Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മസാജ് തെറാപ്പിസ്റ്റിന് മുന്നിൽ നഗ്‌നത പ്രദർശിപ്പിച്ചെന്ന വാർത്ത; ക്രിസ് ഗെയിലിന് മൂന്ന് ലക്ഷം ഓസ്ട്രേലിയൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി; ഫെയർഫാക്‌സ് മീഡിയക്ക് വാർത്ത സത്യമെന്ന് തെളിയിക്കാൻ സാധിച്ചില്ലെന്ന് വിലയിരുത്തി കോടതി; വിധിയിൽ സന്തോഷമെന്ന് ഗെയിൽ

മസാജ് തെറാപ്പിസ്റ്റിന് മുന്നിൽ നഗ്‌നത പ്രദർശിപ്പിച്ചെന്ന വാർത്ത; ക്രിസ് ഗെയിലിന് മൂന്ന് ലക്ഷം ഓസ്ട്രേലിയൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി; ഫെയർഫാക്‌സ് മീഡിയക്ക് വാർത്ത സത്യമെന്ന് തെളിയിക്കാൻ സാധിച്ചില്ലെന്ന് വിലയിരുത്തി കോടതി; വിധിയിൽ സന്തോഷമെന്ന് ഗെയിൽ

മറുനാടൻ ഡെസ്‌ക്‌

സിഡ്നി: തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചെന്ന കേസിൽ ഓസ്ട്രേലിയൻ പ്രസാധകരായ ഫെയർഫാക്‌സ് മീഡിയ, വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന് മൂന്ന് ലക്ഷം ഓസ്ട്രേലിയൻ ഡോളർ (1.55 കോടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകണമെന്ന് ആസ്‌ടേലിയൻ കോടതി വിധി.

കഴിഞ്ഞ ലോകകപ്പ് സമയത്ത് സിഡ്നിയിൽ വെച്ച് ഗെയിൽ ഒരു മസാജ് തെറാപ്പിസ്റ്റിന് മുന്നിൽ സ്വന്തം നഗ്‌നത പ്രദർശിപ്പിച്ചെന്നാണ് സിഡ്നി മോർണിങ് ഹെറാൾഡിലും ദ ഏജിലും വാർത്ത വന്നത്. ഇതിനെതിരേ ഗെയിൽ അപകീർത്തി കേസ് നൽകിയിരുന്നു. താരത്തെ തകർക്കാനുള്ള ആസൂത്രിതശ്രമമാണ് നടന്നതെന്ന് ഗെയിലിന്റെ അഭിഭാഷകൻ വാദിച്ചു.

ഈ കേസിലാണ് കോടതി കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചത്. വാർത്ത സത്യമെന്ന് തെളിയിക്കാൻ മാധ്യമഗ്രൂപ്പിന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.കോടതിവിധിയിൽ അതീവ സന്തുഷ്ടനാണെന്ന് ക്രിസ് ഗെയിൽ പറഞ്ഞു. 'ഞാനൊരു നല്ല മനുഷ്യനാണ് തെറ്റുക്കാരനല്ലെ'ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP