Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരൻ; തന്ത്രിക്കെതിരെ നടപടിയെടുക്കാൻ ദേവസ്വം ബോർഡിന് അധികാരമുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ: അന്നദാനം നടത്തുന്നത് ദേവസ്വം ബോർഡ് തന്നെ; അതിലേക്കു വേണ്ടുന്ന സാധനം കുമ്മനം രാജശേഖരന്റെ പാർട്ടിക്കാർ കൊണ്ടു വന്നാലും സ്വീകരിക്കുമെന്നും കടകംപള്ളി; നിയമസഭയിലെ ചർച്ചയിൽ നിറഞ്ഞ് ശബരിമല

ശബരിമല തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരൻ; തന്ത്രിക്കെതിരെ നടപടിയെടുക്കാൻ ദേവസ്വം ബോർഡിന് അധികാരമുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ: അന്നദാനം നടത്തുന്നത് ദേവസ്വം ബോർഡ് തന്നെ; അതിലേക്കു വേണ്ടുന്ന സാധനം കുമ്മനം രാജശേഖരന്റെ പാർട്ടിക്കാർ കൊണ്ടു വന്നാലും സ്വീകരിക്കുമെന്നും കടകംപള്ളി; നിയമസഭയിലെ ചർച്ചയിൽ നിറഞ്ഞ് ശബരിമല

തിരുവനന്തപുരം: ശബരിമല തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരൻ. അവർക്കെതിരെ നടപടിയെടുക്കാൻ ദേവസ്വം ബോർഡിന് അധികാരമുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിയമസഭയിൽ പി.സി ജോർജ് എംഎ‍ൽഎയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ശബരിമല നട അടച്ചിടുമെന്ന പ്രസ്താവന നടത്തിയ തന്ത്രിയിൽ നിന്നും വിശദീകരണം തേടിയ സംഭവത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

തന്ത്രി ദേവസ്വം ബോർഡിന്റെ 6000 ജീവനക്കാരിൽ ഒരാൾ മാത്രമാണ്. അവരുടെ അവകാശ അധികാരങ്ങൾ ദേവസ്വം ബോർഡ് മാന്വലിന്റെ നാലാം അധ്യായത്തിൽ കൃത്യമായി നിർവചിച്ചിട്ടുണ്ട്. ശാന്തിക്കാരെ പോലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണ്ടവരാണ് തന്ത്രിമാർ. അവരുടെ തീരുമാനങ്ങൾ ദേവസ്വംബോർഡിന് വിധേയമായിട്ടായിരിക്കും. പൂജാസംബന്ധിയായ കാര്യങ്ങളിൽ അല്ലാതെ ഭരണപരമായ കാര്യങ്ങളിൽ തന്ത്രിമാർക്ക് തീരുമാനമെടുക്കാനാവില്ല. ക്ഷേത്രം അടച്ചിടുന്നത് സംബന്ധിച്ച് ശബരിമലതന്ത്രി ഒരു രാഷ്ട്രീയനേതാവിന്റെ ഉപദേശം തേടിയെന്ന വാർത്തയിൽ തന്ത്രിയോട് ദേവസ്വം ബോർഡ് കമ്മീഷണർ വിശദീകരണം തേടിയിട്ടുണ്ട്.

പാരമ്പര്യമായി ഉള്ളവരും നിയമിക്കുന്നവരും തന്ത്രിമാരിൽ പെടും. ശാന്തിക്കാരുടേതുപോലെ ഉത്തരവാദിത്വം നിറവേറ്റേണ്ടവരാണ് അവരും. ക്ഷേത്ര തന്ത്രം കൈകാര്യം ചെയ്യുമ്പോൾ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിന് വിധേയമായിരിക്കുമെന്നും ദേവസ്വം ബോർഡ് പുറപ്പെടുവിക്കുന്ന ചട്ടങ്ങൾക്ക് വിധേയമായിരിക്കണമെന്ന് പ്രസ്തുത അധ്യായത്തിലെ എട്ട് 10,14 ഖണ്ഡികകളിൽ പറയുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. താന്ത്രിക ജോലി നിർവഹിക്കുമ്പോൾ തന്ത്രിമാർ ബോർഡിലെ എതൊരു ജീവനക്കാരനേയും പോലെ ബോർഡിന്റെ അച്ചടക്ക നടപടിക്ക് വിധേയരായിരിക്കും. തന്ത്രിമാർക്ക് പൂജ സംബന്ധിച്ചല്ലാതെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ചർച്ചയ്ക്കിടെ ശബരിമലയിലെ അന്നദാനത്തിന് ദേവസ്വം ബോർഡ് സംഘപരിവാർ സംഘടനകളെ ആശ്രയിക്കുന്നുവെന്ന പ്രതിപക്ഷനേതാവിന്റെആരോപണത്തിനും ദേവസ്വംമന്ത്രി മറുപടി നൽകി. ശബരിമലയിലും നിലയ്ക്കലിലും പമ്പയിലും അന്നദാനം നടത്തുന്നത് ദേവസ്വം ബോർഡ് തന്നെയാണ്. അതിലേക്ക് വേണ്ട സാധനങ്ങളും സാമഗ്രികളും വിവിധ വ്യക്തികളും സംഘടനകളും വാഗ്ദാനം ചെയ്യാറുണ്ട്. അത് അത് കുമ്മനം രാജശേഖരന്റെ പാർട്ടിക്കാർ കൊണ്ടു വന്നാലും നമ്മൾ സ്വീകരിക്കും. അങ്ങനെ സഹായം വേണ്ടെന്ന് പറയാൻ പ്രതിപക്ഷനേതാവിന് സാധിക്കുമോയെന്നും ദേവസ്വം മന്ത്രി ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP