Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോഷ്യൽ മീഡിയയിൽ ആരംഭിച്ച പ്രതിഷേധം തെരിവിലേക്കിറങ്ങി; ഇന്ധന വിലയ്‌ക്കെതിരെ ഫ്രാൻസിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തമാകുന്നു; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും; രണ്ടാഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധം കലുഷിതമായത് കഴിഞ്ഞ ദിവസങ്ങളിൽ; പ്രതിഷേധക്കാർ വാഹനങ്ങളും കെട്ടിടങ്ങളും അഗ്നിക്കിരയാക്കി; ഇമ്മാനുവൽ മാക്രോൺ സമ്മർദ്ദത്തിൽ;412 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്

സോഷ്യൽ മീഡിയയിൽ ആരംഭിച്ച പ്രതിഷേധം തെരിവിലേക്കിറങ്ങി; ഇന്ധന വിലയ്‌ക്കെതിരെ ഫ്രാൻസിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തമാകുന്നു; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും; രണ്ടാഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധം കലുഷിതമായത് കഴിഞ്ഞ ദിവസങ്ങളിൽ; പ്രതിഷേധക്കാർ വാഹനങ്ങളും കെട്ടിടങ്ങളും അഗ്നിക്കിരയാക്കി; ഇമ്മാനുവൽ മാക്രോൺ സമ്മർദ്ദത്തിൽ;412 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

പാരീസ്: ഇന്ധന വിലയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ആരംഭിച്ച പ്രതിഷേധം ഫ്രാൻസിൽ തെരുവുയുദ്ധമായി മാറുന്നു. രാജ്യത്ത് ഉടൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിലാണ് നടപടി. രണ്ടാഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിലാണ് അക്രമത്തിലേക്ക് വഴിമാറിയത്. പ്രതിഷേധം അതിരുവിട്ടതിനാൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നകാര്യം പരിഗണനയിലാണെന്ന് സർക്കാർ വക്താവ് ബെഞ്ചമിൻ ഗ്രീവക്‌സും വ്യക്തമാക്കി. ഇത്തരത്തിലുള്ള സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാകുമെന്ന് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധന നികുതി വർധനയ്ക്കെതിരെ നവംബർ പതിനേഴ് മുതലാണ് വിവിധയിടങ്ങളിൽ പ്രതിഷേധം ആരംഭിച്ചത്. ആദ്യം സാമൂഹിക മാധ്യമങ്ങളിൽ തുടങ്ങിയ പ്രതിഷേധം പിന്നീട് തെരുവിലേക്ക് നീങ്ങുകയായിരുന്നു. ഇതിന്റെ ഭാഗമായി വാഹനങ്ങളിൽ ഫ്‌ളൂറസെന്റ് ജാക്കറ്റുകൾ പതിപ്പിച്ചും പ്രതിഷേധം സംഘടിപ്പിച്ചു. എന്നാൽ അടുത്ത രണ്ടു ദിവസങ്ങളായി പ്രക്ഷോഭത്തിന്റെ ഭാവംമാറുകയും അക്രമം പൊട്ടിപ്പുറപ്പെടുകയുമായിരുന്നു. പ്രക്ഷോപത്തെ പിടിച്ചു കെട്ടാൻ പൊലീസ് ടിയർഗ്യാസടക്കം പ്രയോഗിച്ചെങ്കിലും ഇതൊന്നും ഫലം കാണാത്ത സ്ഥിതിയാണ് നിലവിൽ.

വ്യാപക അക്രമ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുഖംമറച്ച് തെരുവിലിറങ്ങിയ യുവാക്കൾ ഇരുമ്പുവടികളും കോടാലികളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. സെൻട്രൽ പാരീസിൽ നിരവധി വാഹനങ്ങൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. ഒട്ടേറെ കെട്ടിടങ്ങളും തകർത്തു. പ്രതിഷേധക്കാർ സർക്കാരിനെതിരെ മുദ്രാവാക്യം ഉയർത്തിയാണ് ആക്രമണങ്ങൾ നടത്തുന്നത്.

ഇതേത്തുടർന്ന് നിരവധിപേരെ കഴിഞ്ഞ ദിവസം പാരീസിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഓരോ ദിവസവും കൂടുതൽ പേർ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത് സർക്കാരിനും പൊലീസിനും ഒരുപോലെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

അതിനിടെ, നിലവിലെ സാഹചര്യം വിലയിരുത്താനായി പ്രസിഡന്റ് ഇമ്മാനുവൻ മാക്രാൺ പാരീസിൽ അടിയന്തരയോഗം വിളിച്ചുചേർത്തിട്ടുണ്ട്. പ്രധാനമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തിൽ പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്യും.

ഫ്രാൻസിലെ റോഡുകൾ ഉപരോധിച്ച പ്രതിഷേധക്കാർ ഷോപ്പിങ് മാളുകൾ, ഫാക്ടറികൾ, ഇന്ധന ഡിപ്പോകൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നിഷേധിച്ചു.അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 133 പേർക്കു പരുക്കേറ്റു. 412 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച നടന്ന സംഘർഷത്തിൽ 23 പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP