Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാചകന്റെ അതേ നയതന്ത്രമാണ് പിണറായി വിജയനുമെന്ന് ഒ അബ്ദുല്ല; ദീർഘ കാലത്തെ ശത്രുവായിരുന്ന അബുസുഫിയാനെ മെരുക്കിയെടുക്കുകയാണ് പ്രവാചകൻ ചെയ്തത്; ഹിന്ദുത്വയുടെ കയ്യിലെ ശക്തമായ ആയുധവും ഹൈന്ദവ ഭീകരതയുടെ മൂർത്ത രൂപവുമായ സി.പി. സുഗതനെ മെരുക്കിയത് പിണറായിയുടെ രാഷ്ട്രീയ തന്ത്രം; സുഗതൻ ആരെന്നുള്ളതല്ല ലക്ഷ്യമാണ് പ്രധാനമെന്ന് കാനം രാജേന്ദ്രനും; വനിതാ മതിൽ വിവാദത്തിൽ വിജയിക്കുക പിണറായിയുടെ തന്ത്രങ്ങളോ?

പ്രവാചകന്റെ അതേ നയതന്ത്രമാണ് പിണറായി വിജയനുമെന്ന് ഒ അബ്ദുല്ല; ദീർഘ കാലത്തെ ശത്രുവായിരുന്ന അബുസുഫിയാനെ മെരുക്കിയെടുക്കുകയാണ് പ്രവാചകൻ ചെയ്തത്; ഹിന്ദുത്വയുടെ കയ്യിലെ ശക്തമായ ആയുധവും ഹൈന്ദവ ഭീകരതയുടെ മൂർത്ത രൂപവുമായ സി.പി. സുഗതനെ മെരുക്കിയത് പിണറായിയുടെ രാഷ്ട്രീയ തന്ത്രം; സുഗതൻ ആരെന്നുള്ളതല്ല ലക്ഷ്യമാണ് പ്രധാനമെന്ന് കാനം രാജേന്ദ്രനും; വനിതാ മതിൽ വിവാദത്തിൽ വിജയിക്കുക പിണറായിയുടെ തന്ത്രങ്ങളോ?

കെ വി നിരഞ്ജൻ

കോഴിക്കോട്: നവോത്ഥാന സമ്മേളനത്തിനായി മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഹിന്ദുപാർലമെന്റ് നേതാവ് സി.പി സുഗതൻ പങ്കെടുത്തതും വനിത മതിലിന്റെ സംഘാടക സമിതിയിൽ ഭാരവാഹിയായതും വൻ വിവാദങ്ങൾക്ക് വഴി തെളിയിച്ചിരുന്നു. എന്നാൽ സുഗതന്റെ മനംമാറ്റത്തിന് ഇടയാക്കിയ മുഖ്യമന്ത്രിയുടെ നിലപാടിനെ അഭിനന്ദിച്ചുകൊണ്ട് വാർത്തകൾ പുറത്തുവരികയാണ്. സുഗതൻ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാട് സ്വാഗതം ചെയ്യുകയാണ് പ്രമുഖ മാധ്യമപ്രവർത്തകനായ ഒ അബ്ദുല്ല. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സുഗതനെ തള്ളാൻ തയാറില്ല. സുഗതൻ ആരെന്നുള്ളതല്ല ലക്ഷ്യമാണ് പ്രധാനമെന്ന് കാനം പ്രതികരിച്ചു. വനിതാ മതിലിന്റെ സംഘാടക സമിതിയിൽ ആരെന്നതല്ല, ലക്ഷ്യമാണ് പ്രധാനമെന്നാണ് കാനം രാജേന്ദ്രൻ പറഞ്ഞത്.

സി.പി സുഗതൻ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാട് പ്രവാചക മാതൃക പിന്തുടർന്ന് കൊണ്ടാണെന്ന മാധ്യമം പത്രത്തിന്റെ മൂൻ അസോസിയേറ്റ് എഡിറ്ററും എഴുത്തുകാരനുമായ ഒ.അബ്ദുല്ല പറഞ്ഞു. ഹിന്ദുത്വതയുടെ കയ്യിലുള്ള ശക്തമായൊരു ആയുധവും ഹൈന്ദവ ഭീകരതയുടെ മൂർത്ത രൂപവുമായ സുഗതനെ മെരുക്കിയത് പിണറായിയുടെ രാഷ്ട്രീയ തന്ത്രമാണെന്നും യൂട്യൂബ് വീഡിയോയിൽ ഒ.അബ്ദുല്ല പറഞ്ഞു.

ഒരു സുഗതനില്ലെങ്കിലും വനിതാ മതിൽ വിജയിക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അത്തരക്കാരെ മെരുക്കി എടുക്കുക എന്നതാണ് രാഷ്ട്രീയ നയം. അതോടു കൂടി എത്രയെത്ര ബോംബുകളാണ് നിർവ്വീര്യമാക്കപ്പെട്ടതെന്നും ഒ അബ്ദുല്ല പറഞ്ഞു. സി.പി സുഗുതൻ എന്നത് ഹിന്ദുത്വതയുടെ കയ്യിലുള്ള ശക്തമായൊരു ആയുധമാണ്. ശബരിമല വിഷയത്തിൽ യുവതികളെ തടയാനും അക്രമം നടത്താനുമൊക്കെ മുമ്പിലുണ്ടായിരുന്ന ആളാണ് സുഗുതൻ. ഹാദിയയുടെ അച്ഛന്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ഹാദിയയെ അറുക്കുമെന്നും പരസ്യമായി ഭോഗിക്കുമെന്നും പറഞ്ഞയാൾ.അയാൾ നല്ല ഏറു പടക്കമാണ്, ഹൈന്ദവ ഭീകരതയുടെ മൂർത്ത രൂപമാണ്. അങ്ങനെയുള്ള ഒരാളെയാണ് നിമിഷ നേരം കൊണ്ട് പിണറായി വിജയൻ മെരുക്കി എടുത്തത്. എന്ന് മാത്രമല്ല ഇപ്പറഞ്ഞതിനെല്ലാം തികച്ചും വിപരീതമായും വ്യത്യസ്തമായും ഒരു നിലപാട് സുഗതനെ കൊണ്ട് എടുപ്പിക്കാനും പിണറായിക്കായി-. ഒ.അബ്ദുല്ല പറയുന്നു.

പ്രവാചകന്റെ മാതൃക എന്നു പറഞ്ഞാൽ, പ്രവാചകന്റെ ദീർഘ കാലത്തെ ശത്രുവായിരുന്നു അബുസുഫിയാൻ. അബു സുഫിയാനാണ് ബദർ യുദ്ധത്തിന് കാരണമായ സംഭവത്തിന്റെ പ്രതിനായകൻ. പിന്നീടുണ്ടായ അനിഷ്ടസംഭവത്തിന്റെയൊക്കെ സൂത്രധാരനും അബുസുഫിയാനാണ്. എന്നാൽ പ്രവാചകനും അനുയായികളും 'ഫതഅ് മക്കാ' ജയിച്ചടക്കാൻ ഒന്നടങ്കം മാർച്ച് ചെയ്തു വന്നപ്പോൾ പ്രവാചകൻ ഒരു പ്രഖ്യാപനം നടത്തി. രണ്ട് സ്ഥലത്ത് അഭയം പ്രാപിക്കുന്നവർക്ക് രക്ഷയുണ്ട്. ഒന്ന് വിശുദ്ധ ദേവാലയമായ കഅബയിൽ അഭയം പ്രാപിക്കുന്നവർക്ക്. രണ്ട്, അബുസുഫിയാൻ എന്നയാളുടെ വീട്ടിൽ അഭയം പ്രാപിക്കുന്നവർക്ക്. അവർക്ക് രക്ഷയുണ്ട്. അയാൾ ശിക്ഷിക്കപ്പെടില്ല, ഉപദ്രവിക്കപ്പെടില്ല എന്നായിരുന്നു.കഅബാലയത്തിനും അബുസുഫിയാനും ഒരേ സ്ഥാനം നൽകുന്നു. ഇതോടെ അബുസുഫിയാൻ അമ്പരന്ന് പോകുന്നു. പിന്നീടാണ് അദ്ദേഹം വിശ്വാസിയാകുന്നത്. അത് പ്രവാചകന്റെ നയതന്ത്രമായിരുന്നു. അതേ നയതന്ത്രമാണ് പിണറായി വിജയൻ സുഗതന്റെ കാര്യത്തിലും പയറ്റിയത്. അബ്ദുല്ല പറയുന്നത്.

'ഇവിടെ ഇപ്പോൾ നടക്കുന്നത് വികാരപരാമായ മുന്നേറ്റമാണ്. ഹൈന്ദവ ഭീകരതയുടെ വല്ലാത്ത വേലിയേറ്റം. അതിനെ തടുത്ത് നിർത്തണമെങ്കിൽ എല്ലാ അർത്ഥത്തിലുമുള്ള മതേരത ശക്തികളേയും യോജിപ്പിച്ചു നിർത്തുകയും മതേതര മനസ് ഉൾകൊള്ളാൻ തയ്യാറുള്ളവരെ മറുഭാഗത്തു നിന്നും മറുകണ്ടത്തേക്ക് കൊണ്ടു വരുകയും ചെയ്യുക എന്നതാണ് അങ്ങേയറ്റത്തെ രാഷ്ട്രീയ നേട്ടം. അതിനാൽ പിണറായി വിജയന് എല്ലാവിധ അഭിവാദ്യങ്ങളും നേരുന്നു'. - അബ്ദുല്ല കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP