Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയദുരിതത്തിൽ ഒടുവിൽ കേന്ദ്രം കനിയുന്നു; കേരളത്തിന് സാമ്പത്തിക സഹായമായി 3048 കോടി രൂപ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; രണ്ടാം ഘട്ടമായി 5000 കോടി ആവശ്യപ്പെട്ടിടത്ത് ലഭിച്ചത് മാന്യമായ പരിഗണന; തുക പ്രഖ്യാപിച്ചത് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷം; പണം ലഭ്യമാക്കുക സംസ്ഥാന സർക്കാർ കണക്കുകൾ സമർപ്പിക്കുന്ന മുറയ്ക്ക്: പിണറായിയുടെ നവകേരള നിർമ്മാണത്തിന് കൈത്താങ്ങുമായി മോദിയും

പ്രളയദുരിതത്തിൽ ഒടുവിൽ കേന്ദ്രം കനിയുന്നു; കേരളത്തിന് സാമ്പത്തിക സഹായമായി 3048 കോടി രൂപ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; രണ്ടാം ഘട്ടമായി 5000 കോടി ആവശ്യപ്പെട്ടിടത്ത് ലഭിച്ചത് മാന്യമായ പരിഗണന; തുക പ്രഖ്യാപിച്ചത് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷം; പണം ലഭ്യമാക്കുക സംസ്ഥാന സർക്കാർ കണക്കുകൾ സമർപ്പിക്കുന്ന മുറയ്ക്ക്: പിണറായിയുടെ നവകേരള നിർമ്മാണത്തിന് കൈത്താങ്ങുമായി മോദിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയദുരിതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന കേരളത്തിന് കൈത്താങ്ങായി ഒടുവിൽ കേന്ദ്ര സർക്കാർ. സംസ്ഥാനത്തിന് 3048 കോടി രൂപയുടെ സഹായമാണ് കേന്ദ്രം നൽകുക. രണ്ടാം ഘട്ടമായി അയ്യായിരം കോടി രൂപയുടെ സഹായമാണ് നൽകുക.കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിക്കുകയായിരുന്നു സമിതി. പ്രളയദുരിതാശ്വാസമായി കേരളത്തിന് 2500 കോടി രൂപ നൽകണമെന്നായിരുന്നു ശുപാർശ.

മുപ്പതിനായിരം കോടിയോളം രൂപയെങ്കിലും ആവശ്യമുണ്ട് സംസ്ഥാന പുനർ നിർമ്മാണത്തിന്. പ്രളയം കഴിഞ്ഞ് നാല് മാസത്തോളം ആകുമ്പോഴും കേന്ദ്രം മാന്യമായ പരിണന നൽകുന്നില്ലെന്ന വാദം പ്രതിപക്ഷമുൾപ്പടെ ഉന്നയിച്ച സാഹചര്യത്തിലാണ് ഇപ്പോൾ സർക്കാരിനും ആശ്വാസമായി വിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രളയാനന്തര കേരളം എന്ന വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിൽ കേന്ദ്ര അവഗണന വലിയ ചർച്ചാ വിഷയമായിരുന്നു.

പ്രളയത്തെതുടർന്ന് തകർന്ന കേരളത്തിന് അവശ്യമായ സഹായം പ്രഖ്യാപിച്ചില്ലെന്ന് മാത്രമല്ല യുഎഇയിൽ നിന്ന് ലഭിച്ച 700 കോടി രൂപയുടെ ധനസഹായം സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതിനെ കേന്ദ്രസർക്കാർ തടയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ഭരണപ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് നിൽക്കണമെന്നും ആവശ്യമെങ്കിൽ പ്രധാനമന്ത്രിയെ ഒരുമിച്ച് കാണണമെന്നും പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടിരുന്നു.

പ്രളയത്തിനുശേഷം കേന്ദ്രസർക്കാർ 600 കോടി രൂപയുടെ ആദ്യഘട്ടസഹായം അനുവദിച്ചിരുന്നു. കേരളം ആവശ്യപ്പെട്ടത് 4800 കോടി രൂപയും. പ്രകൃതിദുരന്തങ്ങൾ സംബന്ധിച്ച ഉന്നതതല സമിതി യോഗം അടിയന്തരമായി വിളിച്ചു ചേർത്തു കേരളത്തിനു സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചിരുന്നു. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജൻസികളുടെയും സൂചിക പ്രകാരം കേരള പുനർനിർമ്മാണത്തിനായി 31,000 കോടി രൂപ ആവശ്യമാണ്.

നേരത്തെ നൽകിയ 600 കോടി രൂപയ്ക്കു പുറമേ എസ്ഡിആർഎഫിലേക്കു (സ്റ്റേറ്റ് ഡിസാസ്റ്റർ റിലീഫ് ഫണ്ട്) നേരത്തേ നൽകിയ 562.42 കോടി രൂപയും ദുരിതാശ്വാസത്തിനു വിനിയോഗിക്കാമെന്നു കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. പ്രളയ ദുരിതിശ്വാസത്തിലും, നവകേരള നിർമ്മാണത്തിലും സംസ്ഥാന സർക്കാർ പൂർണപരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ അടിത്തറ തകർത്ത മഹാപ്രളയം ഉണ്ടായിട്ട് 100 ദിവസം തികയുന്നു. ഓഗസ്റ്റ് 15, 16, 17 തീയതികളിലായിരുന്നു പ്രളയം.മുൻകരുതലുകൾ എടുക്കാതെ ഡാമുകൾ കൂട്ടത്തോടെ തുറന്നുവിട്ടതാണ് പ്രളയത്തിനു കാരണമായത്. 483 പേർ മരണമടഞ്ഞു. 14 പേരെ കാണാതായി.

പതിനാലരലക്ഷംപേർ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി. 57,000 ഹെക്ടർ കൃഷി നശിച്ചു. ആകെ നഷ്ടം 40,000 കോടി രൂപ. ആഴത്തിലുള്ള നാശനഷ്ടമാണുണ്ടായത്. പ്രളയത്തിൽ മുങ്ങിയ വീടുകൾ വാസയോഗ്യമല്ലാതായിത്തീർന്നു.അന്ന് മുഖ്യമന്ത്രി പറഞ്ഞ ഒരു വാക്യമുണ്ട്. കേരളത്തെ പുനർനിർമ്മിക്കുകയല്ല. പുതിയ ഒരു കേരളം സൃഷ്ടിക്കാൻ പോകുകയാണ് നമ്മൾ എന്ന്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP