Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൂര്യനുദിക്കാത്ത ദിവസമാണോ ഡിസംബർ 13; അന്ന് ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങില്ലെന്ന് നാസ കണ്ടെത്തിയോ? ഭൂമിയിൽ വെളിച്ചം വീഴാത്ത ഒരു ദിനം വരുന്നുണ്ടോ; നവമാധ്യമങ്ങളിലൂടെ കാട്ടു തീ പോലെ പടരുന്ന വാർത്തയുടെ യാഥാർഥ്യമെന്താണ്?

സൂര്യനുദിക്കാത്ത ദിവസമാണോ ഡിസംബർ 13; അന്ന് ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങില്ലെന്ന് നാസ കണ്ടെത്തിയോ? ഭൂമിയിൽ വെളിച്ചം വീഴാത്ത ഒരു ദിനം വരുന്നുണ്ടോ; നവമാധ്യമങ്ങളിലൂടെ കാട്ടു തീ പോലെ പടരുന്ന വാർത്തയുടെ യാഥാർഥ്യമെന്താണ്?

മറുനാടൻ ഡെസ്‌ക്‌

കുഞ്ചൻ നമ്പ്യാരുടെ കാലനില്ലാത്ത കാലം എന്ന കവിത വായിച്ച് ചിരിച്ച് ചിരിച്ച് മണ്ണുകപ്പാത്തവർ ആരും കാണില്ല. എന്നാൽ നമ്പ്യാരുടെ ഭാവനയെയും കടത്തി വെട്ടുന്ന സൃഷ്ടികളുമായാണ് ചിലർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. കോടാനുകോടി വർഷങ്ങളായി കറങ്ങി കൊണ്ടിരിക്കുന്ന ഭൂമിക്ക് അതു മടുത്ത് തുടങ്ങി എന്നാണ് ഈ വിരുതന്മാർ കണ്ടുപിടിച്ചിരിക്കുന്നത്. ഭൂമി ഡിസംബർ 13ന് കറങ്ങുകയില്ലെന്നാണ് ചിലരുടെ കണ്ടുപിടുത്തം. ഭൂമിയുടെ സമനില തെറ്റി എന്ന വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ ഇക്കൂട്ടർ പ്രചരിച്ചു കൊണ്ടിരിക്കുയാണ്്. കേട്ടവർ കേട്ടവർ ഒന്നും ആലോചിക്കാതെ ഈ വാർത്ത നന്നായി പ്രചരിപ്പിക്കുന്നും ഇണ്ട്.

സൂര്യനുദിക്കാത്ത ദിവസം ആയിരിക്കും ഡിസംബർ 13 എന്നാണ് നാസയുടെ പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു തുടങ്ങിയിരിക്കുന്നത്. 13ന് ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങില്ലെന്നാണ് നാസ കണ്ടെത്തിയിരിക്കുന്നത്. ഈ അപൂർവ്വ സാഹചര്യത്തെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്രേത നാസ. ഡിസംബർ 13ന് രാത്രി കിടന്നുറങ്ങി നേരം വെളുക്കില്ല എന്നാണ് പ്രചാരണം. അന്ന് ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങില്ലത്രേ. കഴിഞ്ഞ നാലു വർഷമായി ഭൂമിയുടെ സ്വയം ഭ്രമണത്തിന്റെ വേഗം കുറഞ്ഞ് വരുന്നത് സംബന്ധിച്ച് നാസയിലെ ഗവേഷണ വിഭാഗം നടത്തിയ പഠനത്തിലാണത്രെ ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ നടന്നത്. ഗവേഷകർക്ക് പോലും കൃത്യമായി എന്തു സഭവിക്കുമെന്നതിൽ ഇത്തരമില്ലെന്നും പറയുന്നു. ഡിസംബർ 13ന് 24 മണിക്കൂർ കറങ്ങുന്നത് സ്വയം നിർത്തുമെന്നാണ് ഇവരുടെ കണ്ടെത്തൽ. അതിനാൽ ഭൂമിയിൽ വെളിച്ചം വീഴില്ലെന്നും ഇവർ പറയുന്നു.

വാട്‌സ് ആപ്പും യൂ ട്യൂബും അടക്കമുള്ള സോഷ്യൽ മീഡിയകൾ വഴി ഈ വാർത്ത കാട്ടു തീ പോലെ പ്രചരിക്കുകയാണ്. വാർത്ത വന്നിരിക്കുന്നത് നാസയുടെ പേരിലായതു കൊണ്ട് തന്നെ വൻ പ്രചാരമാണ് ഈ വാർത്തയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിന്റെ വാസ്തവമെന്തെന്ന് പോലും ആരും തിരക്കുന്നില്ല. നാസ ഇങ്ങയൊരു പഠനം നടത്തിയിട്ടില്ല. ഇതുപോലെ ഒരു അഭിപ്രായവും നാസ പങ്കുവെച്ചിട്ടടില്ല. അമേരിക്കയിലെ ഹോക്സ് പബ്ലിഷേഴ്സ് എന്ന ഒരു കൂട്ടർ മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടില്ല എന്നതുപോലുള്ള കപട സിദ്ധാന്തങ്ങൾ പുസ്തകവും വീഡിയോയുമാക്കി കോടികൾ കൊയുന്നുണ്ട്. അതുപോലുള്ള ഒരു ഗ്രൂപ്പ് പടച്ചുവിടുന്ന വാർത്തകളാണ് ഇവയെന്നാണ് കരുതുന്നത്. ചില ക്രിസ്ത്യൻ മതമൗലികവാദ ഗ്രൂപ്പുകൾ ഇടക്കിടെ ലോകവസാന കഥകളുമായി ഇറങ്ങാറുണ്ട്. അതുപോലെ ഒരു കിംവദന്തി മാത്രമാണ് ഇതും. ഡിസംബർ 13 മറ്റേത് ദിവസവുംപോലെ സാധാരണ ദിവസം തന്നെയായിരക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP