Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വധുവിന് താൽപര്യമില്ലെന്ന് പറഞ്ഞിട്ടും നിർബന്ധിത ശാരീരിക ബന്ധം ! നവവരനെ ബലാത്സംഗ കുറ്റം ചുമത്തി പൊലീസ് അറസറ്റ് ചെയ്തു; സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും തന്നെ പീഡിപ്പിച്ചിരുന്നെന്നും യഥാർത്ഥ ജോലിയല്ല തന്നോട് വെളിപ്പെടുത്തിയതെന്നും യുവതി കോടതിയിൽ

വധുവിന് താൽപര്യമില്ലെന്ന് പറഞ്ഞിട്ടും നിർബന്ധിത ശാരീരിക ബന്ധം ! നവവരനെ ബലാത്സംഗ കുറ്റം ചുമത്തി പൊലീസ് അറസറ്റ് ചെയ്തു; സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും തന്നെ പീഡിപ്പിച്ചിരുന്നെന്നും യഥാർത്ഥ ജോലിയല്ല തന്നോട് വെളിപ്പെടുത്തിയതെന്നും യുവതി കോടതിയിൽ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: വധുവിന് താൽപര്യമില്ലെന്ന് പറഞ്ഞിട്ടും നിർബന്ധിത ശാരീരിക ബന്ധത്തിന് മുതിർന്ന നവവരൻ പൊലീസ് പിടിയിൽ. കൊൽക്കത്തയിലാണ് സംഭവം. ബലാത്സംഗ കുറ്റമാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. തന്നെ അനുവാദമില്ലാതെ ബലംപ്രയോഗിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചെന്നും സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ഉപദ്രവിക്കുകയായിരുന്നെന്നും യുവതി പൊലീസിനോട് പറഞ്ഞു. സിന്തീയിലാണ് യുവതിയുടെ വീട്.

ഗർഭിണിയായ സമയം മുതൽ ഭർത്താവ് തന്നെ ശാരീരിക പീഡനത്തിനിരയാക്കുകയാണെന്ന് യുവതി കോടതിയിൽ മൊഴി നൽകി. ബലാത്സംഗ ശ്രമം ചൂണ്ടിക്കാട്ടിയാണ് ഭർത്താവിനെതിരെ പരാതി നൽകിയിരിക്കുന്നത്. സ്വകാര്യ ബാങ്കിലെ സീനിയർ ഉദ്യോഗസ്ഥനായ യുവാവാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വിവാഹം നടത്തിയത്. എന്നാൽ ഭർതൃ വീട്ടിൽ എത്തിയപ്പോഴാണ് യുവാവിന്റെ യഥാർത്ഥ ജോലി യുവതി അറിയുന്നത്. താൻ ചതിക്കപ്പെട്ടുവെന്നും യുവതി മനസിലാക്കി. ഒരു സ്വകാര്യ കമ്പനിയിൽ ജൂനിയർ ജോലിയാണ് ഭർത്താവിനെന്ന് മനസിലാക്കി.

വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഉള്ള ജോലിയും യുവാവ് നിർത്തി. പിന്നീട് ഇയാൾ തന്നെ നിർബന്ധിച്ച് ബലംപ്രയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഭർത്താവിന്റെ മാതാപിതാക്കളും തന്നെ ഉപദ്രവിച്ചു. തുടർന്നാണ് യുവതി കോടതിയെ സമീപിച്ചത്. തുടർന്നാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP