Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ക്രിസ്മസ് കാലത്ത് ജർമനിയിൽ നിന്നുള്ള യാത്ര മുടങ്ങിയേക്കാം; ശമ്പള വർധന ആവശ്യപ്പെട്ട് ജർമൻ എയർപോർട്ട് സെക്യൂരിറ്റി സ്റ്റാഫുകൾ പണിമുടക്കിന്; പണിമുടക്കുന്നത് 23,000 തൊഴിലാളികൾ

ക്രിസ്മസ് കാലത്ത് ജർമനിയിൽ നിന്നുള്ള യാത്ര മുടങ്ങിയേക്കാം; ശമ്പള വർധന ആവശ്യപ്പെട്ട് ജർമൻ എയർപോർട്ട് സെക്യൂരിറ്റി സ്റ്റാഫുകൾ പണിമുടക്കിന്; പണിമുടക്കുന്നത് 23,000 തൊഴിലാളികൾ

ബെർലിൻ: വരും ആഴ്ചകളിൽ ജർമൻ എയർപോർട്ടുകളെ സ്തംഭിപ്പിച്ചുകൊണ്ട് സെക്യൂരിറ്റി സ്റ്റാഫുകൾ പണിമുടക്കിന് ഒരുങ്ങുന്നു. വേതനവർധന ആവശ്യപ്പെട്ടു കൊണ്ടാണ് 23,000ത്തോളം വരുന്ന സെക്യൂരിറ്റി സ്റ്റാഫുകൾ പണിമുടക്കിന് തയാറാകുന്നത്. മണിക്കൂറിന് 20 യൂറോ എന്നത് പുനഃപരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം.

വേതന വർധന ആവശ്യപ്പെട്ടു കൊണ്ട് ട്രേഡ് യൂണിയൻ വെർഡിയുമായി ഉടൻ ചർച്ച നടത്തും. ചെക്കിംഗിലും പാസഞ്ചർ സപ്പോർട്ടിലും മറ്റുമുള്ള സെക്യൂരിറ്റി സ്റ്റാഫുകൾ പണിമുടക്കിലേക്ക് പോയാൽ എയർപോർട്ട് പ്രവർത്തനം സ്തംഭിച്ചേക്കും എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ഇതിനോടകം രണ്ടു തവണ ചർച്ചകൾ നടന്നുവെങ്കിലും വിജയം കണാത്തതിനെ തുടർന്ന് ഇന്നു വീണ്ടും ചർച്ച അരങ്ങേറും. പുതുതായി രൂപീകരിച്ച ഫെഡറൽ അസോസിയേഷൻ ഓഫ് ഏവിയേഷൻ സെക്യൂരിറ്റി കമ്പനി (ബിഎൽഡിഎസ്) ട്രേഡ് യൂണിയനുകളായി വീണ്ടും ചർച്ച നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP