Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെയും യുവതികളെയും പ്രേമിച്ച് വശത്താക്കും; കാര്യം കഴിഞ്ഞാൽ നൈസ് ആയി ഒഴിവാക്കും; 24കാരന്റെ ചതിക്കുഴിയിൽ വീണത് 25ലധികം പെൺകുട്ടികൾ: സംഭവം പുറത്തറിയുന്നത് യുവാവിനോടൊന്നിച്ച് സെൽഫി എടുത്തതിന്റെ പേരിൽ ലൈംഗിക ബന്ധത്തിനായി വീടിന്റെ വാതിൽ തുറന്ന് കൊടുക്കേണ്ടി വന്ന പെൺകുട്ടിയുടെ പരാതിയിൽ; ജിൻസിന്റെ മൊബൈലിൽ നിന്നും കണ്ടെത്തിയത് 20ഓളം പെൺകുട്ടികളുടെ ദൃശ്യങ്ങൾ

ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെയും യുവതികളെയും പ്രേമിച്ച് വശത്താക്കും; കാര്യം കഴിഞ്ഞാൽ നൈസ് ആയി ഒഴിവാക്കും; 24കാരന്റെ ചതിക്കുഴിയിൽ വീണത് 25ലധികം പെൺകുട്ടികൾ: സംഭവം പുറത്തറിയുന്നത് യുവാവിനോടൊന്നിച്ച് സെൽഫി എടുത്തതിന്റെ പേരിൽ ലൈംഗിക ബന്ധത്തിനായി വീടിന്റെ വാതിൽ തുറന്ന് കൊടുക്കേണ്ടി വന്ന പെൺകുട്ടിയുടെ പരാതിയിൽ; ജിൻസിന്റെ മൊബൈലിൽ നിന്നും കണ്ടെത്തിയത് 20ഓളം പെൺകുട്ടികളുടെ ദൃശ്യങ്ങൾ

മറുനാടൻ ഡസ്‌ക്‌

കടുത്തുരുത്തി: ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെ വശത്താക്കി നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലറ പെരുന്തുരുത്ത് ജിത്തുഭവനിൽ ജിൻസ് സജി ആണ് അറസ്റ്റിലായത്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെയും യുവതികളെയുമാണ് 24കാരനായ ഇയാൾ ചതിക്കുഴിയിൽ വീഴ്‌ത്തിയത്. ഇയാളുടെ പ്രലോഫനത്തിൽ വീഴുന്ന പെൺകുട്ടികളെ കൊണ്ടു നടന്ന് പീഡിപ്പിച്ച ശേഷം കാര്യം കഴിഞ്ഞാൽ നൈസായി ഒഴിവാക്കുകയാണ് പതിവ്. സ്‌കൂൾ കുട്ടികളും യുവതികളുമാണ് ഇയാളുടെ പ്രലോഫനത്തിൽ വീഴുന്നത്. ഒരിക്കൽ വലയിൽ വീണാൽ പ്രണയം നടിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തും. തുടർന്ന് ഭീഷണിപ്പെടുത്തിയാണ് ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നത്.

പീഡനത്തിനിരയായ ഒരു പെൺകുട്ടിയുടെ പരാതിയിലാണ് കോട്ടയം കല്ലറ മറ്റം ഭാഗത്ത് ജിത്തുഭവനിൽ ജിൻസു (24) അറസ്റ്റിലായത്. അവിചാരിതമായി ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ജിൻസുവുമായി പ്രണയത്തിലായ കുട്ടി ഒരിക്കൽ ഇയാളോടൊന്നിച്ച് സെൽഫിയെടുത്തിരുന്നു. ഈ ഫോട്ടോ ഫേസ്‌ബുക്കിൽ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പെൺകുട്ടിയുടെ നഗ്‌നദൃശ്യങ്ങളും ചാറ്റിങ്ങിലൂടെ പകർത്തി. ഈ ദൃശ്യങ്ങൾ വെച്ച് പിന്നീട് ലൈംഗികബന്ധത്തിന് നിർബന്ധിച്ചു. ഭീഷണിയുടെ പുറത്ത് ഇയാളെ വീടിനുള്ളിൽ പ്രവേശിപ്പിച്ച് വിദ്യാർത്ഥിനി ലൈംഗികബന്ധത്തിലേർപ്പെട്ടു. അതും മൊബൈലിൽ പകർത്തിയ ഇയാൾ ഇത് കാണിച്ച് സ്ഥിരമായി കുട്ടിയെ ഭീഷണിപ്പെടുത്തി. തുടർന്ന് കുട്ടി സ്‌കൂൾ പ്രിൻസിപ്പളോട് വിവരം തുറന്ന് പറയുകയായിരുന്നു.

കോട്ടയത്തെ കാർ വർക്ക്ഷോപ്പിലെ ജീവനക്കാരനാണ് അറസ്റ്റിലായ ജിൻസു. ഫേസ്‌ബുക്കിലൂടെയുള്ള പരിചയത്തിന്റെ മറവിൽ മൊബൈൽ നമ്പർ സംഘടിപ്പിച്ചാണ് ഇയാൾ പെൺകുട്ടികളെ വലയിലാക്കിവന്നത്. മൂന്നു വർഷത്തിനിടയിലാണ് പീഡനങ്ങളെല്ലാം. സ്‌കൂൾ കുട്ടികളെയാണ് ഇയാൾ കൂടുതലായും വശത്താക്കിയത്. ചതിയിൽപെട്ട പെൺകുട്ടിയെക്കുറിച്ച് സ്‌കൂൾ പ്രിൻസിപ്പലിന് വിവരം ലഭിച്ചിരുന്നു. പ്രിൻസിപ്പൽ ഇക്കാര്യം ഓപ്പറേഷൻ ഗുരുകുലം ടീമിനു കൈമാറിയതോടെയാണ് ജിൻസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുപത്തഞ്ചിലധികം പെൺകുട്ടികളെ ഇയാൾ ചതിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഒരു പ്രഥമാധ്യാപികയ്ക്ക് തന്റെ സ്‌കൂളിലെ ഒരു പെൺകുട്ടിയെ യൂണിഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ മറ്റൊരാളുടെ കൂടെ കാറിൽ കണ്ടതായി വിവരം കിട്ടി. ഈ വിവരം ജില്ലാ പൊലീസ് മേധാവിയുടെ ഓപ്പറേഷൻ ഗുരുകുലം പദ്ധതി കോ-ഓർഡിനേറ്ററെ അറിയിച്ചു. പൊലീസ് അന്വേഷണത്തിൽ കുട്ടിയെ കാറിൽ കൊണ്ടുപോയ യുവാവിനെ പിടികൂടി. ഇയാളുടെ മൊബൈലിൽ മറ്റ് പെൺകുട്ടികളുമായുള്ള അശ്ലീല ചാറ്റുകൾ കാണിച്ചുകൊടുത്തതോടെ പെൺകുട്ടി ഈ ബന്ധത്തിൽനിന്ന് പിന്മാറി. തന്റെ ഒരു കൂട്ടുകാരി ഇത്തരത്തിൽ മറ്റൊരാളുടെ കെണിയിൽപ്പെട്ടതായി പെൺകുട്ടി പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്തുവരുന്നത്.

യുവാവിന്റെ മൊബൈലിൽ നിന്നാണ് പീഡനപരമ്പരയുടെ ചുരുളഴിയുന്നത്. ഇരുപതിലധികം പെൺകുട്ടികളുടെയും യുവതികളുടെയും ചിത്രങ്ങളും വീഡിയോകളും പ്രത്യേക ഫോൾഡറുകളിലാക്കി ഇയാൾ മൊബൈലിൽ സൂക്ഷിച്ചിരുന്നു. ഇവയിൽ മിക്കവരും പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. മൊബൈൽ ശാസ്ത്രീയപരിശോധനകൾക്കായി പൊലീസ് ഫൊറൻസിക് ലാബിലേക്ക് അയച്ചു. ഇയാളുടെ വലയിൽപ്പെട്ട കൂടുതൽപേർ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദ്ദേശപ്രകാരം ഓപ്പറേഷൻ ഗുരുകുലം ഓപ്പറേഷനൽ മേധാവികൂടിയായ ഡിവൈഎസ്‌പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ചതിയിൽപ്പെട്ട പെൺകുട്ടികളെയും കുടുംബങ്ങളെയും സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണു ഗുരുകുലം ടീം. സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ആർ. അരുൺകുമാർ, എഎസ്‌ഐ കെ.ആർ.പ്രസാദ്, വനിതാ സിവിൽ പൊലീസ് ഓഫിസർ കെ.എം. മിനിമോൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർ മനോജ്കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP