Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരുത്തരെ കടിഞ്ഞാണിട്ട് ഇന്ത്യ; ബെൽജിയത്തെ സമനിലയിൽ തളച്ചത് രണ്ടുഗോളിന്; പുരുഷ ഹോക്കിയിൽ ഇന്ത്യ മുന്നോട്ട്; ഇന്ത്യയ്ക്കായി ഹർമ്മൻപ്രീതും സിമ്രൻജീതും വലകുലുക്കി

കരുത്തരെ കടിഞ്ഞാണിട്ട് ഇന്ത്യ; ബെൽജിയത്തെ സമനിലയിൽ തളച്ചത് രണ്ടുഗോളിന്; പുരുഷ ഹോക്കിയിൽ ഇന്ത്യ മുന്നോട്ട്; ഇന്ത്യയ്ക്കായി ഹർമ്മൻപ്രീതും സിമ്രൻജീതും വലകുലുക്കി

മറുനാടൻ ഡെസ്‌ക്‌

ഭുവനേശ്വറിൽ നടക്കുന്ന പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് സമനില. ലോക റാങ്കിംഗിൽ മൂന്നാമതുള്ള ബെൽജിയത്തെ രണ്ട് ഗോളിന് തളയ്ക്കുകയായിരുന്നു. ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. ഇതോടെ ഇന്ത്യയുടെ ക്വർട്ടർ പ്രതീക്ഷകൾ സജീവമായി. ആദ്യ മത്സരത്തിൽ

കളിയുടെ എട്ടാം മിനിറ്റിൽ ഹെഡ്രിക്‌സ് നേടിയ ഗോളിൽ ബെൽജിയം മുന്നിലെത്തി. 39-ാം മിനിറ്റിൽ ഹർമ്മൻപ്രീതിലൂടെ ഇന്ത്യ ഒപ്പമെത്തി. അധികം താമസിക്കാതെ 47-ാം മിനിറ്റിൽ സിമ്രൻജീത് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. എന്നാൽ 56-ാം മിനിറ്റിൽ ഗൗഗ്‌നാർഡിലൂടെ ബെൽജിയം സമനില ഉറപ്പിക്കുകയായിരുന്നു. മത്സരത്തിന്റെ അവശേഷിച്ച സമയത്ത് ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താൻ ആയില്ല.

ശക്തരായ ബെൽജിയത്തിനെതിരെ പുറത്തെടുത്ത പ്രകടനം ഇന്ത്യയുടെ കുതിപ്പിന് കൂടുതൽ ഊർജ്ജം പകരും.കരുത്തരായ ബെൽജിയവുമായുള്ള മത്സരം പ്രീ-ക്വർട്ടർ ഫൈനൽ പോരാട്ടമായാണ് കാണുന്നതെന്നാണ് ഇന്ത്യൻ പരിശീലകൻ ഹരേന്ദ്ര സിങ് പറഞ്ഞത്.

സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് സിയിൽ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടൂർണമെന്റ് ആരംഭിച്ചത്. കാനഡയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP