Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂട്ടത്തകർച്ചയിൽ നിന്ന് ഒറ്റയ്ക്ക് ഇന്ത്യയെ കരകയറ്റി ചെതേശ്വർ പുജാര; 16ാം സെഞ്ച്വറി നേടിയത് വാലറ്റത്തെ കൂട്ടുപിടിച്ച്; അഞ്ചാം ബൗളറില്ലാതെ വലഞ്ഞ ഓസീസിനെ കയ്യയച്ച് സഹായിച്ച് ഇന്ത്യൻ ബാറ്റ്‌സ്മാന്മാരുടെ ഷോട്ട് സെലക്ഷൻ; ബാറ്റിങിൽ പഴയ കരുത്തില്ലെങ്കിലും ബൗളിങ് ഒട്ടും മോശമല്ലെന്ന് തെളിയിച്ച് ആഥിധേയർ

കൂട്ടത്തകർച്ചയിൽ നിന്ന് ഒറ്റയ്ക്ക് ഇന്ത്യയെ കരകയറ്റി ചെതേശ്വർ പുജാര; 16ാം സെഞ്ച്വറി നേടിയത് വാലറ്റത്തെ കൂട്ടുപിടിച്ച്; അഞ്ചാം ബൗളറില്ലാതെ വലഞ്ഞ ഓസീസിനെ കയ്യയച്ച് സഹായിച്ച് ഇന്ത്യൻ ബാറ്റ്‌സ്മാന്മാരുടെ ഷോട്ട് സെലക്ഷൻ; ബാറ്റിങിൽ പഴയ കരുത്തില്ലെങ്കിലും ബൗളിങ് ഒട്ടും മോശമല്ലെന്ന് തെളിയിച്ച് ആഥിധേയർ

സ്പോർട്സ് ഡെസ്‌ക്‌

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിങ് തകർച്ചയിൽ നിന്ന് ഇന്ത്യയെ ഒറ്റയാൾ പോരാട്ടത്തിലൂടെ കരകയറ്റി ചെതേശ്വർ പുജാര. മറുവശത്ത് വിക്കറ്റുകൾ ഒന്നിന് പിന്നാലെ മറ്റൊന്നായി വീണപ്പോഴും ഉറച്ച് നിൽക്കുകയായിരുന്നു പുജാര. 88ാം ഓവറിൽ പുജാര റണ്ണൗട്ടായതോടെ 9 വിക്കറ്റ് നഷ്ടത്തിൽ 250 റൺസ് എന്ന നിലയിൽ ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. മുൻനിര ബാറ്റ്‌സ്മാന്മാർ ഒന്നടങ്കം പരാജയപ്പെട്ടപ്പേൾ തന്റെ 16ാം സെഞ്ച്വറിയുമായി പുജാര(123) രക്ഷകനായി. പുജാരയ്ക്ക് പിന്നാലെ 37 റൺസുമായി രോഹിത് ശർമ്മയും 25 റൺസ് വീതം നേടിയ അശ്വിനും ഋഷങ് പന്തിന്ും മികച്ച തുടക്കം ലഭിച്ചെഭങ്കിലും മുതലാക്കാൻ കഴിഞ്ഞില്ല.

ബാറ്റിങ് നിരയിൽ സ്മിത്തും വാർണറും ഇല്ലെങ്കിലും ബൗളിങ് നിര കങ്കാരുക്കളുടേത് ശക്തമാണ്. സ്റ്റാർക്ക്, കമ്മിൻസ്, ഹെയ്‌സൽവുഡ്, ലയൺ എന്നിവര് അടങ്ങുന്ന നാൽവർ സംഘം ഇന്ത്യയെ വരിഞ്ഞ് മുറുക്കുകയായിരുന്നു. എല്ലാ ബൗളർമാരും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ പുജാരയെ കമ്മിൻസ് ഡയറക്റ്റ് ഹിറ്റിലൂടെ റണ്ണൗട്ടാക്കി.അമ്പത് റണ്ണെടുക്കുന്നതിനിടെ ഇന്ത്യക്ക് ക്യാപ്റ്റൻ വിരാട് കോലിയുടേതടക്കം നാല് വിക്കറ്റ് നഷ്ടമായിരുന്നു. രണ്ടാം ഓവറിൽ ക്രീസിലെത്തിയ പുജാര ഒരുഭാഗത്ത് ചെറുത്ത് നിൽപ്പ് നടത്തുമ്പോഴും മറുഭാഗത്ത് ഇടവേളവിട്ട് വിക്കറ്റുകൾ വീണുകൊണ്ടോയിരുന്നു. 37 റണ്ണെടുത്ത രോഹിത് ശർമ്മയും 25 റണ്ണെടുത്ത ഋഷഭ് പന്തും മാത്രമാണ് പുജാരയെ കൂടാതെ മുൻനിര ബാറ്റ്സ്മാന്മാരിൽ ചെറുതായെങ്കിലും പോരാടിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഇന്ത്യൻ സ്‌കോർ മൂന്നിൽ നിൽക്കെ കെ.എൽ.രാഹുലിനെ ഫിഞ്ചിന്റെ കൈകളിലെത്തിച്ച് ജോഷ് ഹേസൽവുഡാണ് മടക്കിയത്. സ്‌കോർ 15 ആയപ്പോഴേക്കും രണ്ടാം വിക്കറ്റും നഷ്ടമായി. 11 റൺസെടുത്ത മുരളി വിജയിയെ സ്റ്റാർക്കാണ് വീഴ്‌ത്തിയത്. 16 പന്തുകൾ നേരിട്ട് കോലിക്ക് മൂന്ന് റൺസെ എടുക്കാനായുള്ളൂ. കുമ്മിൻസിന്റെ പന്തിൽ ഉസ്മാൻ ഖ്വാജയുടെ തകർപ്പൻ ക്യാച്ചിലൂടെയാണ് കോലി പുറത്തായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP