Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യോഗിക്കെതിരെ ആഞ്ഞടിച്ച് ശിവസേന; സ്ഥലങ്ങൾ പുനർനാമകരണം ചെയ്യുന്ന തിരക്കിനിടയിൽ സംസ്ഥാനത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ യോഗിക്കാവുന്നില്ല; യോഗിയുടെ ഭരണകാലത്ത് കലാപങ്ങൾ തുടരുന്നു; പട്ടാളക്കാർക്കും പൊലീസിനും മതമില്ലെന്നും ശിവസേന; ബിജെപി നടത്തുന്നത് മുഗൾ ചക്രവർത്തി ബാബറിന്റെയും നൈസാമിന്റെയുമെല്ലാം പൈതൃകം തുടച്ചു നീക്കാനുള്ള ശ്രമമെന്നും വിമർശനം

യോഗിക്കെതിരെ ആഞ്ഞടിച്ച് ശിവസേന; സ്ഥലങ്ങൾ പുനർനാമകരണം ചെയ്യുന്ന തിരക്കിനിടയിൽ സംസ്ഥാനത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ യോഗിക്കാവുന്നില്ല; യോഗിയുടെ ഭരണകാലത്ത് കലാപങ്ങൾ തുടരുന്നു; പട്ടാളക്കാർക്കും പൊലീസിനും മതമില്ലെന്നും ശിവസേന; ബിജെപി നടത്തുന്നത് മുഗൾ ചക്രവർത്തി ബാബറിന്റെയും നൈസാമിന്റെയുമെല്ലാം പൈതൃകം തുടച്ചു നീക്കാനുള്ള ശ്രമമെന്നും വിമർശനം

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: വീണ്ടും യുപി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ആഞ്ഞടിച്ച് ശിവസേന രംഗത്തെത്തി. പാർട്ടി മുഖപത്രമായ സാംനയുടെ മുഖപ്രസംഗത്തിലായിരുന്നു ശിവസേനയുടെ വിമർശനം. 'മുഖ്യമന്ത്രി സ്ഥലങ്ങൾക്ക് പുനർനാമകരണം ചെയ്യുന്ന തിരക്കിലായതിനാൽ സംസ്ഥാനത്തെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിനാവുന്നില്ലെന്നും ശിവസേന കുറ്റപ്പെടുത്തി.

'യോഗിയുടെ ഭരണകാലത്ത് കലാപങ്ങൾ തുടരുകയാണ്. പശുവിറച്ചിയെ ചൊല്ലിയുള്ള കലാപത്തിൽ ഒരു പൊലീസുകാരനും സാധാരണക്കാരനുമാണ് കൊല്ലപ്പെട്ടത്. പട്ടാളക്കാർക്കും പൊലീസിനും മതമില്ല. അതുപോലെ തന്നെ അധികാരത്തിലിരിക്കുന്നവരും തങ്ങളുടെ കർത്തവ്യ നിർവ്വഹണത്തിലാണ് വ്യാപൃതരാവേണ്ടത്', പാർട്ടി മുഖപത്രമായ സാംനയുടെ മുഖപ്രസംഗത്തിൽ ശിവസേന കുറ്റപ്പെടുത്തുന്നു.

രാമക്ഷേത്ര വിഷയം വീണ്ടും ഉന്നയിച്ചു കൊണ്ട് എന്നാണ് ക്ഷേത്രം പണിയുകയെന്നും ശിവസേന ചോദിക്കുന്നു.തെലങ്കാനയിൽ ബിജെപി അധികാരത്തിൽ വരികയാണെങ്കിൽ ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് നാമകരണം ചെയ്ത് ആളുകളുടെ സെന്റിമെന്റ്‌സ് വെച്ച് കളിക്കുമെന്നും ശിവസേന പരിഹസിച്ചു.

തെലങ്കാനയിൽ ബിജെപി അധികാരത്തിൽ വന്നാൽ നൈസാം പലായനം ചെയ്ത പോലെ ഒവൈസിയും ഓടിപ്പോവേണ്ടി വരുമെന്ന് അടുത്തിടെ യോഗി നടത്തിയ പരമാർശത്തെയും ശിവസേന അപലപിച്ചു.

മുഗൾ ചക്രവർത്തി ബാബറിന്റെയും നൈസാമിന്റെയുമെല്ലാം പൈതൃകം തുടച്ചു നീക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെങ്കിൽ മഹാരാഷ്ട്രയിലെ ഔറംഗബാദും ഒസ്മാനബാദും സാംബജിനഗറെന്നും ധാരാശിവെന്നും നാമകരണം ചെയ്യുന്നതെന്നാണെന്നും ശിവസേന പരിഹാസ രൂപേണ ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP