Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാട്ടിലൂടെ കാറോടിച്ച് പോകവേ റോഡിൽ വാൻ നിർത്തിയിട്ട് മുഖം മൂടിധാരികൾ വാൾ വീശി ആക്രമിക്കാനെത്തി; റിവേഴ്സ് ചെയ്ത് ഡോർ അടച്ച ശേഷം അതിവേഗം പാഞ്ഞ് രക്ഷപ്പെട്ട് ദമ്പതികൾ; പിന്നാലെ വാനിൽ പിന്തുടർന്ന് കൊള്ളക്കാർ; അമേരിക്കൻ ദമ്പതികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ട വീഡിയോ വൈറലാവുമ്പോൾ

കാട്ടിലൂടെ കാറോടിച്ച് പോകവേ റോഡിൽ വാൻ നിർത്തിയിട്ട് മുഖം മൂടിധാരികൾ വാൾ വീശി ആക്രമിക്കാനെത്തി; റിവേഴ്സ് ചെയ്ത് ഡോർ അടച്ച ശേഷം അതിവേഗം പാഞ്ഞ് രക്ഷപ്പെട്ട് ദമ്പതികൾ; പിന്നാലെ വാനിൽ പിന്തുടർന്ന് കൊള്ളക്കാർ; അമേരിക്കൻ ദമ്പതികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ട വീഡിയോ വൈറലാവുമ്പോൾ

കെനിയയിൽ അമേരിക്കൻ ദമ്പതികൾ ആക്രമി സംഘത്തിന്റെ കൊലക്കത്തിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്ന് റിപ്പോർട്ട്. ബ്രൈയന്റ് സ്വെൻസനും ഭാര്യ ലൗറെനുമാണ് നവംബർ 30ന് നടന്ന കൊലപാതകശ്രമത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുന്നത്.കെനിയയിലെ മായ് മഹിയുവിന് സമീപമുള്ള കാട്ടിന്റെ നടുവിലുള്ള റോഡിലൂടെ കാറോടിച്ച് പോകുമ്പോൾ ഇവരുടെ വഴി തടസപ്പെടുത്തി നിർത്തിയ വാനിൽ നിന്നും മുഖം മൂടി ധാരികൾ വാൾ വീശി ആക്രമിക്കാനെത്തുകയായിരുന്നു. തുടർന്ന് സമയോചിതമായി കാർ പുറകോട്ടെടുത്ത് ഡോർ അടച്ച ശേഷം ദമ്പതികൾ അതിവേഗം പാഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

പിന്നീൽ വാനിൽ കൊള്ളക്കാർ പിന്തുടർന്ന് ഇവരെ വെട്ടിക്കൊല്ലാൻ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് ദമ്പതികൾ രക്ഷപ്പെടുകയായിരുന്നു. ഇവരുടെ അത്ഭുതകരമായ രക്ഷപ്പെടലിന്റെ വീഡിയോ വൈറലാകുന്നുണ്ട്. യുഎസിലെ ഉത്താഹ് സ്വദേശികളായ ഈ ദമ്പതികൾ നിലവിൽ കെനിയയിലെ നെയ്റോബിയിലാണ് കഴിയുന്നത്. ഇവരെ പിന്തുടർന്നെത്തിയ വെളുത്ത വാനിൽ നിന്നും മൂന്ന് മുഖംമൂടി ധാരികളാണ് വാളുമായി ചാടിയിറങ്ങി ആക്രമണത്തിന് ശ്രമിച്ചിരുന്നത്.

ദമ്പതികളുടെ ടൊയോട്ട ലാൻഡ് ക്രൂയിസറിനെ തങ്ങളുടെ വാൻ കൊണ്ട് ഇടിച്ച് മറിച്ചിടാനും ആക്രമികൾ ശ്രമിച്ചിരുന്നു. ആക്രമികൾ തങ്ങൾക്ക് നേരെ ഓടി വരുന്നതറിഞ്ഞ് ബ്രൈയന്റ് കാർ അവർക്ക് നേരെ റിവേഴ്സ് എടുത്ത് ഭയപ്പെടുത്താൻ ശ്രമിച്ചിട്ടും കാര്യമുണ്ടായിരുന്നില്ല. തുടർന്ന് കാറിൽ നിന്നും ബ്രൈയന്റും ഭാര്യയും ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് പൊലീസ് കുതിച്ചെത്തുകയും കൊള്ളക്കാരെ പിടികൂടുകയുമായിരുന്നു. അതിനിടെ വീഡിയോയിൽ വെടിയൊച്ചയും കേൾക്കാൻ സാധിക്കുന്നുണ്ട്.

ദൈവത്തിന്റെ കൃപ കൊണ്ട് മാത്രമാണ് തങ്ങൾ രക്ഷപ്പെട്ടിരിക്കുന്നതെന്നാണ് ദമ്പതികൾ പ്രതികരിച്ചിരിക്കുന്നത്. ഈ ദമ്പതികളും അവരുടെ മൂന്ന് മക്കളും മൂന്ന് വർഷങ്ങൾക്ക് മുമ്പായിരുന്നു യുഎസിൽ നിന്നും കെനിയയിലേക്ക് താമസം മാറിയത്. ഇവിടെ ഇവർ ക്രോസ്ഫിറ്റ് ജിം നടത്തുകയാണ്. ഡിസംബർ ഒന്നിന് തങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിന്റെ വീഡിയോ ബ്രൈയന്റ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. തങ്ങൾക്ക് നല്ല ആരോഗ്യമുള്ളതിനാലാണ് ഓടി രക്ഷപ്പെടാൻ സാധിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറിച്ചിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP