Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീണ്ടും നോക്ക് കൂലി വിവാദം; നോക്കുകൂലിയായി എട്ടിരട്ടി തുക ചോദിച്ച് തൊഴിലാളികൾ; ഒടുവിൽ 'ഒടിയന്റെ' പോസ്റ്ററുകളുമായി കടന്നു; സിഐടിയു തൊഴിലാളികൾ കടത്തിക്കൊണ്ടു പോയത് തൃശൂർ രാഗം തീയേറ്ററിലെത്തിച്ച പോസ്റ്ററുകൾ

വീണ്ടും നോക്ക് കൂലി വിവാദം; നോക്കുകൂലിയായി എട്ടിരട്ടി തുക ചോദിച്ച് തൊഴിലാളികൾ; ഒടുവിൽ 'ഒടിയന്റെ' പോസ്റ്ററുകളുമായി കടന്നു; സിഐടിയു തൊഴിലാളികൾ കടത്തിക്കൊണ്ടു പോയത് തൃശൂർ രാഗം തീയേറ്ററിലെത്തിച്ച പോസ്റ്ററുകൾ

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: നോക്കുകൂലി നൽകാത്തതിന്റെ പേരിൽ രാഗം തിയറ്ററിൽ ഇറക്കിയ സിനിമാ പോസ്റ്ററുകളും പ്രചാരണ വസ്തുക്കളും സിഐടിയു തൊഴിലാളികൾ കടത്തിക്കൊണ്ടുപോയി. 'ഒടിയൻ' എന്ന മോഹൻലാൽ ചിത്രത്തിനു വേണ്ടി എത്തിച്ച നോട്ടീസുകളാണ് കൂലിത്തർക്കത്തെ സിഐടിയു തൊഴിലാളികൾ കടത്തിക്കൊണ്ടുപോയത്. വൻ തുക ആവശ്യപ്പെട്ടത് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു സാധനങ്ങൾ ഇവർ കടത്തിയത്.

ഉടമകൾ തുക നൽകില്ലെന്ന് അറിയിച്ചതോടെ ആദ്യം മടങ്ങിപ്പോയ തൊഴിലാളികൾ പിന്നീട് സംഘം ചേർന്ന് തിരിച്ചെത്തി പോസ്റ്ററുകൾ ഉൾപ്പെടെ കടത്തിക്കൊണ്ടു പോയത്.തമിഴ്‌നാട്ടിൽ നിന്നും ബസിൽ കൊണ്ടുവന്ന നോട്ടീസ് ഇറക്കിയതിന് കൊറിയർ കമ്പനിക്കാൻ കൂലി നൽകിയിരുന്നു. പിന്നീട് രാഗം തീയറ്ററിൽ എത്തിച്ച നോട്ടീസുകൾ കൊറിയർ കമ്പനിക്കാർ തന്നെ ഇറക്കിവച്ചു. ഇതിന് നോക്ക് കൂലി ചോദിച്ചപ്പോൾ സർക്കാർ നിശ്ചയിച്ച കൂലിയും നൽകി. എന്നാൽ, എട്ടിരട്ടിയോളം കൂലി കൂടുതൽ ചോദിച്ചതോടെ പണം നൽകാനാകില്ലെന്ന നിലപാടിൽ ഉടമ ഉറച്ചു നിന്നു.

ഇതോടെ അവിടെ നിന്നും മടങ്ങിയ തൊഴിലാളികൾ സംഘം ചേർന്ന് മടങ്ങിയെത്തുകയും നോട്ടീസുകളുമായി വന്ന പെട്ടി ഓട്ടോറിക്ഷ ഡ്രൈവറെ ഭീഷണിപ്പെടുത്തി സാധനങ്ങൾ കടത്തിക്കൊണ്ടു പോകുകയുമായിരുന്നു. സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP