Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏറ്റവുമധികം പണം സമ്പാദിച്ച നൂറ് ഇന്ത്യൻ താരങ്ങളിൽ മമ്മൂട്ടിയും; താരം ഇടംപിടിച്ചത് പ്രിയങ്കാ ചോപ്രയ്‌ക്കൊപ്പം 49 ാം സ്ഥാനത്ത്; ഫോബ്‌സ് പുറത്ത് വിട്ട പട്ടികയിൽ ഒന്നാം സ്ഥാനത്ത് സൽമാൻ തന്നെ; അഭിനയ മികവിനൊപ്പം സമ്പന്നതയുടെ പട്ടികയിലും ഇടംനേടി നയൻതാരയും

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏറ്റവുമധികം പണം സമ്പാദിച്ച നൂറ് ഇന്ത്യൻ താരങ്ങളിൽ മമ്മൂട്ടിയും; താരം ഇടംപിടിച്ചത് പ്രിയങ്കാ ചോപ്രയ്‌ക്കൊപ്പം 49 ാം സ്ഥാനത്ത്; ഫോബ്‌സ് പുറത്ത് വിട്ട പട്ടികയിൽ ഒന്നാം സ്ഥാനത്ത് സൽമാൻ തന്നെ; അഭിനയ മികവിനൊപ്പം സമ്പന്നതയുടെ പട്ടികയിലും ഇടംനേടി നയൻതാരയും

ഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏറ്റവും അധികം പണം സമ്പാദിച്ച നൂറ് ഇന്ത്യൻ താരങ്ങളുടെ പട്ടിക ഫോർബ്സ് മാസിക പുറത്തുവിട്ടു. സൽമാൻ ഖാൻ ആണ് പട്ടികയിൽ ഒന്നാമത്. ഇത് മൂന്നാം തവണയാണ് കോടി പട്ടികയിൽ സൽമാൻ ഒന്നാമതാകുന്നത്.253.25 കോടി നേടി സമ്പാദിച്ചാണ് സൽമാൻ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സിനിമ, ടിവി ഷോ, പരസ്യം എന്നിവയിലൂടെയാണ് സൽമാൻ ഇത് നേടിയത്.

നൂറ് പേരുടെ പട്ടിക പുറത്ത് വിട്ടപ്പോൾ മലയാളത്തിന്റെ പ്രിയതാരം മമ്മൂക്കയും ഇത്തവണ ലിസ്റ്റിൽ ഇടംപിടിച്ചു. മമ്മൂട്ടിയും 18 കോടി സമ്പാദ്യമുണ്ടാക്കിയാണ് 49 ാം സ്ഥാനത്തായാണ് ഇടംനേടിയത്. പ്രിയങ്കാ ചോപ്രയ്‌ക്കൊപ്പമാണ് നടന്റെ സ്ഥാനം. ഏഴാം സ്ഥാനത്തുണ്ടായിരുന്ന പ്രിയങ്ക ചോപ്രയാണ് ഇത്തവണ 18 കോടി വരുമാനവുമായി 49ാം സ്ഥാനത്തെത്തി.

പട്ടികയിൽ ഇടംനേടിയ പതിനഞ്ച് താരങ്ങൾ തെന്നിന്ത്യയിൽ നിന്നാണ്. കേരളത്തിൽ നിന്നും മമ്മൂട്ടി മാത്രമാണ് ഉള്ളതെന്നതും ഏറെ ശ്രദ്ധേയമാണ്.
66.75 കോടിയുമായി 11ാം സ്ഥാനത്തെത്തിയ എ. ആർ. റഹ്മാൻ ആണ് തെന്നിന്ത്യയിലെ ഒന്നാമൻ.

പട്ടികയിൽ രണ്ടാം സ്ഥാനത്ത് വിരാട് കോഹ്ലിയാണ്. 228.09 കോടിയാണ് കോഹ്ലിയുടെ സമ്പാദ്യം. 185 കോടി വരുമാനമുള്ള അക്ഷയ് കുമാറാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ദീപിക 11-ാം സ്ഥാനത്തായിരുന്ന ദീപിക പദുക്കോൺ ഇത്തവണ നാലാം (112.8 കോടി) സ്ഥാനം കരസ്ഥമാക്കി. എംഎസ്‌ധോണി (101.77 കോടി) ആണ് അഞ്ചാം സ്ഥാനത്ത്.

തമിഴകത്തുനിന്നും എ.ആർ.റഹ്മാൻ (11), രജനീകാന്ത് (14), വിജയ് (26), വിക്രം (29), സൂര്യ (34), വിജയ് സേതുപതി (34), ധനുഷ് (53), കമൽഹാസൻ (71) എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റുള്ളവർ. മലയാളത്തിൽനിന്നും മമ്മൂട്ടി മാത്രമാണ് പട്ടികയിൽ ഇടം നേടിയത്. 18 കോടിയുമായി പട്ടികയിൽ 49-ാം സ്ഥാനത്താണ് മമ്മൂട്ടി.

തെലുങ്കിൽനിന്ന് റാം ചരൺ (72), വിജയ് ദേവർഗോണ്ഡ (73), പവൻ കല്ല്യാൺ (24), ജൂനിയർ എൻടിആർ (28), മഹേഷ് ബാബു (33),നാഗാർജുന (36), അല്ലു അർജുൻ (64) എന്നിവർ പട്ടികയിൽ ഇടം നേടി. കന്നടസിനിമയിൽനിന്ന് കോരട്ടല ശിവ (39) മാത്രമാണ് പട്ടികയിൽ ഇടം നേടിയത്. കായികലോകത്തുനിന്ന് കോഹ്ലിയെ കൂടാതെ പിവി സിന്ധു (20), രവിചന്ദ്രൻ അശ്വിൻ (44) എന്നിവരും പട്ടികയിൽ സ്ഥാനമുറപ്പിച്ചു.

നടിമാരിൽ ഏറ്റവുമധികം പണം സമ്പാദിച്ചത് ദീപിക പദുക്കോൺ ആണ്. 112.8 കോടിയാണ് നടിയുടെ വരുമാനം. 2012നു ശേഷം ആദ്യ അഞ്ചിൽ ഇടംപിടിക്കുന്ന ആദ്യ നടി കൂടിയാണ് ദീപിക. നടിമാരിൽ ദീപികയ്ക്കു പിന്നിൽ പന്ത്രണ്ടാം സ്ഥാനത്ത് ആലിയ ഭട്ടും (58.83 കോടി) 45.83 കോടിയുമായി അനുഷ്‌ക ശർമ 16ാം സ്ഥാനത്തുമാണ്. പി.വി സിന്ധു 20ാംസ്ഥാനം ( 36.5കോടി). കത്രീന (33.67 കോടി) ഐശ്വര്യ റായി (16.83 കോടി),നയൻതാര (15.17 കോടി). തെന്നിന്ത്യയിൽ ഫോർബ്സ് പട്ടികയിൽ ഇടംനേടിയ ഒരേയൊരു നടിയും നയൻതാരയാണ്.സൗത്ത് ഇന്ത്യൻ നടിമാരിൽ ആദ്യമായാണ് ഒരാൾ ഫോബ്‌സ് പട്ടികയിൽ ഇടം പിടിക്കുന്നത്
പട്ടികയിൽ 69-ാം സ്ഥാനത്താണ് നയൻതാര.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP