Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയം കഴിഞ്ഞ് ഇത്രനാളായിട്ടും 20 ശതമാനം പേർക്ക് ഇപ്പോഴും 10,000 രൂപ കിട്ടിയില്ല; വീട് നഷ്ടപ്പെട്ടവർക്ക് താത്ക്കാലിക പരിഹാരം ഒരുക്കാനും കഴിഞ്ഞില്ല; രക്ഷാപ്രവർത്തനം നടത്തിയവർക്ക് നഷ്ടപരിഹാരവും മത്സ്യത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ച തുക നൽകിയില്ല; മുഖ്യധാരാ ബാങ്കുകളുടെ ലോണുകൾ നൽകുന്നില്ല; പ്രളയാനന്തര പ്രവർത്തനങ്ങളിൽ സർക്കാറിന് ഗുരുതര വീഴ്‌ച്ചയെന്ന് വി ഡി സതീശൻ എംഎൽഎ അടിയന്തര പ്രമേയ അവതരണത്തിൽ: സഭയിൽ ചർച്ച തുടരുന്നു

പ്രളയം കഴിഞ്ഞ് ഇത്രനാളായിട്ടും 20 ശതമാനം പേർക്ക് ഇപ്പോഴും 10,000 രൂപ കിട്ടിയില്ല; വീട് നഷ്ടപ്പെട്ടവർക്ക് താത്ക്കാലിക പരിഹാരം ഒരുക്കാനും കഴിഞ്ഞില്ല; രക്ഷാപ്രവർത്തനം നടത്തിയവർക്ക് നഷ്ടപരിഹാരവും മത്സ്യത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ച തുക നൽകിയില്ല; മുഖ്യധാരാ ബാങ്കുകളുടെ ലോണുകൾ നൽകുന്നില്ല; പ്രളയാനന്തര പ്രവർത്തനങ്ങളിൽ സർക്കാറിന് ഗുരുതര വീഴ്‌ച്ചയെന്ന് വി ഡി സതീശൻ എംഎൽഎ അടിയന്തര പ്രമേയ അവതരണത്തിൽ: സഭയിൽ ചർച്ച തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയാനന്തര സഹായം നൽകുന്നതിൽ സർക്കാറിന് ഗുരുതര വീഴ്‌ച്ചയെന്ന് ആരോപിച്ച് പ്രതിപക്ഷം. ഇക്കാര്യം ചൂണ്ടിക്കാട്ടി സഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേലുള്ള ചർച്ച സഭയിൽ തുടങ്ങി. പ്രളയ ദുരിതാശ്വാസത്തിൽ സർക്കാരിന് വ്യാപകമായി പാളിച്ച പറ്റിയെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി ഡി സതീശൻ എംഎൽഎ ആരോപിച്ചു. 100 ദിവസമായിട്ടും അർഹർക്ക് സഹായം കിട്ടിയിട്ടില്ല.

20 ശതമാനം പേർക്ക് ഇപ്പോഴും 10,000 രൂപ കിട്ടിയിട്ടില്ല. രക്ഷാപ്രവർത്തനം നടത്തിയവർക്ക് നഷ്ടപരിഹാരം നൽകിയില്ല. മത്സ്യത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ച തുക നൽകിയില്ല. വീട് നഷ്ടപ്പെട്ടവർക്ക് താത്ക്കാലിക പരിഹാരം ഒരുക്കാനും കഴിഞ്ഞില്ല എന്നും അദ്ദേഹം ആരോപിച്ചു. ബാങ്ക് ലോണുകൾ ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും കുടുംബശ്രീ വായ്‌പ്പ പലർക്കും ലഭിച്ചില്ലെന്നും വിമർശനം ഉയർന്നു. തുടർന്ന് സംസാരിച്ച ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ സർക്കാർ നടത്തിയ പ്രവർത്തങ്ങളെ പ്രകീർത്തിച്ചു. സർക്കാർ ഇടപെടൽ ആയിരങ്ങളുടെ ജീവൻ രക്ഷിച്ചെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ധനമാഹരണത്തിന് അടക്കം തടസം നിന്നത് യുഡിഎഫ് ആണെന്നും സജി ചെറിയാൻ ആരോപിച്ചു. സാലറി ചലഞ്ചിന്റെ കാര്യത്തിൽ അടക്കം യുഡിഎഫ് രാഷ്ട്രീയം കളിച്ചെന്നായിരുന്നു ആരോപണം.

അടിയന്തര പ്രമേയത്തിന്മേൽ സഭയിൽ ചർച്ച തുടരുകയാണ്. ദുരിതബാധിതർക്ക് സർക്കാർ സഹായം ലഭിച്ചില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. തുടർന്ന് ചർച്ചയാകാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. ഒരു മണി മുതൽ മൂന്ന് മണി വരെയാണ് ചർച്ച.

പുനഃനിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായും സ്തംഭിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. വി.ഡി. സതീശനാണ് അടിയന്തരപ്രമേയ ചർച്ചയ്ക്ക് അനുമതി തേടി നോട്ടീസ് നൽകിയത്. ഇതിനിട ശബരിമല വിഷയത്തിൽ നിയമസഭയ്ക്കു മുന്നിൽ എംഎ‍ൽഎമാർ നിരാഹാരമിരിക്കുന്നത് അവസാനിപ്പിക്കാൻ സ്പീക്കർ ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇന്നലെതന്നെ ചർച്ച നടത്തിയെന്നും ഇനിയും തുടരുമെന്നും സ്പീക്കർ പറഞ്ഞു. സന്നിധാനത്തെ നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയ്ക്കുള്ളിൽ മുദ്രാവാക്യംവിളിച്ചു. ചോദ്യോത്തരവേളയോട് സഹകരിക്കുന്നു

ശബരിമല പ്രശ്‌നത്തിൽ പ്രതിപക്ഷ എംഎൽ എ മാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. വി എസ്.ശിവകുമാർ, പാറയ്ക്കൽ അബ്ദുല്ല, എൻ.ജയരാജ് എന്നിവരാണ് സത്യഗ്രഹ സമരം നടത്തുന്നത്. നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂർണമായി പിൻവലിക്കണമെന്നാണ് ആവശ്യം. സെക്രട്ടേറിയറ്റ് പടിക്കൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ നടത്തുന്ന നിരാഹാര സമരവും ഇന്ന് മൂന്നാംദിവസത്തിലേക്ക് കടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP