Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്ത്രീകളുടെ പ്രായം പരിശോധിക്കാൻ സുരേന്ദ്രന് എന്ത് അധികാരമാണുള്ളത്? ഈ പ്രവർത്തികൾ ന്യായീകരിക്കാനാവില്ല; അക്രമ ഗൂഢാലോചന കേസ് നിലനിൽക്കുമെന്നും ഹൈക്കോടതി; സുരേന്ദ്രനെ എത്രനാൾ ഇങ്ങനെ കസ്റ്റഡിയിൽ ഇടുമെന്ന ചോദ്യവുമായി സർക്കാരിനും വിമർശനം; സുരേന്ദ്രൻ മാത്രമാണോ ആ പാർട്ടിയിൽ ഉള്ളതെന്നും ചോദ്യം; കെ സുരേന്ദ്രന്റെ ജാമ്യഹർജിയിൽ നാളെ വിധി പറയും; ഹൈക്കോടതിയുടെ ഇന്നത്തെ നിരീക്ഷണങ്ങൾ ഇങ്ങനെ

സ്ത്രീകളുടെ പ്രായം പരിശോധിക്കാൻ സുരേന്ദ്രന് എന്ത് അധികാരമാണുള്ളത്? ഈ പ്രവർത്തികൾ ന്യായീകരിക്കാനാവില്ല; അക്രമ ഗൂഢാലോചന കേസ് നിലനിൽക്കുമെന്നും ഹൈക്കോടതി; സുരേന്ദ്രനെ എത്രനാൾ ഇങ്ങനെ കസ്റ്റഡിയിൽ ഇടുമെന്ന ചോദ്യവുമായി സർക്കാരിനും വിമർശനം; സുരേന്ദ്രൻ മാത്രമാണോ ആ പാർട്ടിയിൽ ഉള്ളതെന്നും ചോദ്യം; കെ സുരേന്ദ്രന്റെ ജാമ്യഹർജിയിൽ നാളെ വിധി പറയും; ഹൈക്കോടതിയുടെ ഇന്നത്തെ നിരീക്ഷണങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ജാമ്യ ഹർജിയിൽ നിർണ്ണായക പരമാർശവുമായി കേരള ഹൈക്കോടതി. ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രൻ കാണിച്ച കാര്യങ്ങൾ ന്യായീകരിക്കാനാവില്ലെന്നും ഏത് സാഹചര്യത്തിലാണ് സുരേന്ദ്രൻ അവിടെ പോയതെന്നും കോടതി ചോദിച്ചു. എന്നാൽ സുരേന്ദ്രനെ എത്രക്കാലം ജയിലിൽ അടയ്ക്കുമെന്ന ചോദ്യവും കോടതി ഉന്നയിച്ചു. മന്ത്രിമാർക്കെതിരെ കേസില്ലേ എന്ന കോടതിയുടെ പരാമർശവും നിർണ്ണായകമാണ്.

സുരേന്ദ്രനെ പോലെ ഒരു പാർട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാൾ ഇങ്ങനെ പെരുമാറരുതായിരുന്നുവെന്നും ഭക്തിയുടെ പേരിൽ കലാപം അഴിച്ച് വിടരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. അതേസമയം കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തുകൊണ്ടുള്ള നിലപാടാണ് സംസ്ഥാന സർക്കാർ കോടതിയിൽ സ്വീകരിച്ചത്. അതേസമയം സുരേന്ദ്രന്റെ ജാമ്യാപേക്ഷയിൽ ബാക്കി വാദം പൂർത്തിയാക്കി നാളെ വിധി പറയുമെന്ന് ഹൈക്കോടതി അറിയിച്ചു. സുരേന്ദ്രനെ എത്രനാൾ ഇങ്ങനെ കസ്റ്റഡിയിൽ തുടർന്നുകൊണ്ടു പോകുമെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിക്കുകയും ചെയ്തു. സുരേന്ദ്രൻ മാത്രമാണോ ആ പാർട്ടിയിൽ ഉള്ളതെന്നും മന്ത്രിമാർക്കെതിരെയും കേരളത്തിൽ കേസില്ലെയെന്ന് കോടതി ചോദിച്ചു.

ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാൻ സുരേന്ദ്രന് എന്ത് അധികാരമാണുള്ളതെന്ന് കോടതി ചോദിച്ചു. ഈ പ്രവർത്തികൾ ന്യായീകരിക്കാനാവില്ല. ശബരിമലയിലെ അക്രമ ഗൂഢാലോചന കേസ് നിലനിൽക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയിലെ ചിത്തിര ആട്ട വിശേഷത്തിന് നടതുറന്ന അവസരത്തിൽ ശബരിമലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. പേരക്കുട്ടിക്ക് ചോറൂണ് നൽകാനും ശബരിമല ദർശനത്തിനുമായി 52 വയസ്സ് പ്രായമുള്ള സ്ത്രീയെ സന്നിധാനം നടപ്പന്തലിൽ വച്ച് തടസുരേന്ദ്രന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ സംഘടിച്ച് അന്യായമായി ഇവരെ തടഞ്ഞ് ദേഹോപദ്രവമേൽപ്പിച്ചതിനും മാനഹാനി വരുത്തുന്ന രീതിയിലുള്ള അക്രമപ്രവർത്തനങ്ങൾ നടത്തിയതിനുമാണ് കേസ്.

സുരേന്ദ്രന്റെ പ്രവൃത്തികൾ ന്യായീകരിക്കാനാവില്ലെന്നും ഭക്തർ കാണിക്കുന്ന കാര്യങ്ങളല്ല സുരേന്ദ്രൻ ശബരിമലയിൽ കാണിച്ചതെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ട്. ഒരു സംഘമാളുകൾ ശബരിമലയിൽ കലാപം അഴിച്ച് വിടാൻ നിരന്തരം ശ്രമിക്കുകയാണെന്നും ഈ സംഘത്തിൽ ഉൾപ്പെട്ടയാളാണ് സുരേന്ദ്രൻ. സുരേന്ദ്രൻ സുപ്രീംകോടതി വിധിയെ മാനിച്ചില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. സുരേന്ദ്രന്റെ പേരിൽ നിലവിൽ നിരവധി കേസുകളുണ്ട്. എട്ട് വാറന്റുകൾ സുരേന്ദ്രന്റെ പേരിൽ നിലവിലുണ്ടെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചപ്പോൾ മന്ത്രിമാർക്കെതിരെയും കേസുകളില്ലേയെന്നും എത്രകാലം സുരേന്ദ്രനെ ജയിലിലിടാൻ പറ്റുമെന്നും കോടതി തിരിച്ചു ചോദിച്ചു.

എന്നാൽ ചിത്തിര ആട്ട വിശേഷത്തിന് സുരേന്ദ്രന്റെ പേരിൽ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും ഇതിന്റ ആവശ്യം അവിടെ ഉണ്ടായിരുന്നില്ലെന്നും സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP