് ചാക്കോ ആവശ്യപ്പെട്ടത് ഇത്ര മാത്രം, അയാൾ എഴുതിയ അഭിമുഖത്തിൽ അയാളുടെ പേര് വയ്ക്കേണ്ട, പക്ഷേ സുനിതയുടെ പേര് വയ്ക്കുന്നത് അനീതിയാണ്, അത് കളവാണ്. അതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ദയവായി ചൂണ്ടിക്കാണിക്കുക. അന്നത്തെ ആത്മഹത്യാഭീഷണിയും, പിന്നെ ഒരു ഷോയുടെ വിശ്വാസ്യത തകരുമെന്നുള്ള ചിന്തകൊണ്ടുമാണ് ചാക്കോ പിന്നീട് പ്രതികരിക്കാതിരുന്നത്. പക്ഷേ, സുനിത പറയുന്നത് കഴിഞ്ഞ 3 മാസമായി ചാക്കോ അവരെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നുവെന്നാണ്. അതിന് തെളിവ് എന്തെങ്കിലും ഉണ്ടോ.?

പോരാത്തതിന്, സുനിതയ്ക്കു വേണ്ടി വക്കാലത്തുമായി സാബുവിന്റെയും സ്‌നേഹയുടെയും ചില സുഹൃത്തുക്കൾ ചാക്കോയെ ഫേസ്‌ബുക്കിലും വാട്‌സ്ആപ്പിലും ബന്ധപ്പെട്ടു. അവരിലൊരു പ്രമുഖൻ സാബുവുമായി വളരെയധികം അടുത്ത ബന്ധമുള്ള ആളാണ്. അർധരാത്രി 12 മണിക്ക് പോലും പ്രശ്‌നം സോൾവ് ചെയ്യാൻ വേണ്ടി ഇവരുടെ അനുരഞ്ജനസംഭാഷണങ്ങൾ തുടർന്നു. ബിഗ്ബോസ് ഷോ തീരുന്നതുവരെ ഒന്നും ചെയ്യരുത്, അതിനു ശേഷം എന്ത് വേണമെങ്കിലും ചെയ്‌തോളൂ, ഇല്ലെങ്കിൽ അത് സാബുവിനെ ബാധിക്കും എന്ന തരത്തിലായിരുന്നു സംഭാഷണം.

സ്‌നേഹയ്ക്കാണ് തെറ്റ് പറ്റിയതെങ്കിൽ ചാക്കോ അത് പറഞ്ഞപ്പോൾ സുനിതയ്ക്ക് കാര്യം മനസിലായില്ലേ.? എന്നിട്ടും എന്തുകൊണ്ട് ആ ബൈലൈൻ മാറ്റിയില്ല. എന്തുകൊണ്ട് ആ അഭിമുഖം അതേ അവസ്ഥയിൽ തന്നെ നിലനിന്നു. ബൈലൈൻ മാറ്റുകയായിരുന്നില്ലേ സുനിത ചെയ്യേണ്ടത്.? അല്ലാതെ ചാക്കോയുടെ പേര് ചേർക്കാനൊന്നും ആരും പറഞ്ഞില്ലല്ലോ. അതിനിത്ര ഷോഓഫ് എന്തിനായിരുന്നു.?

ഇപ്പോൾ സുനിത പറയുന്നത്, 3 മാസം മുൻപ് നടന്ന ഫോൺ സംഭാഷണം തനിക്ക് ഓർമയില്ലെന്നാണ്. വെറും 3 മാസമല്ലേ ആയുള്ളൂ. 3 വർഷമൊന്നും അല്ലല്ലോ. ഇത് ഉരുളൽ അല്ലെങ്കിൽ പിന്നെയെന്താണ്.?

വേറൊരു കോമഡി, കഴിഞ്ഞ സെപ്റ്റംബറിൽ എങ്ങാണ്ട്, ബിഗ്ബോസ് നടക്കുന്ന സമയത്ത് ഫേസ്‌ബുക്കിൽ അവസാനമായി കാൽ കുത്തിയ സ്‌നേഹ ഈ വിഷയത്തിൽ പ്രതികരിക്കാൻ വന്നല്ലോ. സന്തോഷം. അവരുടെ ആദ്യത്തെ പ്രതികരണം പക്കാ സുനിത ദേവദാസ് സ്‌റ്റൈലിൽ മലയാളത്തിൽ. സ്‌നേഹയ്ക്ക് മലയാളം ടൈപ്പ് ചെയ്യാൻ അറിയില്ല എന്ന കാരണംകൊണ്ടല്ലേ അന്ന് വേറെ ആളെ അന്വേഷിച്ചത്.? ഇപ്പോൾ ആ കുഴപ്പം ഇല്ലേ.? രണ്ടാമത്തെ കമന്റ് ഇംഗ്ലീഷിൽ. ചാക്കോയെന്നൊരാളെ അറിയത്തേയില്ല. സുനിത ദേവദാസ് സുഹൃത്താണ്, സംഭവമാണ്, അങ്ങനെയെന്തൊക്കെയോ. സ്വയംകൃതി ആയാൽ സന്തോഷം. സ്‌നേഹയ്ക്ക് ഇക്കാര്യത്തിൽ ഉറച്ച നിലപാടുണ്ടെങ്കിൽ പിന്നെ എന്തിനാണ് ഒരു മാധ്യമപ്രവർത്തകനെക്കൊണ്ട് എന്നെ വിളിപ്പിച്ച് അനുരഞ്ജനശ്രമം നടത്തിയത്. സ്‌നേഹയുടെ അഭിമുഖത്തിലുള്ള അത്രയും കാര്യങ്ങൾ സ്‌നേഹ പറഞ്ഞതു തന്നെയാണോ.?

ഇന്ന്, ഇപ്പോൾ ഈ വിഷയം വീണ്ടും പറയാൻ കാരണമുണ്ട്. ദീപ നിശാന്തിനെ വിമർശിച്ചുകൊണ്ട്, സ്വയം നിഷ്‌കളങ്ക ചമഞ്ഞ് സുനിത ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇവർ ചെയ്തതും ഏറെക്കുറെ അതേ കാര്യമല്ലേ.? മറ്റൊരാൾ എഴുതിയ വസ്തുവിൽ സ്വന്തം പേര് ചേർത്ത് പബ്ലിഷ് ചെയ്യൽ. പിന്നെ എങ്ങനെയാണ് ദീപയെ വിമർശിക്കാൻ സുനിത യോഗ്യയാവുന്നത്.?

സുനിതയെ മനഃപൂർവം വ്യക്തിഹത്യ ചെയ്യാനായിരുന്നു ഈ പോസ്റ്റെങ്കിൽ, അത് നേരത്തെ ആവാമായിരുന്നു. ബിഗ്ബോസ് ടെലികാസ്റ്റ് ചെയ്യുന്ന സമയത്ത് പേളി മാണിയുടെ ഫാൻസിനോട് ഇക്കാര്യം പറഞ്ഞാൽ മതിയായിരുന്നല്ലോ. വളരെ എളുപ്പത്തിൽ കാര്യം നടന്നേനെ. പേളി മാണിയെയും ശ്രീനിഷ് അരവിന്ദിനെയും വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലുള്ള കുറെ പോസ്റ്റുകൾ താങ്കളുടെ പേരിൽ വന്നിരുന്നല്ലോ. അങ്ങനെയുള്ള യാതൊരു ഉദ്ദേശവും ഈ പോസ്റ്റിൽ ഇല്ല. പറഞ്ഞത് അത്രയും സത്യമാണ്.

പിന്നെ, നിങ്ങളുടെ പേരിലുള്ള ഒരു അഭിമുഖത്തിൽ ചാക്കോ ജോസഫ് എന്ന് പേരിൽ മാറ്റി കിട്ടിയതുകൊണ്ട് എനിക്ക് രാഷ്ട്രപതിയുടെ സ്വർണമെഡൽ ഒന്നും കിട്ടില്ല. അതിൽ അർഹതയില്ലാത്ത നിങ്ങളുടെ പേര് ചേർക്കപ്പെട്ടു എന്നതിൽ മാത്രമേ എതിർപ്പുള്ളൂ. ദയവായി അത് മനസ്സിലാക്കൂ. പ്ലീസ്.

എത്ര പൊള്ളയായ ആരോപണങ്ങളാണ് സുനിത ദേവദാസ് എന്റെമേൽ ചാർത്തിയത്. ഞാൻ ഏതെങ്കിലും സ്ത്രീകളെ ഭീഷണിപ്പെടുത്തിയതായി നിങ്ങൾക്ക് അറിവുണ്ടോ.? നിങ്ങളെ ഞാൻ ഭീഷണിപ്പെടുത്തിയോ.? പറയുന്ന ഓരോ വാക്കിനും കണക്ക് ഉണ്ട്. അതുകൊണ്ട് അത് സൂക്ഷിച്ച് ഉപയോഗിക്കുക.

ഇവിടെ പോസ്റ്റ് ചെയ്ത ഏതൊരു കാര്യത്തിനും തെളിവ് നൽകാൻ തയാറാണ്. സംശയമുള്ള ആർക്കും ചോദ്യം ചോദിക്കാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP