Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാൻ കാർഡ് നിർബന്ധമാക്കുമ്പോൾ സാധാരണക്കാർക്ക് ഇപ്പോഴും സംശയങ്ങൾ നിലയ്ക്കുന്നില്ല; 2019 മെയ് 31 നകം പാൻ കാർഡ് സ്വന്തമാക്കിയില്ലെങ്കിൽ ബാങ്കിങ് സേവനങ്ങൾക്ക് നേരിടേണ്ടി വരുന്നത് ഒട്ടേറെ നൂലാമാലകൾ; പാൻ കാർഡ് നഷ്ടപ്പെട്ടാലും ഒന്നിൽ കൂടുതൽ പാൻ കൈവശം വന്നാലും എന്ത് ചെയ്യണം; നികുതി വെട്ടിപ്പ് തടയാൻ ആദായ നികുതി വകുപ്പിറക്കിയ പുത്തൻ പരിഷ്‌ക്കാരത്തെക്കുറിച്ച് കൂടുതലറിയൂ

പാൻ കാർഡ് നിർബന്ധമാക്കുമ്പോൾ സാധാരണക്കാർക്ക് ഇപ്പോഴും സംശയങ്ങൾ നിലയ്ക്കുന്നില്ല; 2019 മെയ് 31 നകം പാൻ കാർഡ് സ്വന്തമാക്കിയില്ലെങ്കിൽ ബാങ്കിങ് സേവനങ്ങൾക്ക് നേരിടേണ്ടി വരുന്നത് ഒട്ടേറെ നൂലാമാലകൾ; പാൻ കാർഡ് നഷ്ടപ്പെട്ടാലും ഒന്നിൽ കൂടുതൽ പാൻ കൈവശം വന്നാലും എന്ത് ചെയ്യണം; നികുതി വെട്ടിപ്പ് തടയാൻ ആദായ നികുതി വകുപ്പിറക്കിയ പുത്തൻ പരിഷ്‌ക്കാരത്തെക്കുറിച്ച് കൂടുതലറിയൂ

തോമസ് ചെറിയാൻ കെ

ലോകത്ത് സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഏറ്റവും നൂലാമാലകളുള്ള നികുതി സമ്പ്രദായമായിരുന്നു ഇന്ത്യയിൽ നിലനിന്നിരുന്നത്. ജിഎസ്ടി എന്ന ഏകീകൃത നികുതി സമ്പ്രദായം നടപ്പിലാക്കിയതോടെ അതിന് ഒരു പരിധി വരെ ശാപമോക്ഷം ലഭിച്ചിട്ടുണ്ടെന്ന് നമുക്ക് പറയാൻ സാധിക്കും. എന്നാൽ നികുതി വെട്ടിപ്പ് എന്ന കുറ്റകൃത്യം ഏറ്റവുമധികം നടക്കുന്ന രാജ്യങ്ങളിൽ മുൻ നിരയിൽ തന്നെയാണ് ഇന്ത്യയെന്ന് പറയാതിരിക്കാൻ വയ്യ. ഇതിൽ നിന്നും രാജ്യത്തിന് ഇപ്പോഴും ഒരു മോചനം ലഭിച്ചിട്ടില്ല. രാജ്യത്തെ നികുതി വെട്ടിപ്പിനെ വരുതിയിലാക്കാൻ ആദായ നികുതി വകുപ്പ് മുന്നോട്ട് വച്ച ആശയമായിരുന്നു പാൻ കാർഡ് അഥവാ പെർമനെന്റ് അക്കൗണ്ട് നമ്പർ കാർഡ് എന്നത്.

ഏതാനും ആഴ്‌ച്ചകൾക്ക് മുൻപ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള 199 നിയമസഭാംഗങ്ങളും പാൻ വിവരങ്ങൾ സമർപ്പിച്ചിരുന്നില്ല എന്ന വാർത്ത നാം കേട്ടതാണ്. നാമ നിർദ്ദേശ പത്രികയ്ക്കൊപ്പം സത്യവാങ്മൂലത്തിൽ പാൻ കാർഡ് സംബന്ധിച്ച് വിവരങ്ങൾ പൂരിപ്പിച്ച് നൽകണമെന്ന ചട്ടം ലംഘിച്ചതാണ് നേതാക്കൾക്കും കുരുക്കായത്. ഇതിൽ നിന്നും പാൻ കാർഡിന്റെ പ്രാധാന്യം വരും നാളുകളിൽ എത്രത്തോളമുണ്ടെന്ന് നമുക്ക് ഊഹിക്കാൻ സാധിക്കും. പാൻ കാർഡ് വിവരങ്ങൾ നൽകാത്ത എംഎൽഎമാർ ഏറ്റവുമധികം ഉണ്ടായിരുന്നത് കേരളത്തിലാണെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം. 33 എംഎൽഎമാരാണ് കേരളത്തിൽ പാൻ വിവരം സമർപ്പിക്കാനുണ്ടായിരുന്നത്.

2019 മെയ് 31ന് മുൻപ് രണ്ടര ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനമോ വിറ്റുവരവോ ഉള്ള വ്യക്തികൾക്ക് പാൻ കാർഡ് നിർബന്ധമാക്കുകയാണെന്ന വാർത്ത കഴിഞ്ഞ ദിവസം നാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. എന്നാൽ ഇപ്പോഴും പാൻ കാർഡ് എന്തെന്നും അതിന്റെ ആവശ്യകതയും ഉപയോഗവും എന്തെന്നും അറിയാത്ത ഒട്ടനവധി ആളുകൾ നമുക്കിടയിലുണ്ട്.

ഈ ലേഖനത്തിലൂടെ പാൻ കാർഡ് എന്നാൽ എന്തെന്നും അതിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് സാധാരണക്കാരനായ ഒരു വ്യക്തിയിൽ ഉണ്ടാകാവുന്ന പ്രധാന സംശയങ്ങൾക്കും ഉത്തരം നൽകാനാണ് ശ്രമിക്കുന്നത്.

പാൻ കാർഡ് എന്നാൽ എന്ത് ?

ഇന്ത്യയിൽ നിലനിൽക്കുന്ന നികുതികളിൽ ഏറ്റവും മുഖ്യമായ ഒന്നാണ് വരുമാന നികുതി അഥവാ ഇൻകം ടാക്സ് എന്നത്. രാജ്യത്ത് വരുമാന നികുതി കൃത്യമായി അടയ്ക്കാതെ വെട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ വർഷങ്ങളായി തുടർക്കഥയായിരുന്നു. വൻകിട വ്യാപാരികൾ ഉൾപ്പടെയുള്ളവർ ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ സാരമായി ബാധിക്കാൻ ആരംഭിച്ചതോടെയാണ് ആദായ നികുതി വകുപ്പ് പാൻ കാർഡ് എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്.

  രാജ്യത്ത് വരുമാന നികുതി അടയ്ക്കുന്ന ഓരോ വ്യക്തിയുടേയും വിവരങ്ങൾ ശേഖരിച്ച് വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ച ഏറ്റവും ഫലപ്രദമായ ചുവടു വയ്‌പ്പായിരുന്നു പെർമനെന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ എന്നത്. രാജ്യത്ത് നികുതിയടയ്ക്കുന്ന ഓരോ പൗരനും നൽകുന്ന ദേശീയ തിരിച്ചറിയൽ സംഖ്യയാണ് പാൻ.അതായത് ഒരു പാൻ സീരിയൽ നമ്പറിൽ രാജ്യത്ത് ഒരോറ്റ കാർഡ് മാത്രമേ ഉണ്ടാകൂ. വ്യക്തികൾക്ക് നൽകുന്ന നമ്പർ രേഖപ്പെടുത്തിയ കാർഡിനെയാണ് പാൻ കാർഡ് എന്ന് വിളിക്കുന്നത്. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ 139 ( എ) പ്രകാരമാണ് പാൻ വ്യവസ്ഥകൾക്ക് രൂപം കൊടുത്തിരിക്കുന്നത്. ഇപ്പോഴത്തെ നിയമമനുസരിച്ച് ഒരു വ്യക്തിയുടെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ വിറ്റുവരവ് രണ്ടര ലക്ഷം രൂപയ്ക്കുള്ളിലാണെങ്കിൽ, അതായത് ആദായ നികുതി അടയ്ക്കാൻ വേണ്ട പരിധിക്കുള്ളിലാണെങ്കിൽ പാൻ കാർഡ് നിർബന്ധമാണ്. -രാജ്യത്ത് വരുമാന നികുതി അടയ്ക്കുന്ന ഓരോ വ്യക്തിയുടേയും വിവരങ്ങൾ ശേഖരിച്ച് വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ച ഏറ്റവും ഫലപ്രദമായ ചുവടു വയ്‌പ്പായിരുന്നു പെർമനെന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ എന്നത്. രാജ്യത്ത് നികുതിയടയ്ക്കുന്ന ഓരോ പൗരനും നൽകുന്ന ദേശീയ തിരിച്ചറിയൽ സംഖ്യയാണ് പാൻ.

അതായത് ഒരു പാൻ സീരിയൽ നമ്പറിൽ രാജ്യത്ത് ഒരോറ്റ കാർഡ് മാത്രമേ ഉണ്ടാകൂ. വ്യക്തികൾക്ക് നൽകുന്ന നമ്പർ രേഖപ്പെടുത്തിയ കാർഡിനെയാണ് പാൻ കാർഡ് എന്ന് വിളിക്കുന്നത്. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ 139 ( എ) പ്രകാരമാണ് പാൻ വ്യവസ്ഥകൾക്ക് രൂപം കൊടുത്തിരിക്കുന്നത്. ഇപ്പോഴത്തെ നിയമമനുസരിച്ച് ഒരു വ്യക്തിയുടെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ വിറ്റുവരവ് രണ്ടര ലക്ഷം രൂപയ്ക്കുള്ളിലാണെങ്കിൽ, അതായത് ആദായ നികുതി അടയ്ക്കാൻ വേണ്ട പരിധിക്കുള്ളിലാണെങ്കിൽ പാൻ കാർഡ് നിർബന്ധമാണ്. നികുതി അടയ്ക്കുന്നതിന് മാത്രമല്ല ധനപരമായ പല പ്രധാനപ്പെട്ട കാര്യങ്ങൾക്കും പാൻകാർഡ് ഇപ്പോൾ നിർബന്ധമാണ്.

പ്ലാസ്റ്റിക്ക് മെറ്റീരിയലിൽ തീർത്ത എടിഎം കാർഡിന് സമാനമായ ഒന്നാണ് പാൻ കാർഡ് എന്ന് പറയുന്നത്. ഇതിൽ കാർഡ് ഉടമയുടെ പേര്, ് ഉടമയുടെ അച്ഛന്റെ പേര്, ജനന തീയതി, ഫോട്ടോ, ഒപ്പ്, കാർഡ് അനുവദിച്ച തീയതി, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ബാങ്ക് അക്കൗണ്ട് നമ്പർ മാത്രം നമുക്ക് കാർഡിൽ നേരിട്ട് കാണാൻ സാധിക്കില്ല.

പാൻ കാർഡ് ഉപയോഗം വരുന്നത് എപ്പോഴൊക്കെ ?

ഇന്ത്യയിൽ ആധാർ അടക്കമുള്ള തിരിച്ചറിയൽ രേഖകൾ പോലെ പ്രധാനപ്പെട്ട ഒന്നു തന്നെയാണ് പാൻ കാർഡും. വരും നാളുകളിൽ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയും പാൻ കാർഡ് തന്നെ ആകുമെന്നതിൽ സംശയമില്ല. പാൻ കാർഡ് എന്നാൽ വലിയ വരുമാനം ഉള്ളവർക്ക് വേണ്ടി മാത്രമാണ് എന്നത് ഒരു മിഥ്യാ ധാരണയാണ്. രാഷ്ട്രത്തിന് നികുതി വെട്ടിപ്പിൽ നിന്നും പൂർണ്ണമായി വിടുതൽ വേണമെങ്കിൽ പാൻ കാർഡ് എല്ലാവരും സ്വന്തമാക്കിയേ പറ്റൂ എന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധരും പറയുന്നത്. സാധാരണക്കാരനായ ഒരാൾക്ക് നിത്യ ജീവിതത്തിൽ ഒട്ടേറെ സന്ദർഭങ്ങളിൽ പാൻകാർഡ് കൂടിയേ തീരൂ. അവ ഏതൊക്കെയെന്ന് നോക്കാം

1. പുതിയതായി ബാങ്ക് അക്കൗണ്ട് തുറക്കേണ്ട സന്ദർഭങ്ങൾ നമുക്ക് പലപ്പോഴും ഉണ്ടാകാറുണ്ട്. ആ സമയത്ത് മറ്റ് തിരിച്ചറിയൽ രേഖകൾ പോലെ തന്നെ, ഒരു പക്ഷേ അതിനേക്കാൾ കൂടുതലായി വേണ്ടി വരിക പാൻ കാർഡ് തന്നെ എന്നതിൽ സംശയമില്ല. എന്നാൽ ജൻ ധൻ യോജന പോലുള്ള അക്കൗണ്ടുകൾക്ക് ഇത് ആവശ്യമില്ല.

2. വീട് വാങ്ങുക, ഭൂമി കൈമാറ്റം ചെയ്യുക തുടങ്ങിയ സന്ദർഭങ്ങളിൽ പാൻ കാർഡ് നിർബന്ധമാണ്. അഞ്ചു ലക്ഷത്തിന് മുകളിൽ നടത്തുന്ന എല്ലാ വസ്തു ഇടപാടുകൾക്കും പാൻ കാർഡ് നിർബന്ധമായും ഹാജരാക്കണം.

3. വാഹന രജിസ്ട്രേഷൻ സമയത്ത് പാൻകാർഡ് അത്യാവശ്യമാണ്. പ്രത്യേകിച്ച് ആഡംബരക്കാറുകൾ അടക്കം വില കൂടിയ കാറുകൾ വാങ്ങുന്നവർ തീർച്ചയായും പാൻ കാർഡ് കാണിക്കണം.

4. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ തുക മുടക്കി ആഭരണങ്ങൾ വാങ്ങിയാൽ (സ്വർണമോ, വെള്ളിയോ എന്തായാലും) പാൻ കാർഡ് നിർബന്ധമാണ്.

5. 25000 രൂപയ്ക്ക് മുകളിൽ ഹോട്ടൽ ബില്ലു വന്നാൽ പാൻ കൂടിയേ തീരു.

6. പുതിയ ഫോൺ കണക്ഷൻ വാങ്ങുമ്പോൾ പാൻ കാർഡ് കാണിക്കണമെന്നാണ് നിയമം. പ്രത്യേകിച്ച് ലാൻഡ് ലൈൻ കണക്ഷൻ.

7. 50,000 രൂപയ്ക്ക് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്കുകളിൽ പാൻ കാർഡ് സമർപ്പിക്കണം. മാത്രമല്ല വലിയ തുക നിക്ഷേപിക്കുമ്പോഴും പാൻ കാർഡ് ആവശ്യമാണ്. 50,000 രൂപയ്ക്ക് മുകളിൽ ഓഹരികൾ വാങ്ങുമ്പോഴും പാൻ കാർഡ് നിർബന്ധമാണ്.

8. സെക്യൂരിറ്റീസ് കോൺട്രാക്ട് ആക്ടിൽ നിർദ്ദേശിച്ചിട്ടുള്ള സെക്യൂരിറ്റികളുടെ ഇടപാടുകൾ 1,00,000 രൂപയ്ക്ക് മുകളിൽ വരുകയാണെങ്കിലും സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരികൾ 1,00,000 രൂപയ്ക്ക് മുകളിൽ വാങ്ങുകയാണെങ്കിലും പാൻ ആവശ്യമാണ്.

9.റിസർവ് ബാങ്ക് നിയമമനുസരിച്ച് ബാങ്കുകൾ ഇറക്കിയിട്ടുള്ള പ്രീപെയ്ഡ് ഇൻസ്ട്രുമെന്റ്‌സ് 50,000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നതിനും 50,000 രൂപയ്ക്ക് മുകളിലാണ് വാർഷിക ഇൻഷുറൻസ് പ്രീമിയം എങ്കിലും പാൻ കാർഡ് ആവശ്യമാണ്.

 പാൻ കാർഡിന് അപേക്ഷിക്കുന്നതെങ്ങനെ ?

 കേന്ദ്ര നികുതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള എൻഎസ്ഡിഎൽ അല്ലെങ്കിൽ യുടിഐഐടിഎസ്എൽ എന്ന വെബ്സൈറ്റുകൾ സന്ദർശിച്ച് കൊടുത്തിട്ടുള്ള പട്ടികയിൽ നിന്നും നിങ്ങൾക്ക് വേണ്ട ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ പാൻ കാർഡിനായി അപേക്ഷിക്കുന്നവർക്ക് പൂരിപ്പിക്കാൻ പ്രത്യേക കോളവും മറ്റുമടങ്ങിയ പേജ് ലഭ്യമാണ്. ഇതിൽ തന്നെ പൂരിപ്പിക്കാനുള്ള നിർദ്ദേശങ്ങളും സമർപ്പിക്കേണ്ട രേഖകൾ ഏതൊക്കെയെന്നും വ്യക്തമായി നൽകിയിട്ടുണ്ട്. സൈറ്റ് സന്ദർശിച്ച് വേണ്ട രേഖകൾ ഏതെന്ന ആദ്യമേ നോക്കുക. കാരണം കാലത്തിനനുസരിച്ച് വേണ്ട രേഖകളുടെ എണ്ണവും കൂടിയേക്കാം.

ഓൺലൈനിലൂടെയല്ലാതെ ഫോം ഡൗൺലോഡ് ചെയ്ത് അയയ്ക്കാനുള്ള സൗകര്യവുമുണ്ട്. അക്ഷയ കേന്ദ്രങ്ങളിലും അപേക്ഷ അയയ്ക്കാനുള്ള സൗകര്യമുണ്ട്. ഇവിടെ നിന്നാണെങ്കിൽ കൃത്യമായ മാർഗ രേഖകളും ലഭിക്കും. ഫോം സമർപ്പിക്കുമ്പോൾ കിട്ടുന്ന രസീത് നമ്പർ ഉപയോഗിച്ച് അപേക്ഷകന് നിലവിലെ അപേക്ഷയുടെ അവസ്ഥ അറിയാൻ സാധിക്കും. നിങ്ങൾ നൽകിയിട്ടുള്ള മേൽവിലാസത്തിൽ രജിസ്റ്റേഡ് പോസ്റ്റിൽ പാൻ കാർഡ് കിട്ടും. പാൻ കാർഡിൽ തെറ്റുകൾ കടന്നു കൂടിയാൽ അവ തിരുത്തുന്നതിനും എൻഎസ്ഡിഎല്ലിൽ ഓപ്ഷനുകളുണ്ട്. ഇവ ഉപയോക്താവിന് കൃത്യമായ മാർഗനിർദ്ദേശങ്ങളോടെ തന്നെയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണോ ?

പാൻ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിക്ക് മുൻപ് ഇത്തരത്തിൽ അക്കൗണ്ടുകൾ പാനുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇത് സർക്കാർ നിർദ്ദേശം അനുസരിച്ച് ചെയ്തിടുന്നതാണ് ഭാവിക്കും സുരക്ഷിതം. അതായത് പാൻ കാർഡ് ഇല്ലാത്തവർക്ക് ബാങ്ക് ഇടപാടുകൾ നടത്തണമെങ്കിൽ കുറച്ച് ബുദ്ധിമുട്ടേണ്ടി വരുമെന്ന് സാരം.

പാൻ നമ്പർ ഇല്ലാത്തവർക്ക് ഫോറം 60 പ്രകാരമുള്ള സത്യവാങ്മൂലം ബാങ്കിൽ നൽകണം. ഇങ്ങനെ ചെയ്യാത്ത അക്കൗണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. പാൻ കാർഡ് നിർബന്ധമാക്കുന്നതിന് മുമ്പ് തുടങ്ങിയ അക്കൗണ്ടുകളുൾപ്പടെയുള്ള എല്ലാവർക്കും ഇത് ബാധകമാണ്. പക്ഷേ ഈ നിബന്ധന ജൻധൻ അക്കൗണ്ടുപോലുള്ള ചെറിയ സേവിങ്സ് അക്കൗണ്ടുകൾക്ക് ബാധകമല്ല. ഇത്തരം അക്കൗണ്ടുകളുടെ എണ്ണം സാധാരണയുള്ളതിനേക്കാൾ കൂടുതലായതുകൊണ്ടാണ് എന്നാണ് ഈ അക്കൗണ്ടുകൾക്ക് മാത്രം ഇളവ് നൽകിയിരിക്കുന്നത്.

ഒന്നിൽ കൂടുതൽ പാൻ കാർഡ് സ്വന്തമാക്കാൻ സാധിക്കുമോ ..... നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം...

ഒരാൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ സ്വന്തമാക്കാൻ കഴിയില്ല എന്നതാണ് വാസ്തവം. മാത്രല്ല ഇത് നിയമ വിരുദ്ധവുമാണ്. ബാങ്ക് അക്കൗണ്ടുകൾ പോലുള്ള കാര്യങ്ങൾക്ക് വേണ്ടി പാൻ കാർഡിന് അപേക്ഷിച്ച ശേഷം ഉപയോഗം കഴിഞ്ഞുവെന്നാണ് പലരുടേയും ധാരണ. നിരവധി തവണ പാൻ കാർഡിന് അപേക്ഷ സമർപ്പിക്കണമെന്ന് പറഞ്ഞ് ആളുകളിൽ നിന്നും പണം കൈക്കലാക്കാൻ വേണ്ടി തട്ടിപ്പ് കാണിക്കുന്നവരുമുണ്ട്. ഒന്നിൽ കൂടുതൽ പാൻ കാർഡ് കൈവശമുള്ളവർ തങ്ങൾ കൂടുതലായും ഉപയോഗിക്കു കാർഡ് ഒഴിച്ച് ബാക്കിയെല്ലാം സറണ്ടർ ചെയ്യണം. ഇല്ലെങ്കിൽ 10,000 രൂപ പിഴ ശിക്ഷ അടക്കമുള്ള കാര്യങ്ങൾ നേരിടേണ്ടി വന്നേക്കാം.

പാൻ കാർഡ് നഷ്ടപ്പെുന്ന അവസരത്തിൽ പുതിയത് അപേക്ഷിക്കാനായി നട്ടോട്ടമോടുന്നവരുമുണ്ട്. എന്നാൽ ഏറ്റവും സുരക്ഷിതമായ മാർഗം എന്ന് പറയുന്നത് പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും എഫ്ഐആറിന്റെ കോപ്പി സഹിതം പുതിയ പാൻ കാർഡിനായി അപേക്ഷിക്കുകയും ചെയ്യുന്നതാണ് ഉത്തമമായ മാർഗം. അല്ല ഈ നിയമത്തിൽ ഏതെങ്കിലും മാറ്റം വന്നാലും പൊലീസ് സ്റ്റേഷനിൽ നിന്നും കൃത്യമായ മാർഗ രേഖ ലഭിക്കും. ആദായ നികുതി വകുപ്പിന്റെയും എൻഎസ്ഡിഎല്ലിന്റെയും വെബ്‌സൈറ്റ് സ്ഥിരമായി പരിശോധിക്കുന്നതും പുത്തൻ വിവരങ്ങൾ ശേഖരിക്കുന്നതും ഏറെ സഹായകരമാകും.

 പാൻ : ഏറ്റവും പുതിയ ഉത്തരവ്..........

നടപ്പ് സാമ്പത്തിക വർഷം അവസാനിക്കുന്നതോടു കൂടി രാജ്യത്തെ നികുതി വെട്ടിപ്പിന് അറുതി വരുത്താനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി ഡിസംബർ അഞ്ചു മുതൽ ഇപ്പോൾ നിലവിലുള്ള ആദായ നികുതി വകുപ്പ് നിയമങ്ങളിൽ മാറ്റം വരുത്തുകയാണ്. മാത്രമല്ല, ഡയറക്ടർ ബോർഡ് നൽകിയ നോട്ടിഫിക്കേഷൻ പ്രകാരം, ഒരു സാമ്പത്തിക വർഷത്തിൽ 2.5 ലക്ഷത്തിലേറെ രൂപയുടെ വരുമാനമുള്ള ഏത് സ്ഥാപനവും, വ്യക്തിയും പാൻ കാർഡ് എടുത്തിരിക്കണം.

പാൻ കാർഡ് നിയമത്തിലെ പ്രധാന മാറ്റങ്ങൾ വഴി നികുതി വെട്ടിപ്പ് നല്ലൊരു ഭാഗവും തുടച്ചു നീക്കാമെന്നാണ് കരുതുന്നത്. ഒരു സാമ്പത്തിക വർഷത്തിൽ 2.5 ലക്ഷം രൂപയിൽ കൂടുതൽ സാമ്പത്തിക ഇടപാട് നടത്തുന്ന വ്യക്തികൾ പാൻ കാർഡിന് അപേക്ഷിക്കണമെന്ന് സിബിഡിടി നിർബന്ധമാക്കി. സാമ്പത്തിക വർഷത്തിലെ മൊത്തം വിൽപ്പനയും, ടേണോവറും, ആകെ റെസീപ്റ്റും 5 ലക്ഷം രൂപ കഴിഞ്ഞില്ലെങ്കിലും പാൻ കാർഡ് ആവശ്യമാണ്. ഇതുവഴി ഇൻകം ടാക്‌സ് വകുപ്പിന് കൂടുതൽ വിപുലമായ നിരീക്ഷണം സാധ്യമാകും.

ഒരു സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ പ്രതിനിധിയായി മാറുന്ന മാനേജിങ് ഡയറക്ടർ, ഡയറക്ടർ, പാർട്ണർ, ട്രസ്റ്റി, സ്ഥാപകൻ, സിഇഒഎ എന്നി പദവിയിൽ ഇരിക്കുന്നവരും പാൻ കാർഡ് എടുക്കണം. 2019 മെയ് 31 ആണ് ഇതിനുള്ള അവസാന തീയതി. പുതിയ ഇൻകം ടാക്‌സ് നിയമ മാറ്റങ്ങൾ വ്യക്തിഗത നികുതിദായകരെ ബാധിക്കുന്നില്ല. അമ്മമാർ ഏക രക്ഷകർത്താവാണെങ്കിൽ പാൻ അപേക്ഷയിൽ പിതാവിന്റെ പേര് രേഖപ്പെടുത്തേണ്ടതില്ലെന്നും പുത്തൻ നിയമത്തിൽ ഏറെ ശ്രദ്ധ നേടിയ മാറ്റങ്ങളിലൊന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP