Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അഞ്ജനം എന്നത് ഞാനറിയും മഞ്ഞൾ പോലെ വെളുത്തിരിക്കും'; മാപ്പ് പറയില്ലെന്ന് പറയുന്ന ശോഭ സുരേന്ദ്രൻ നാളെ ഹർജി നൽകിയിട്ടില്ലെന്ന് പറയാനും മടിക്കില്ല; വികൃതമായ ആരോപണമെന്ന കോടതി പരാമർശം ഗൗരവമേറിയത്; കോടതിയിൽ നിന്ന് തിരിച്ചടിയേറ്റ ശോഭ സുരേന്ദ്രനെ കണക്കിന് പരിഹസിച്ച് കടകംപള്ളി സുരേന്ദ്രൻ; പിഴ അടയ്ക്കില്ലെന്ന് ആവർത്തിച്ച് ബിജെപി നേതാവും

'അഞ്ജനം എന്നത് ഞാനറിയും മഞ്ഞൾ പോലെ വെളുത്തിരിക്കും'; മാപ്പ് പറയില്ലെന്ന് പറയുന്ന ശോഭ സുരേന്ദ്രൻ നാളെ ഹർജി നൽകിയിട്ടില്ലെന്ന് പറയാനും മടിക്കില്ല; വികൃതമായ ആരോപണമെന്ന കോടതി പരാമർശം ഗൗരവമേറിയത്; കോടതിയിൽ നിന്ന് തിരിച്ചടിയേറ്റ ശോഭ സുരേന്ദ്രനെ കണക്കിന് പരിഹസിച്ച് കടകംപള്ളി സുരേന്ദ്രൻ; പിഴ അടയ്ക്കില്ലെന്ന് ആവർത്തിച്ച് ബിജെപി നേതാവും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത് പബ്ലിസിറ്റിക്കു വേണ്ടിയല്ലെന്നും  കോടതി വിധിച്ച പിഴ അടയ്ക്കില്ലെന്നും ശോഭാ സുരേന്ദ്രൻ. ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. കഴിഞ്ഞ നാൽപത് ദിവസമായി പൊലീസിനെ ഉപയോഗിച്ച് അയ്യപ്പ ഭക്തർക്കെതിരെ കള്ളക്കേസുകൾ ചുമത്തി ജയിലിൽ അടച്ചിരിക്കുകയാണ്. ഇക്കാര്യമാണ് കോടതിയിൽ ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതിക്ക് മുകളിൽ വേറെയും കോടതിയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഹൈക്കോടതിയിൽ അഭിഭാഷകൻ മാപ്പു പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും അവർ വ്യക്തമാക്കി.

ഇതിന് പിന്നാലെ ശോഭ സുരേന്ദ്രനെ പരിഹസിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത് എത്തുകയും ചെയ്തു. മാപ്പ് പറയില്ലെന്ന് പറയുന്ന അവർ നാളെ ഹർജി നൽകിയിട്ടില്ലെന്ന് പോലും പറയാൻ മടിക്കില്ലെന്നും കടകംപള്ളി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
ഹർജി നൽകി പുവലിവാല് പിടിച്ച ബിജെപി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രനെ നൈസായിട്ട് ട്രോളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഹൈക്കോടതിയോട് മാത്രമല്ല ദുരാരോപമങ്ങളാണ് ഉന്നയിച്ചിരിക്കുന്നത് എന്ന് കോടതി തന്നെ ചൂണ്ടിക്കാണിച്ച സ്ഥിതിക്ക് അയ്യപ്പ ഭക്തരോടും ശോഭ മാപ്പ് പറയണം എന്നാണ് മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്.

വികൃതമായ ആരോപണങ്ങൾ എന്നാണു ശോഭ സുരേന്ദ്രൻ നൽകിയ ഹർജിയെ കുറിച്ച് ഹൈക്കോടതി വിലയിരുത്തിയത്. പബ്ലിസിറ്റി സ്റ്റണ്ട് നടത്താനും വിലകുറഞ്ഞ പ്രശസ്തിക്കും വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന വിമർശനം നിസ്സാരമല്ല എന്ന് കോടതി പറയുന്നത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറയുന്നു.ശബരിമല വിഷയത്തിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട ഹർജിയിൽ, വാസ്തവവിരുദ്ധമായ പരമാർശങ്ങൾ ഉണ്ടായിരുന്നതാണ് ഹൈക്കോടതി വിമർശനത്തിന് കാരണമെന്നാണ് അറിയുന്നത്.

സമൂഹമധ്യത്തിൽ കുറെ കാലമായി ബിജെപി നടത്തി വരുന്ന സത്യത്തിന് നിരക്കാത്ത കുപ്രചരണങ്ങൾ ഹൈക്കോടതിയിലും ആവർത്തിച്ചതാണ് ശോഭ സുരേന്ദ്രന് വിനയായത്. മാപ്പ് പറഞ്ഞ് ഹർജി പിൻവലിച്ച ശോഭ സുരേന്ദ്രൻ സമാന ആരോപണങ്ങൾ ഉയർത്തി കേരളമാകെ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിനും മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെടുന്നു. സോഷ്യൽ മീഡിയയിൽ ശോഭ സുരേന്ദ്രനെ മഞ്ഞൾകൃഷിയുടെ പേരിൽ പരിഹസിക്കുന്ന മഞ്ഞൾ എന്ന പരിഹാസ വാക്കും ഉപയോഗിച്ചാണ് മന്ത്രി പോസ്റ്റ് ചുരുക്കുന്നത്.

ശബരിമലയിലെ പൊലീസ് നടപടി ചോദ്യംചെയ്ത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. പ്രശസ്തി ലക്ഷ്യംവച്ചാണ് ഹർജിയെന്നും ദുരാരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.കോടതിയുടെ സമയം പാഴാക്കിയതിന് 25000 രൂപ പിഴയടക്കാൻ ഉത്തരവിട്ടു. മാപ്പാക്കണമെന്നും ഹർജി പിൻവലിക്കുകയാണെന്നും ശോഭാ സുരേന്ദ്രന്റെ അഭിഭാഷകൻ അറിയിച്ചെങ്കിലും കോടതി സമ്മതിച്ചില്ല. തുക ലീഗൽ സർവീസ് അഥോറിറ്റിക്ക് നൽകാനും കോടതി നിർദ്ദേശിച്ചു.

കടകംപള്ളി സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം


ബഹുമാനപ്പെട്ട ഹൈക്കോടതിയോട് മാത്രമല്ല അയ്യപ്പഭക്തരോടും പൊതുസമൂഹത്തോടും മാപ്പ് പറയാൻ ശ്രീമതി ശോഭ സുരേന്ദ്രൻ തയാറാകണം. വികൃതമായ ആരോപണങ്ങൾ എന്നാണു ശോഭ സുരേന്ദ്രൻ നൽകിയ ഹർജിയെ കുറിച്ച് ഹൈക്കോടതി വിലയിരുത്തിയത്. പബ്ലിസിറ്റി സ്റ്റണ്ട് നടത്താനും വിലകുറഞ്ഞ പ്രശസ്തിക്കും വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന വിമർശനം നിസ്സാരമല്ല.

ശബരിമല വിഷയത്തിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട ഹർജിയിൽ, വാസ്തവവിരുദ്ധമായ പരമാർശങ്ങൾ ഉണ്ടായിരുന്നതാണ് ഹൈക്കോടതി വിമർശനത്തിന് കാരണമെന്നാണ് അറിയുന്നത്. സമൂഹമധ്യത്തിൽ കുറെ കാലമായി ബിജെപി നടത്തി വരുന്ന സത്യത്തിന് നിരക്കാത്ത കുപ്രചരണങ്ങൾ ഹൈക്കോടതിയിലും ആവർത്തിച്ചതാണ് ശോഭ സുരേന്ദ്രന് വിനയായത്. മാപ്പ് പറഞ്ഞ് ഹർജി പിൻവലിച്ച ശോഭ സുരേന്ദ്രൻ സമാന ആരോപണങ്ങൾ ഉയർത്തി കേരളമാകെ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിനും മാപ്പ് പറയണം.

കാൽ ലക്ഷം രൂപ പിഴയടയ്ക്കാനും ഹൈക്കോടതി നിർദ്ദേശിച്ചത് ശോഭ സുരേന്ദ്രൻ ഉന്നയിച്ച വികൃതമായ ആരോപണങ്ങൾ കണക്കിലെടുത്താണ്. മാപ്പ് പറഞ്ഞു തടി തപ്പുന്നത് ബിജെപിക്കാർക്ക് പുതുമയല്ല. അസത്യ പ്രചരണത്തിനും അതിക്രമങ്ങൾക്കും നേതൃത്വം നൽകിയതിനുള്ള ചെറിയ ശിക്ഷയായി ഈ ഹൈക്കോടതി വിധിയെ കണക്കാക്കാം. ഇപ്പോൾ ശോഭ സുരേന്ദ്രൻ താൻ ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞിട്ടിലെന്ന് ഒരു ചാനലിൽ പറയുന്നത് കേട്ടു. ഇനി ഹർജിയെ നൽകിയിട്ടില്ലെന്ന് വരെ പറഞ്ഞേക്കാം.

''അഞ്ജനം എന്നത് ഞാനറിയും
മഞ്ഞൾ പോലെ വെളുത്തിരിക്കും..'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP