Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാലു ലക്ഷം യുവതികൾ മതിൽ തീർക്കാൻ എത്തുമെങ്കിൽ എന്തേ രണ്ടു പേരെ ശബരിമലയിലേക്ക് കൊണ്ടു പോകാനാവാത്തത് ? അഴിമതിക്കാരും ജാതി രാഷ്ട്രീയക്കാരും കൂടിയിരുന്നാൽ എങ്ങനെയാണ് നവോത്ഥാനം ആകുന്നത് ? സന്നിധാനത്ത് 100 മീറ്റർ അകലെവരെ എത്തിയ യുവതികളെ പിന്നെന്തിനാണ് പമ്പയ്ക്ക് മടക്കി കൊണ്ട് പോയത് ? പിണറായി വിജയൻ താങ്കൾ ആദ്യം ഈ കപടവേഷം അഴിച്ചുവെക്കൂ..

നാലു ലക്ഷം യുവതികൾ മതിൽ തീർക്കാൻ എത്തുമെങ്കിൽ എന്തേ രണ്ടു പേരെ ശബരിമലയിലേക്ക് കൊണ്ടു പോകാനാവാത്തത് ? അഴിമതിക്കാരും ജാതി രാഷ്ട്രീയക്കാരും കൂടിയിരുന്നാൽ എങ്ങനെയാണ് നവോത്ഥാനം ആകുന്നത് ? സന്നിധാനത്ത് 100 മീറ്റർ അകലെവരെ എത്തിയ യുവതികളെ പിന്നെന്തിനാണ് പമ്പയ്ക്ക് മടക്കി കൊണ്ട് പോയത് ? പിണറായി വിജയൻ താങ്കൾ ആദ്യം ഈ കപടവേഷം അഴിച്ചുവെക്കൂ..

മറുനാടൻ ഡെസ്‌ക്‌

നൂറ്റിതൊണ്ണൂറ് നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴാണ് കേരളത്തിൽ ഇത്രയും അധികം നവോത്ഥാന പ്രസ്ഥാനങ്ങളുണ്ടെന്ന് കേരളീയർ അറിഞ്ഞത്. അത് ആരോക്കെയാണെന്ന് അറിയാൻ ഇവിടുത്തെ നാട്ടുകാർ കാത്തിരുന്നെങ്കിലും വെള്ളാപ്പള്ളി നടേശന്റെയും പുന്നല ശ്രീകുമാറിന്റെയും വിഷ്ണുപുരം ചന്ദ്രശേഖരന്റെയും പേരുകൾ മാത്രമെ ഇതുവരെ പുറത്ത് വിട്ടുള്ളു. എത്ര സംഘടനകൾ യോഗത്തിൽ എത്തി അതിൽ എത്രപേർ സർക്കാരിന്റെ അഭിനവ നവോത്ഥാനത്തിന് ഓശാന പാടിയെന്നും സർക്കാർ പറയുന്നില്ല.

നേരെ മറിച്ച് സർക്കാർ വിളിച്ച യോഗത്തിന് വിളച്ച ഭൂരിപക്ഷം പേരും എത്തിയെന്നും അവരൊക്കെ സർക്കാരിന്റെ നവോത്ഥാനത്ത് ഓശാന പാടിയെന്നുമാണ് അവകാശവാദം. ഈ 190 സംഘടനകളിൽ എതൊക്കെയാണ് നവോത്ഥാന സംഘടനങ്ങൾ എന്ന് കണ്ടെത്തണമെങ്കിൽ ചരിത്ര ഗവേഷകന്മാരുടെ കഴിവ് ഉപയോഗിക്കേണ്ടിവരും എസ്എൻഡിപിയും എൻഎസ്എസുമൊക്ക നവോത്ഥാന സംഘടനകൾ എന്ന് ചോദിച്ചാൽ ആയിരുന്നു എന്ന് പറയേണ്ടിവരും. ഇന്ന് മുഖ്യമന്ത്രി വിളിച്ച ഒരു സംഘടനയും നവോത്ഥാന സംഘടനകൾ എന്ന് പറയാൻ അർഹതയുള്ള സംഘടനകൾ അല്ല. അവയോക്കെ ജാതിയുടെ മതത്തിന്റെയും പേരിൽ മാത്രം സേവനമനുഷ്ഠിക്കുന്ന സംഘടനകളാണ്.

തെരഞ്ഞെടുപ്പ് വരുമ്പോൾ ഇവരോക്കെ വിലപേശുന്നതും സീറ്റ് ഉറപ്പിക്കുന്നതും അധികാരം പിടിച്ചു വാങ്ങുന്നതും അവരുടെ ജാതിയുടെയും മതത്തിന്റെയും മികവും ആൾക്കൂട്ടത്തിന്റെ എണ്ണവും നോക്കി മാത്രമാണ്. പിണറായി വിജയനെ പോലുള്ള നവോത്ഥാന നായകന്മാർ നാഴികയ്ക്ക് നാൽപ്പത് വട്ടം ഇവയെ പേര് പറഞ്ഞ അധിക്ഷേപിക്കുന്നത് ഇവയോക്കെ ജാതി സംഘടനകൾ എന്ന് പറഞ്ഞാണ്. അത്തരം ജാതി സംഘടനകളുടെ യോഗം വിളിച്ചു ചേർത്തിട്ട് പേരിന് വേണ്ടി അവയെ നവോത്ഥാന സംഘടനകൾ വിളിക്കുന്നിടത്ത് ആരംഭിക്കുകയാണ് പിണറായി വിജയന്റെ ഇരട്ടത്താപ്പും കാപട്യവും.

ശ്രീനാരായണ ഗുരുദേവന്റെ ആശിർവാദത്തോടെ തുടങ്ങി മഹാനായ ഡോ.പൽപ്പുവും കുമാരനാശനുമൊക്കെ നേതൃത്വം കൊടുത്ത എസ്എൻഡിപി എന്ന മഹത്തായ പ്രസ്ഥാനം ജാതിയുടെ മതത്തിന്റെയും വേരുകളിൽ ആഴത്തിൽ അടിച്ചു ചേർത്ത് അതിനെ ഇളിഭ്യമാക്കുന്ന കാഴ്ച കഴിഞ്ഞ കുറെ വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത് വെള്ളാപ്പള്ളി നടേശനെന്ന കള്ള് കച്ചവടക്കാരന്റെ കൈയിൽ അധികാരം കിട്ടിയതിന് ശേഷമാണ്. ഈഴവരുടെ അവകാശങ്ങൾ ജാതിയുടെയും മതത്തിന്റെയും പേരിൽ ആണെങ്കിൽ കൂടിപിടിച്ച് വാങ്ങിക്കാൻ വെള്ളാപ്പള്ളി കാട്ടിയ തന്റേടവും മിടുക്കും അംഗീകരിക്കുമ്പോഴും എസ്എൻഡിപി എന്ന മഹത്തായ പ്രസ്ഥാനത്തെ മതവൽക്കരിച്ചും ജാതിലവൽക്കരിച്ചും സമൂഹത്തെ പിന്നോട്ട് ചലിപ്പിച്ച ഒരു നേതാവായിട്ട് വേണം കാണേണ്ടത്. കൂടുതൽ കാണുവൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP