Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഋതുമതിയെ ആചാരമതിലിനാൽ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യൻ..! ശബരിമല വിവാദത്തിനിടയിൽ യുവതി പ്രവേശനത്തെ അനുകൂലിച്ച ബിജിപാലിന്റെ അയ്യപ്പ ഗാനം; ശബരിമല മലയരന്റെ ക്ഷേത്രമെന്നും സംഗീത സംവിധായകൻ; ഹരിനാരയാണനും ബിജിപാലും പാടി അഭിനയിച്ച ഗാനത്തിന് മികച്ച പ്രതികരണം  

'ഋതുമതിയെ ആചാരമതിലിനാൽ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യൻ..! ശബരിമല വിവാദത്തിനിടയിൽ യുവതി പ്രവേശനത്തെ അനുകൂലിച്ച ബിജിപാലിന്റെ അയ്യപ്പ ഗാനം; ശബരിമല മലയരന്റെ ക്ഷേത്രമെന്നും സംഗീത സംവിധായകൻ; ഹരിനാരയാണനും ബിജിപാലും പാടി അഭിനയിച്ച ഗാനത്തിന് മികച്ച പ്രതികരണം   

മറുനാടൻ ഡെസ്‌ക്‌

ശബരിമലയിൽ വിവാദങ്ങൾ പുകയുമ്പോൾ യുവതി പ്രവേശനത്തെ സ്വാഗതം ചെയ്യുന്ന അയ്യപ്പ ഭക്തിഗാനവുമായി സംഗീത സംവിധായകൻ ബിജി പാൽ രംഗത്ത്. അയ്യപ്പൻ എന്ന സംഗീത ആൽബത്തിൽ യുവതി പ്രവേശനത്തെ പിന്തുണയ്ക്കുന്ന വരികളാണ് ബിജിപാൽ എഴുതി സംഗീതം നൽകിയിരിക്കുന്നത്. ഹരിനാരയാണനും ബിജിപാലും പാടി അഭിനയിച്ച അയ്യപ്പ ഭക്തിഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബോധി സൈലന്റ് സ്‌കേപ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം പുറത്തുവിട്ടിരിക്കുന്നത്.

ഋതുമതിയെ ആചാരമതിലിനാൽ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യൻ എന്ന വരികളിലൂടെ യുവതീപ്രവേശനത്തെ പിന്തുണച്ച്  മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ബിജിപാൽ രംഗത്തെത്തിയിരക്കുന്നത്. അയ്യപ്പൻ എന്ന് പേരിട്ടിരിക്കുന്ന ഭക്തിഗാന ആൽബത്തിൽ ബിജിപാൽ ഹരിനാരായണൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പാട്ടിലെ ചില വരികളാണ് ഇതിനകം ചർച്ചയായി കഴിഞ്ഞു. യുവതി പ്രവേശനത്തെ അനുകൂലിച്ച് വിധി വന്നിട്ടും ഹൈന്ദവ സംഘടനകൾ ശക്തമായി യുവതി പ്രവേശനത്തെ പ്രതിരോധിക്കുമ്പോൾ കുറിക്കുകൊള്ളുന്ന വരികളുമായിട്ടാണ് അയ്യപ്പ ആൽബവുമായി ബിജിപാൽ എത്തുന്നത്. ഋതുമതിയെ ആചാരമതിലിനാൽ തടച്ചിടുന്ന ആര്യവേദസിതല്ല അയ്യനെന്നും ദ്രാവിഡനായ മലയരയന്റെ ദൈവമാണ് അയ്യനെന്നും വരികളിലൂടെ പറയുന്നു. യുവതീപ്രവേശനത്തെ പിന്തുണയ്ക്കുന്ന ഗാനത്തിൽ ഇരുമുടിയിലല്ല നിൻ ഹൃദയത്തിലാണെന്റെ ഗിരിമുടിയെന്നോതുമയ്യൻ എന്നും പറയുന്നു.

ശബരിമല ബ്രാഹ്മണാധിനിവേശമാണ് എന്ന ചർച്ച കൊഴുക്കുമ്പോഴാണ് മലയരർ പൂജിച്ച ക്ഷേത്രമാണിതെന്ന് അകമഴിഞ്ഞ പിന്തുണ നൽകി ബിജിപാൽ ആൽബവുമായി വരുന്നത്. ശബരിമല വിഷയം കത്തി നിൽക്കുമ്പോൾ ആൽബം ഏറെ ചർച്ചകൾക്കും വിവാദാങ്ങൾക്കും വഴിയൊരുക്കിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP