Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജയിലിലെ തടവുകാരെയും പറ്റിച്ച് സോളാർ തട്ടിപ്പു കേസ് പ്രതി ബിജു രാധാകൃഷ്ണൻ; പരോളും ജാമ്യവും ശരിയാക്കാമെന്ന് പറഞ്ഞ് ബിജുവും വനിത സുഹൃത്തും ചേർന്ന് ലക്ഷങ്ങൾ തട്ടിയെന്ന് ആരോപണം; പരാതി നല്കിയ തടവുകാർക്ക് പണം തിരികെ നൽകി ഒത്തു തീർപ്പ്; ബിജുവിനെ പണിഷ്മെന്റ് സെല്ലിലേക്ക് മാറ്റി ജയിലധികൃതർ; തട്ടിപ്പു കേസ് പൊലീസിന് കൈമാറാതെ ഒതുക്കി തീർത്തതിന് പിന്നിൽ ഉന്നത ഇടപെടലും

ജയിലിലെ തടവുകാരെയും പറ്റിച്ച് സോളാർ തട്ടിപ്പു കേസ് പ്രതി ബിജു രാധാകൃഷ്ണൻ; പരോളും ജാമ്യവും ശരിയാക്കാമെന്ന് പറഞ്ഞ് ബിജുവും വനിത സുഹൃത്തും ചേർന്ന് ലക്ഷങ്ങൾ തട്ടിയെന്ന് ആരോപണം; പരാതി നല്കിയ തടവുകാർക്ക് പണം തിരികെ നൽകി ഒത്തു തീർപ്പ്; ബിജുവിനെ പണിഷ്മെന്റ് സെല്ലിലേക്ക് മാറ്റി ജയിലധികൃതർ; തട്ടിപ്പു കേസ് പൊലീസിന് കൈമാറാതെ ഒതുക്കി തീർത്തതിന് പിന്നിൽ ഉന്നത ഇടപെടലും

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം.സോളാർ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി ബിജു രാധാകൃഷ്ണൻ സെന്ററൽ ജയിലിലും തട്ടിപ്പു നടത്തി. സഹ തടവുകാർക്ക് പരോളും ജാമ്യവും കോടതി മുഖാന്തിരം ശരിയാക്കാമെന്നും പഠന ആവിശ്യത്തിന് വർഷങ്ങളോളം പുറത്തു നിൽക്കാൻ കഴിയുന്ന പരോളും കോടതി വഴി നേടിയെടുക്കാൻ ഒരോ തടവുകാരിൽ നിന്നും പിരിവു നടത്തിയെന്നാണ് വിവരം. ഇത് സംബന്ധിച്ച് സെന്ററൽ ജയിൽ ജോയിന്റ് സുപ്രണ്ടിന് പരാതി ലഭിച്ചപ്പോഴാണ് അധികൃതർ പോലും ബിജു രാധാകൃഷ്ണന്റെ തട്ടിപ്പിനെ കുറിച്ച് അറിയുന്നത്. ബിജുവും സൂഹൃത്തായ വനിതയും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് ജയിൽ അധികൃതർക്ക് പരാതി ലഭിച്ചത്.

ഇത്തരത്തിൽ പതിനായിരം രൂപ നഷ്ടപ്പെട്ട തടവുകാരനാണ് ആദ്യം പരാതി നൽകിയത്. പരാതി സംബന്ധിച്ച് ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചതോടെ കൂടുതൽ പേർ പരാതിയുമായി എത്തി. പതിനായിരം മുതൽ ഇരുപത്തി അയ്യായിരം രൂപ വരെ സഹ തടവുകാരിൽ നിന്നും അക്കൗണ്ട് വഴിയും മണി ഓർഡർ വഴിയും കൈപറ്റിയെന്നായിരുന്നു ആക്ഷേപം. ഇരുപത്തി അഞ്ചോളം തടവുകാർക്ക് പണം നഷ്ടപ്പെട്ടിരുന്നു .പണം കൈമാറി മാസങ്ങൾ കഴിഞ്ഞിട്ടും നിയമസഹായമോ മറ്റു ഇടപെടലുകളോ ഉണ്ടാകാത്തതിനാലാണ് തടവുകാർ പരാതി നല്കിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ ജയിൽ സൂപ്രണ്ടും ജോയിന്റ് സുപ്രണ്ടും ചേർന്ന് പരാതി മുക്കാൻ ശ്രമിച്ചുവെന്നാണ് വിവരം.

തടവുകാർ ജയിലിൽ സ്ഥാപിച്ചിരിക്കുന്ന ജില്ലാ ജഡ്ജിക്കായുള്ള പരാതി പെട്ടിയിൽ പരാതി ഇടുമെന്ന് ഭീക്ഷണി മുഴക്കിയതോടെയാണ് ഒത്തു തീർപ്പു ഫോർമുല ഉണ്ടാക്കിയത്. തട്ടിപ്പ് മാധ്യമങ്ങളെ അറിയിക്കാൻ ജയിലിലെ നല്ല നടപ്പുകാരായ ചില തടവുകാർ വാർഡന്മാരുടെ സഹായം തേടിയതും പ്രശ്‌നം ഒത്തുതീർക്കാനുള്ള നടപടികൾക്ക് ആക്കം കൂട്ടി. അങ്ങനെ ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ പരാതിക്കാർക്ക് നഷ്ടപ്പെട്ട മുഴുവൻ പണവും ബാങ്ക് പലിശ സഹിതം തിരികെ നൽകി പ്രശ്നം അവസാനിപ്പിച്ചു. എന്നാൽ ജയിലിനുള്ളിൽ നടന്ന വലിയൊരു തട്ടിപ്പ് സാധാരണ ഗതിയിൽ പൂജപ്പുര പൊലീസിനെ അറിയക്കേണ്ടതാണ്.

വഞ്ചനാകുറ്റം ചുമത്തി കേസെടുക്കേണ്ട കുറ്റമാണ് ജയിൽ അധികൃതർ നിസാരവത്കരിച്ച് ഒതുക്കി തീർത്തത്. ഭരണ പക്ഷത്തെ ചില ഉന്നതർ പ്രശ്നം കേസാക്കാതെ ഒതുക്കി തീർക്കാൻ ഇടപെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. പണം തിരികെ ലഭിച്ചതിനാൽ പരാതി ഇല്ലന്ന് തടവുകാരിൽ നിന്നു എഴുതി വാങ്ങുകയും ചെയ്തു. എന്നാൽ പൊലീസിനെ അറിയിക്കാതെ കേസ് മുക്കിയ സുപ്രണ്ടും കൂട്ടരും ബിജുവിന് നേരത്തെ രാജകീയ പരിഗണന തന്നെയാണ് നല്കി പോന്നത്. പരിചാരകന്മാരും സഹായികളും ഒക്കെ ഉള്ള ബിജു ജയിലിൽ വി ഐ പി തന്നെയായിരുന്നു. മട്ടാഞ്ചേരി കൊലക്കേസ് പ്രതിയായിരുന്നു പ്രധാന സഹായി ,ബിജുവിനെ സഹായിക്കുന്നവർക്ക് വീട്ടിൽ മാസ ശമ്പളം പോലും എത്തിയരുന്നു വെന്നാണ് വിവരം.

തുണി അലക്കൽ സെല്ല് വൃത്തിയാക്കൽ അടക്കം ബിജു ജയിലിൽ ചെയ്യേണ്ട ജോലികളാണ് ഇവർ ചെയ്തു പോന്നത് . ജയിൽ കാന്റീനിൽ നിന്നും സ്‌പെഷ്യൽ വരുത്തി ഉച്ചഭക്ഷണം കഴിച്ചിരുന്ന ബിജുവിന് ജയിലിലെ ജോലിയിൽ നിന്നും ലഭിക്കുന്ന ശമ്പളത്തിന് പുറമെ മണി ഓർഡർ ആയും പണം ലഭിച്ചിരുന്നു . ജയിൽ ചട്ടം അനുസരിച്ച് തന്നെയാണ് ബിജുവിന് പുറത്ത് നിന്ന് പണം ലഭിച്ചിരുന്നത് . പ്രി സണേഴ്‌സ് ക്യാഷ് ബുക്ക് പ്രകാരം ഒരു തടവുകാരന് ഒരു മാസം ചെലവഴിക്കാൻ കഴിയുന്ന തുക 800 രൂപയാണ് എന്നാൽ ബിജുവിന്റെ കാര്യത്തിൽ പല മാസവും ഇത് ലംഘിക്കപ്പെടാറുണ്ട് .എന്നാൽ കണക്കിൽ കാണാത്തതിനാൽ മറ്റു പ്രശ്‌നങ്ങൾ ഉണ്ടാകാറും ഇല്ല. ജയിലിലെ തട്ടിപ്പു കൂടി പുറത്തു വന്നതോടെ ബിജുവിന്റെ സുഖ സൗകര്യങ്ങൾക്ക് അറുതി വരുത്താനും ജയിൽ അധികൃതർ തീരുമാനിച്ചു. അങ്ങനെ എട്ടാം ബ്ലോക്കിലെ അതീവ സുരക്ഷാ മേഖലയിൽ ഇപ്പോൾ എകാന്ത തടവിലാണ് ബിജു. ജയിലിലെ സ്ഥിരം പ്രശ്നക്കാരെയും

അക്രമികളെയും പാർപ്പിക്കുന്ന ഇവിടെ മാത്രം ഒരു ജോയിന്റ് സുപ്രണ്ടിന്റെ നേതൃത്വത്തിൽ ഏഴ് ജയിൽ ജീവനക്കാരാണ് ഉള്ളത്. ഇപ്പോൾ ആകെ രണ്ടു മണിക്കൂർ മാത്രമാണ് ബിജുവിനെ സെല്ലിൽ നിന്നും പുറത്തിറക്കുന്നത്. രാവിലെയും വൈകുന്നരേവും മുക്കാൽ മണിക്കൂറും ഉച്ചക്ക് ഒരു അരമണിക്കൂറും. കൂടാതെ പുറത്തു നിന്നും ബിജുവിനെ കാണാനായി വരുന്നവർക്കും നിയന്ത്രണമുണ്ട്. എല്ലാ ദിവസവും കാണാൻ കഴിയില്ല. എകാന്ത തടവാണെങ്കിലും ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ ഒക്കെ അനുവദിക്കുന്നുണ്ട്. കെ കെ സുധാകരന്റെയും സുധാകർ മംഗളോദയത്തിന്റെയും പുസ്തകങ്ങൾ ചോദിച്ചു വാങ്ങുന്നുണ്ട്. ലൈബ്രറിയിൽ നിന്നും പുസ്തകം സെല്ലിൽ എത്തിച്ചു കൊടുക്കുകയാണ്. പണിഷ്മെന്റ് എത്രകാലമെന്ന് ജയിൽ അധികൃതർ പറയുന്നില്ല. എട്ടാം ബ്ലോക്കിലേക്ക് ബിജുവിനെ മാറ്റിയതു തന്നെ ജയിൽ അധികൃതർ രഹസ്യമാക്കി വെച്ചിരിക്കയാണ്.

തട്ടിപ്പ് മുൻപ് ബിജുവിനെ വന്നു കണ്ടു കൊണ്ടിരുന്ന വനിത സുഹൃത്തിന്റെ വിവരങ്ങൾ ജയിൽ അധികൃതർ എടുത്തു വെങ്കിലും തട്ടിപ്പു കേസ് തന്നെ ഒതുക്കി തീർക്കാൻ മുകളിൽ നിന്നു നിർദ്ദേശം വന്നതിനാൽ തുടർനടപടിയിലേക്ക് പോയില്ലെന്നാണ് വിവരം . നാലു മാസം മുൻപ് തനിക്ക് പരോൾ അനുവദിക്കുന്നില്ലന്ന് കാട്ടി ബിജു രാധാകൃഷണൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു.അഞ്ച് വർഷമായി ജയിലിൽ തുടരുന്ന തനിക്ക് ഒരിക്കൽ പോലും പരോൾ ലഭിച്ചില്ലെന്നായിരുന്നു പരാതി. സംഭവത്തിൽ ജയിൽ ഡി ജി പിയോട് മനുഷ്യവകാശ കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ജില്ലാ പ്രൊബേഷൻ ഓഫീസറും പൊലീസും എതിരായി റിപ്പോർട്ടു നല്കുന്നതാണ് പരോളിന് തടസമായി ജയിൽ അധികൃതർ പറഞ്ഞിരുന്നത്.

ഇതിനിടെ മാരക രോഗമുള്ള വരുടെ പട്ടികയിൽ ബിജുവിനെ പെടുത്തി പരോൾ നൽകാനും ജയിലിൽ നീക്കം നടന്നിരുന്നു. മെഡിക്കൽ ബോർഡും ആർ സി സി യിലെ വിദഗ്ധരായ ഡോക്ടർമാരും നടത്തിയ പരിശോധനയിൽ ബിജുവിന്റേത് മാരക രോഗമല്ലന്ന് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് രോഗികളുടെ പട്ടികയിൽ കയറി പറ്റി പരോളിൽ ഇറങ്ങാനുള്ള നീക്കവും പാളിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP