Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്നലെ അർദ്ധരാത്രിയിൽ ഇന്ത്യയിൽ എത്തിച്ച ക്രിസ്റ്റിയൻ മിഷേൽ ആയുധ ഇടപാടിലെ ലോകം അറിയപ്പെടുന്ന ഇടനിലക്കാരൻ; മുൻ വ്യോമസേനാ മേധാവിയുമായി ചേർന്ന് രാജ്യത്തിന് 2500 കോടിയിലേറെ നഷ്ടമുണ്ടാക്കിയ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാടിൽ മിഷേൽ മാത്രം കരസ്ഥമാക്കിയത് ശതകോടികൾ; ഓഡിറ്റിംഗില്ലാത്ത പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഇടപാടുകളിലെ ഞെട്ടിക്കുന്ന കള്ളക്കളികൾ അറിഞ്ഞ് അന്തംവിട്ട് സാധാരണക്കാർ

ഇന്നലെ അർദ്ധരാത്രിയിൽ ഇന്ത്യയിൽ എത്തിച്ച ക്രിസ്റ്റിയൻ മിഷേൽ ആയുധ ഇടപാടിലെ ലോകം അറിയപ്പെടുന്ന ഇടനിലക്കാരൻ; മുൻ വ്യോമസേനാ മേധാവിയുമായി ചേർന്ന് രാജ്യത്തിന് 2500 കോടിയിലേറെ നഷ്ടമുണ്ടാക്കിയ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാടിൽ മിഷേൽ മാത്രം കരസ്ഥമാക്കിയത് ശതകോടികൾ; ഓഡിറ്റിംഗില്ലാത്ത പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഇടപാടുകളിലെ ഞെട്ടിക്കുന്ന കള്ളക്കളികൾ അറിഞ്ഞ് അന്തംവിട്ട് സാധാരണക്കാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മോദി ഭരിക്കുന്ന എൻഡിഎ സർക്കാറിനെ പിടിച്ചു കുലുക്കിയ ആരോപണമാണ് റഫേൽ യുദ്ധവിമാന ഇടപാട്. എന്നാൽ, അതേസമയം യുപിഎ സർക്കാർ ഭരണ കാലത്ത് മുതിർന്ന കോൺഗ്രസ് നേതാക്കൾ വരെ ആരോപണ വിധേയരായ ഒരു പ്രതിരോധ ഇടപാടും നടന്നിരുന്നു. അഗസ്റ്റ - വെസ്റ്റ്‌ലാൻഡ് ഹെലികോപ്ടർ ഇടപാട വഴി ആയിരത്തിലേറെ കോടികൾ ഖജനാവിന് നഷ്ടമായി. ഈ കേസുമായി ബന്ധപ്പെട്ട നിർണായക കണ്ണിയെയാണ് ഇന്നലെ അർദ്ധരാത്രി ഇന്ത്യയിൽ എത്േതിച്ചത്. ദുബായിൽ അറസ്റ്റിലായ ശേഷം ഇന്ത്യയ്ക്ക് കൈമാറായിയത് ഗസ്ത വെസ്റ്റ്ലൻഡ് വി.വി.ഐ.പി. ഹെലികോപ്റ്റർ ഇടപാടുകേസിലെ മുഖ്യ ഇടനിലക്കാരൻ ബ്രിട്ടീഷ് പൗരൻ ക്രിസ്റ്റ്യൻ മിഷേലിനെയാണ്.

ഇന്നലെ അർധരാത്രിയോടെ ഡൽഹിയിലെത്തിച്ചു. ചൊവ്വാഴ്ചയാണ് ഇയാളെ ഇന്ത്യയ്ക്ക് കൈമാറുന്ന നടപടികൾ ദുബായിൽ പൂർത്തിയായത്. മിഷേലിനെ കൈമാറണമെന്ന് ദുബായ് സർക്കാരിനോട് ഇന്ത്യ നിരന്തരമായി ആവശ്യപ്പെട്ടുവരുകയായിരുന്നു. ബുധനാഴ്ച പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കും. മിഷേലിനെതിരേ കോടതി നേരത്തേ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ചോദ്യംചെയ്യാനായി ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് കേസ് അന്വേഷിക്കുന്ന സിബിഐ. കോടതിയിൽ ആവശ്യപ്പെടും.

ഇന്ത്യൻ ജയിലുകളിലെ മോശമായ അവസ്ഥ തന്നെ ഭയപ്പെടുത്തുന്നുവെന്നുകാട്ടി കൈമാറ്റം തടയാൻ മിഷേൽ ശ്രമം നടത്തിയിരുന്നു. ഇന്ത്യയിൽ മനുഷ്യത്വരഹിതമായ പീഡനങ്ങൾക്ക് തന്നെ വിധേയമാക്കുമെന്ന് ഭയമുണ്ടെന്നും മിഷേൽ അറിയിച്ചെങ്കിലും ഇത് ദുബായ് കോടതി തള്ളി. മിഷേൽ സമർപ്പിച്ച ഹർജി തള്ളിയതിനുപിന്നാലെ ദുബായ് സർക്കാരിന്റെ ഔദ്യോഗിക ഉത്തരവിനായി ഇന്ത്യ കാത്തിരിക്കുകയായിരുന്നു. യുപിഎ സർക്കാറിനെ ഏറെ പ്രതിരോധത്തിലാക്കിയ ഇടപാടാണ് ഇത്. 2017 സെപ്റ്റംബറിലാണ് വ്യോമസേനാ മുന്മേധാവി എസ്‌പി. ത്യാഗിയും റിട്ട. എയർമാർഷൽ ജെ.എസ്. ഗുജ്‌റാളും അടക്കമുള്ളവർ പ്രതിയായ അഴിമതിക്കേസിൽ സിബിഐ. കുറ്റപത്രം സമർപ്പിച്ചത്.

കുറ്റപത്രത്തിലുൾപ്പെട്ട വിദേശരാജ്യങ്ങളിൽനിന്നുള്ള മൂന്ന് ഇടനിലക്കാരിൽ ഒരാളാണ് മിഷേൽ. ഗുയ്‌ഡോ ഹസ്ച്‌കേ, കാർലോ ജെറോസാ എന്നിവരാണ് മറ്റുരണ്ടുപേർ. ഈ ഇഠടപാട് വരെ ശതകോടികൾ മിഷേൽ പോക്കറ്റിലാക്കിയെന്നാണ് ആരോപണം. 2010 ഫെബ്രുവരി എട്ടിന് ഒപ്പുവെച്ച കരാറിൽ ഇന്ത്യൻ സർക്കാരിന് ഏകദേശം 2666 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് സിബിഐ. ആരോപിക്കുന്നത്. ത്യാഗി വ്യോമസേനാ മേധാവിയായിരിക്കേ അഗസ്ത വെസ്റ്റ്ലൻഡ് ഹെലികോപ്റ്റർ വാങ്ങാൻ മാനദണ്ഡങ്ങളിൽ ഇളവുവരുത്തിയെന്നാണ് ആരോപണം. ഇതിനായി 300 കോടി രൂപ ത്യാഗി കോഴ വാങ്ങിയെന്നും കുറ്റപ്പത്രത്തിൽ പറയുന്നു. 6000 മീറ്റർ ഉയരത്തിൽ പറക്കാൻ ശേഷിയുള്ള ഹെലികോപ്റ്ററുകൾ വേണമെന്ന ആദ്യ നിബന്ധന മാറ്റി 4500 മീറ്ററായി ചുരുക്കിയത് ത്യാഗിയുടെ നിർദ്ദേശപ്രകാരമാണ്. ഈ ഇളവുകൊണ്ടുവന്നില്ലായിരുന്നെങ്കിൽ അഗസ്ത വെസ്റ്റ്ലൻഡ് ഹെലികോപ്റ്റർ ഇന്ത്യയുമായി കരാറിലേർപ്പെടാൻ യോഗ്യത നേടില്ലായിരുന്നെന്നാണ് സിബിഐ.യുടെ ആരോപണം.

ബ്രിട്ടീഷ് വ്യവസായി, ആയുധവ്യാപാര രംഗത്തെ അറിയപ്പെടുന്ന ബ്രോക്കർ

ബ്രിട്ടീഷ് വ്യവസായി കൂടിയായ ക്രിസ്റ്റിയൻ മിഷേൽ ആയുധവ്യാപാര രംഗത്തെ അറിയപ്പെടുന്ന ഇടനിലക്കാരനാണ്. അഗസ്ത വെസ്റ്റ്ലൻഡ് അഴിമതിയാരോപണം ഉയരുമ്പോൾ ഇന്ത്യൻ പ്രതിരോധമേഖലയിൽ സജീവമായിന്നു ഇദ്ദേഹം. ഉന്നതരായ രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുണ്ട് ഇദ്ദേഹത്തിന്. ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരെ സ്വാധീനിക്കാനാണ് അഗസ്ത വെസ്റ്റ്ലൻഡ് മിഷേലിനെ നിയോഗിച്ചതെന്നാണ് ആരോപണം. ഹെലികോപ്റ്റർ കരാർ സ്വന്തമാക്കുന്നതിന് പലരെയും കൈക്കൂലി നൽകി സ്വാധീനിക്കാൻ ശ്രമിച്ച മൂന്ന് ഇടനിലക്കാരിൽ ഒരാളാണ് മിഷേൽ.

2017 ഫെബ്രുവരിയിൽ മിഷേലിനെ യു.എ.ഇ. അധികൃതർ അറസ്റ്റ് ചെയ്തു. അന്നുമുതൽ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികൾ നടക്കുകയാണ്. അറസ്റ്റിനുപിന്നാലെ മിഷേൽ യു.എ.ഇ.യിൽ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. അതേസമയം, മിഷേലിനെ രക്ഷപ്പെടാൻ സഹായിക്കാമെന്നും പകരമായി കോൺഗ്രസ് മുൻ ദേശീയാധ്യക്ഷൻ സോണിയാ ഗാന്ധിയുടെ മേൽ ആരോപണം നടത്തിക്കൊണ്ടുള്ള കുറ്റസമ്മത പ്രസ്താവനയിൽ ഒപ്പുവെയ്ക്കണമെന്നും ഇന്ത്യൻ ഏജൻസികൾ നിർബന്ധിച്ചതായി മിഷേലിന്റെ അഭിഭാഷകൻ 2018 ജൂലായിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ദുബായിൽ മിഷേലിനെ ചോദ്യംചെയ്‌തെന്ന ആരോപണം സിബിഐ. തള്ളി.

അഗസ്റ്റ വെസ്റ്റ്ലാൻഡിൽനിന്നു കരാർ ലഭിക്കുന്നതിന് ഇടനിലക്കാരാനായി മിഷേൽ 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2016ൽ സമർപ്പിച്ച കുറ്റപത്രം. ദുബായിൽ ഇന്റർപോൾ അറസ്റ്റ് ചെയ്ത മിഷേൽ ജയിലിലായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിനു പകരം വിദേശകാര്യ മന്ത്രാലയമാണു കൈമാറ്റ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നും അതിനാൽ അനുവദിക്കരുതെന്നും മിഷേലിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ദുബായിൽ താമസിക്കുകയായിരുന്ന മിഷേലിനെ കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തത്. ഇന്റർപോളും ഇയാൾക്കെതിരെ റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇക്കൊല്ലം ജൂലൈ എട്ടിനാണ് കേസ് അപ്പീൽ കോടതിയുടെ പരിഗണനയ്ക്കു വിട്ടത്. ജൂലൈ 29ന് ഇയാൾ ആദ്യമായി കോടതിയിൽ നേരിട്ടു ഹാജരായി. യുപിഎ സർക്കാരിന്റെ കാലത്താണു കോപ്റ്റർ ഇടപാടു നടന്നത്. അഗസ്റ്റ വെസ്റ്റ്ലാൻഡ്, മാതൃകമ്പനി ഫിൻ മെക്കാനിക്ക എന്നിവയ്ക്കായി മിഷേൽ ഇടനിലക്കാരനായി പ്രവർത്തിച്ചു പണം വെട്ടിച്ചെന്നാണ് ആരോപണം.

അഴിമതിയല്ലെന്ന് ഇറ്റാലിയൻ കോടതി വിധിച്ച ഇടപാട്

ഇന്ത്യയിൽ വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസാണ് അഗസ്റ്റ വെസ്റ്റ്‌ലാൻഡ് എങ്കിലും ഈ ഹെലികോപ്ടർ ഇടപാടിൽ അഴഇമതി ഇല്ലെന്നാണ് ഇറ്റാലിയൻ കോടതി വിധിച്ചത്. കമ്പനി മേധാവികളെ നിരപരാധികളായി പ്രഖ്യാപിച്ച വിധി വിശദീകരിച്ച് ഇറ്റാലിയൻ അപ്പീൽ കോടതി വിധി പകർപ്പ് പുറത്തിറക്കി. ഇടപാടിൽ അഴിമതി നടന്നതായോ പണം കൈമാറിയതായോ തെളിവില്ലെന്നു കോടതി പറയുന്നു. കഴിഞ്ഞ ജനുവരി എട്ടിന് പുറപ്പെടുവിച്ച വിധിയുടെ വിശദീകരണമാണ് ഇറ്റാലിയൻ കോടതി പുറത്തുവിട്ടത്.

വിവിഐപി ആവശ്യങ്ങൾക്കുവേണ്ടി 3600 കോടി രൂപ (56 കോടി യൂറോ) മുടക്കിൽ 12 അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്ററുകൾ വാങ്ങാൻ 2010 ലാണ് ഇന്ത്യ കരാർ ഉണ്ടാക്കിയത്. ഈ കരാർ നേടിയതു കൈക്കൂലി നല്കിയാണെന്ന ആരോപണം മാധ്യമങ്ങളിൽ വന്നതിനെത്തുടർന്ന് ഇന്ത്യയിലും ഇറ്റലിയിലും അന്വേഷണങ്ങൾ നടന്നു.

ഇറ്റലിയിൽ പ്രാരംഭ അന്വേഷണത്തിനുശേഷം ഹെലികോപ്റ്റർ നിർമ്മിക്കുന്ന ഫിന്മെക്കാനിക്ക എന്ന സ്ഥാപനത്തിന്റെ മേധാവികളെ അറസ്റ്റ് ചെയ്തു. ഇറ്റാലിയൻ സർക്കാരിന്റെ കമ്പനിയാണു ഫിന്മെക്കാനിക്ക. കരാർ ഉണ്ടാക്കുമ്പോൾ ആ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്ന ജ്യുസപ്പേ ഓർസി, ഹെലികോപ്റ്റർ വിഭാഗം മേധാവി ആയിരുന്ന ബ്രൂണോ സ്പഞ്ഞോളിനി എന്നിവരാണ് അറസ്റ്റിലായത്. 2016 ആദ്യം ഇവരെ നാലരവർഷം തടവിനു മിലാനിലെ കോടതി ശിക്ഷിച്ചു. ഇറ്റാലിയൻ സുപ്രീംകോടതി ആ ഡിസംബറിൽ കേസിൽ പുനർവിചാരണ ഉത്തരവിട്ടു. അതിന്റെ ഫലമായി അപ്പീൽ കോടതി വിചാരണ നടത്തി തെളിവുകൾ ഇല്ലെന്നു കണ്ടെത്തി ഓർസിയെയും സ്പഞ്ഞോളിനിയെയും വിട്ടയച്ചു.
ഫിന്മെക്കാനിക്ക പിന്നീടു ലെയണാർഡോ എന്നാക്കി പേരുമാറ്റി.

ബ്രിട്ടീഷ് കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാൻഡിനെ ഫിന്മെക്കാനിക്ക കുറേ വർഷം മുൻപ് ഏറ്റെടുത്തതാണ്. ബ്രിട്ടീഷ് ഉപകമ്പനി നിർമ്മിക്കുന്ന മൂന്ന് എൻജിനുകൾ ഉള്ള എഡബ്ല്യു101 ഇനം ഹെലികോപ്റ്ററാണ് ഇന്ത്യൻ വ്യോമസേന വാങ്ങാൻ കരാർ ഉണ്ടാക്കിയത്. കരാറിനെപ്പറ്റി ഉയർന്ന ആരോപണങ്ങളെത്തുടർന്ന് അന്നത്തെ വ്യോമസേനാ മേധാവി എസ്‌പി. ത്യാഗി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

കോൺഗ്രസിനെതിരെ ഉപയോഗിക്കാനുള്ള വടി കിട്ടിയ സന്തോഷത്തിൽ ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. മുൻ സർക്കാറിന്റെ കാലത്ത് നടന്ന ഇടപടാതിനാൽ റഫേലിന് ബദലായി ഉപയോഗിക്കാമെന്ന ധാരണയിലാണ് ബിജെപി. സോണിയ ഗാന്ധിയെ അടക്കം ഈ വിവാദത്തിലേക്ക് വലിച്ചിടാൻ ശ്രമം നടക്കുന്നുമുണ്ട്. നേരത്തെ മിഷേൽ അറസ്റ്റിലായപ്പോൾ ഇടപാടിൽ സോണിയയ്ക്ക് പങ്കുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം നടക്കുന്നതെന്ന് കോൺഗ്രസ് ആരോപിക്കുകയുണ്ടായി.

മിഷേലിനെ കൊണ്ട് സോണിയയെക്കുറിച്ച് വ്യാജപ്രസ്താവന നടത്താൻ ബിജെപി സർക്കാരും കേന്ദ്രഏജൻസികളും ചേർന്ന് സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് അന്ന് കോൺഗ്രസ് ആരോപിച്ചത്. പ്രതികാര നടപടിയായി പ്രതിപക്ഷത്തിനെതിരെ വ്യാജരേഖകൾ ചമയ്ക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി ഇടപെടുന്നത് രാജ്യത്തിന്റെ ചരിത്രത്തിലാദ്യാമായാണെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. എന്തായാലും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ മേധാവികളും പണം പറ്റിയ മറ്റൊരു അഴിമതി കേസ് കൂടി രാഷ്ട്രീയ ആയുധമാകുമെന്നത് ഉറപ്പാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP