Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹോട്ടൽ തീന്മേശയിലെ പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിന് സംസ്ഥാന സർക്കാരിന്റെ നിരോധനം; ജനുവരി ഒന്നു മുതൽ നടപ്പിലാക്കണമെന്ന് കർശന നിർദ്ദേശം; ഉത്തരവ് ലംഘിച്ചാൽ ലൈസൻസ് റദ്ദാകും; കുടിവെള്ളം ഇനി ചില്ലുകുപ്പികളിൽ മാത്രം

ഹോട്ടൽ തീന്മേശയിലെ പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിന് സംസ്ഥാന സർക്കാരിന്റെ നിരോധനം; ജനുവരി ഒന്നു മുതൽ നടപ്പിലാക്കണമെന്ന് കർശന നിർദ്ദേശം; ഉത്തരവ് ലംഘിച്ചാൽ ലൈസൻസ് റദ്ദാകും; കുടിവെള്ളം ഇനി ചില്ലുകുപ്പികളിൽ മാത്രം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഹോട്ടലുകളിൽ ചെന്നാൽ തീൻ മേശകളിൽ ഇനി പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിന് സ്ഥാനമില്ല. ജനുവരി ഒന്നു മുതൽ സംസ്ഥാനത്തെ നക്ഷത്ര ഹോട്ടലുകളിലും റിസോർട്ടുകളിലും പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിന് നിരോധനം ഏർപ്പെടുത്തുകയാണ്. ഉത്തരവ് ലംഘിക്കുന്ന ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കും. പരിസ്ഥിതി സംരക്ഷണ നിയത്തിന്റെ അഞ്ചാം വകുപ്പ് പ്രകാരമാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിന് നിരോധനം.

ഇതോടെ ഹോട്ടലുകളിൽ ഗ്ലാസ് കുപ്പികളിൽ മാത്രമേ വെള്ളം നൽകാൻ പറ്റൂ. മാത്രമല്ല 500 ബെഡുകളിൽ അധികമുള്ള ആശുപത്രികൾ, ഹൗസ് ബോട്ടുകൾ എന്നിവയുൾപ്പടെയുള്ളവയ്ക്കും ചട്ടം ബാധകമാണ്. നിർദ്ദേശം സംബന്ധിച്ച് തദ്ദേശവകുപ്പിനും വിനോദസഞ്ചാര വകുപ്പിനും മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകിയിട്ടുണ്ട്.

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളും നിരോധിച്ചിട്ടുണ്ട്. ചില്ലു കുപ്പികളിൽ വെള്ളം നൽകുന്നതിനായി പ്ലാന്റുകളിൽ റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ്, ചില്ലുകുപ്പി സ്റ്റെറിലൈസേഷൻ യൂണിറ്റുകൾ എന്നിവ സ്ഥാപിക്കണമെന്നും സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP