Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ വർഷത്തെ വാർത്താ താരത്തെ കണ്ടെത്താനുള്ള മനോരമ ന്യൂസ് മേക്കറിന് തിരിതെളിഞ്ഞു; പ്രാഥമിക പട്ടികയിൽ ഇടം നേടിയവരിൽ സിനിമാ രാഷ്ട്രീയ കായിക രംഗത്തു നിന്നടക്കം പത്ത് പേർ: കേരളത്തിന്റെ സ്വന്തം സൈന്യമെന്ന വിശേഷണം സ്വന്തമാക്കിയ മത്സ്യത്തൊഴിലാളികളും പട്ടികയിൽ: ഈ വർഷത്തെ വാർത്താ താരത്തിനായുള്ള കാത്തിരിപ്പിന് കൗണ്ട് ഡൗൺ

ഈ വർഷത്തെ വാർത്താ താരത്തെ കണ്ടെത്താനുള്ള മനോരമ ന്യൂസ് മേക്കറിന് തിരിതെളിഞ്ഞു; പ്രാഥമിക പട്ടികയിൽ ഇടം നേടിയവരിൽ സിനിമാ രാഷ്ട്രീയ കായിക രംഗത്തു നിന്നടക്കം പത്ത് പേർ: കേരളത്തിന്റെ സ്വന്തം സൈന്യമെന്ന വിശേഷണം സ്വന്തമാക്കിയ മത്സ്യത്തൊഴിലാളികളും പട്ടികയിൽ: ഈ വർഷത്തെ വാർത്താ താരത്തിനായുള്ള കാത്തിരിപ്പിന് കൗണ്ട് ഡൗൺ

കൊച്ചി: ഈ വർഷത്തെ വാർത്താ താരത്തെ കണ്ടെത്താനുള്ള മനോരമ ന്യൂസ് മേക്കറിന് തിരിതെളിഞ്ഞു. ലോകം മുഴുവനുമുള്ള മലയാളികൾ ഉറ്റു നോക്കുന്ന മനോരമ ന്യൂസ്‌മേക്കർ പരിപാടിയിൽ അതത് വർഷത്തെ വാർത്താ താരത്തെയാണ് കണ്ടെത്തുന്നത്. എല്ലാ വർഷം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പത്ത് വ്യക്തികളിൽ നിന്നാണ് മനോരമ ന്യൂസ് മേക്കറെ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വർഷം കാനം രാജേന്ദ്രൻ ആയിരുന്നു ന്യൂസ്‌മേക്കറായി തിരഞ്ഞെടുക്കപ്പെട്ടത്.

മലയാള ചാനൽ ചരിത്രത്തിൽ തന്നെ നൂതന ആശയമായിരുന്നു മനോരമ ന്യൂസിന്റെ ന്യൂസ്‌മേക്കർ എന്ന പരിപാടി. എല്ലാ വർഷവും നടത്തുന്ന ഈ പരിപാടിയിൽ രാഷ്ട്രീയ സാമൂഹിക സിനിമാ സാംസ്കാരിക കായിക രംഗത്തുള്ളവരാണ് ഇടം പിടിക്കുന്നത്. ഈ വർഷം വാർത്തകളിൽ നിറഞ്ഞു നിന്ന ഒട്ടേറെ വ്യക്തികളിൽ നിന്നും മനോരമ ന്യൂസ് എഡിറ്റോറിയൽ ബോർഡ് തിരഞ്ഞെടുത്ത ആ പത്ത് വ്യക്തികൾ ഇവരാണ്. 'മനോരമ ന്യൂസ് ന്യൂസ്‌മേക്കർ 2018'ന്റെ പ്രാഥമികപട്ടികയിൽ പത്തുപേരാണ് ഇടംപിടിച്ചത്. ഒരാഴ്ചത്തെ വോട്ടെടുപ്പിലൂടെ നാലുപേർ രണ്ടാം റൗണ്ടിലെത്തും. ഒരുമാസം നീളുന്ന രണ്ടാംഘട്ട വോട്ടെടുപ്പിനൊടുവിൽ വാർത്താ താരത്തെ പ്രഖ്യാപിക്കും.

മനോരമ ന്യൂസ് എഡിറ്റോറിയൽ ബോർഡാണ് പ്രാഥമികപട്ടിക തയ്യാറാക്കിയത്. പേരുകൾ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാക്കിയായിരുന്നു പ്രഖ്യാപനം. കായികതാരം ജിൻസൺ ജോൺസൻ, നടി കീർത്തി സുരേഷ് , ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ, ക്വിസ് ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ, നടി പ്രിയ പ്രകാശ് വാരിയർ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ശശി തരൂർ എംപി, ബിജെപി. സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള, വിമൻ ഇൻ സിനിമ കലക്ടീവ്, പ്രളയരക്ഷാപ്രവർത്തകരായ മൽസ്യത്തൊഴിലാളികൾ എന്നിവരാണ് പ്രാഥമികപട്ടികയിലുള്ളത്.

ഇവരിൽ നിന്നാണ് രണ്ടാം റൗണ്ടിലേക്കുള്ള നാലു പേരെ കണ്ടെത്തേണ്ടത്. അരനൂറ്റാണ്ടിനുശേഷം ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 1500 മീറ്റർ വിഭാഗത്തിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയ താരമാണ് ജിൻസൺ ജോൺസൺ. ഏപ്രിലിൽ ഗോൾഡ് കോസ്റ്റ് കോമൺവെൽത് ഗെയിംസിൽ 1500 മീറ്ററിൽ ജിൻസണൻ മറികടന്നത് ബഹാദൂർ പ്രസാദിന്റെ 23 വർഷം പഴക്കമുള്ള റെക്കോർഡാണ്.

മഹാനടി എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടി എടുത്ത നടിയാണ് കീർത്തി സുരേഷ്. പഴയകാലനടി സാവിത്രിയുടെ ജീവിതം വെള്ളിത്തിരയിലെത്തിയപ്പോൾ അത് അസാധാരണമാക്കിയത് കീർത്തി സുരേഷ് ആയിരുന്നു. ചാരക്കേസിൽ അകപ്പെട്ട് ജീവിതത്തിന്റെ നല്ല കാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വന്ന ആളാണ് നമ്പി നാരായണൻ. രണ്ട് വ്യാഴവട്ടക്കാലം നീതിക്കുവേണ്ടി പോരാടിയ നമ്പി നാരായണന്റെ പോരാട്ടം സെപ്റ്റംബറിലാണ് അവസാനിച്ചത്. സുപ്രീംകോടതി നഷ്ടപരിഹാരം വിധിച്ചു. അദ്ദേഹത്തെ കേസിൽ കുടുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചു.അടുത്തമാസം തന്നെ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം കൈമാറി.

ചെസ്സിലെ ഇന്ത്യയുടെ പുത്തൻ താരോദയമാണ് തൃശ്ശൂർ കാരനായ നിഹാൽ സരിൻ. വിശ്വവിജയി വിശ്വനാഥൻ ആനന്ദിനെവരെ സമനിലയിൽ കുടുക്കിയ അസാമാന്യ ബുദ്ധി വൈഭവമാണ് ഈ ഒമ്പതു വയസ്സുകാരന്റേത്. ഒരു അടാർ ലവ് എന്ന സിനിമയിലെ ഒരു കണ്ണിറുക്കൽ കൊണ്ട് ലോകത്തെ മുഴുവൻ കീഴടക്കിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. ലോകത്ത് ലക്ഷക്കണക്കിന് ആരാധകർ ഉള്ള താരങ്ങൾ പോരും പ്രിയയുടെ ഫോളോവേഴ്‌സ് ആയി മാറി.

കെ.കെ.ശൈലജ നിപ്പയെ തുരത്താൻ കേരളം നടത്തിയ പോരാട്ടത്തിന് നേതൃത്വം നൽകിയ വ്യക്തിയ ആരോഗ്യമന്ത്രി. ശശി തരൂർ പുസ്തകം , പ്രസംഗം, ട്വീറ്റുകൾ എന്തുതൊട്ടാലും വാർത്ത. പി.എസ്.ശ്രീധരൻ പിള്ള ബി.െജ.പി.സംസ്ഥാന അധ്യക്ഷനായി ഈ വർഷം ചുമതലയേറ്റു. ശബരിമല യുവതീപ്രവേശന പ്രശ്‌നത്തിൽ സർക്കാരിന്റെ മുഖ്യവിമർശകൻ. 'ബിജെപിയുടെ അജൻഡ', 'തന്ത്രിയുടെ ഫോൺ വിളി 'തുടങ്ങിയ പരാമർശങ്ങളടങ്ങിയ പ്രസംഗം വലിയ വിവാദമായി.

WCC നടിയാക്രമണക്കേസിൽ പ്രതിയായ നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള 'അമ്മ' തീരുമാനത്തിനെതിരെ രൂക്ഷമായ പ്രഷേധം. നാലുപേരുടെ രാജി. അമ്മയുടെ പുതിയനേതൃത്വവും വഞ്ചിച്ചുവെന്ന പരസ്യപ്രഖ്യാപനം. പ്രളയരക്ഷകരായ മൽസ്യത്തൊഴിലാകളികൾ പ്രളയകാലത്ത് അറുപത്തിയയ്യാരംപേരെ രക്ഷപ്പെടുത്തി. അസാമാന്യ ധൈരവ്യും കൂട്ടായ്മയും. കേരളത്തിന്റെ സ്വന്തം സൈന്യമെന്ന വിശേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP