Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരെക്കാൾ കൂടുതൽ പേർ റോഡിലെ കുഴികളിൽ വീണ് മരിക്കുന്നുവെന്ന് സുപ്രീംകോടതി; അഞ്ചുവർഷത്തിനിടെ 14,926 പേർ ഇത്തരം അപകടങ്ങളിൽ മരിച്ചു; ആൾക്കാരുടെ ജീവൻ പൊലിയാൻ കാരണം റോഡുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താതുകൊണ്ടെന്നും കോടതി; കേന്ദ്രത്തോട് വിശദീകരണം തേടി  

ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരെക്കാൾ കൂടുതൽ പേർ റോഡിലെ കുഴികളിൽ വീണ് മരിക്കുന്നുവെന്ന് സുപ്രീംകോടതി; അഞ്ചുവർഷത്തിനിടെ 14,926 പേർ ഇത്തരം അപകടങ്ങളിൽ മരിച്ചു; ആൾക്കാരുടെ ജീവൻ പൊലിയാൻ കാരണം റോഡുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താതുകൊണ്ടെന്നും കോടതി; കേന്ദ്രത്തോട് വിശദീകരണം തേടി   

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരെക്കാൾ കൂടുതൽ പേർ റോഡിലെ കുഴികൾ വീണ് മരിക്കുന്നുവെന്ന് സുപ്രീംകോടതി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇത്തരം അപകടങ്ങളിൽപ്പെട്ട് 14,926 പേർ മരിക്കാനിടയായതിൽ ജസ്റ്റിസ് മദൻ ബി ലോക്കൂർ അധ്യക്ഷനായ ബഞ്ച് ആശങ്ക രേഖപ്പെടുത്തി.

റോഡുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതുകൊണ്ടാണ് ഇത്രയധികം പേരുടെ ജീവൻ പൊലിയാൻ ഇടയായതെന്ന് കോടതി നീരിക്ഷിച്ചു. വിഷയത്തിൽ കോടതി കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. റോഡിലെ കുഴിയിൽവീണ് അപകടത്തിൽപ്പെട്ട് മരിച്ച രണ്ടുപേർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ജൂലായ് 20 സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി സമിതിയോട് വിഷയം പരിശോധിക്കാൻ ബഞ്ച് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. സ്ഥിതിഗതികൾ വളരെ ഗൗരവതരമാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് സമിതിയോട് നിർദ്ദേശിച്ചിട്ടുള്ളത്. റോഡ് സുരക്ഷ സംബന്ധിച്ച ശുപാർശകൾ നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.

റോഡുകളുടെ അറ്റകുറ്റപ്പണി നടത്താൻ ചുമതലയുള്ള ഉദ്യോഗസ്ഥർ ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കുന്നില്ലെന്നാണ് അപകടത്തിൽ മരിക്കുന്നവരുടെ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്തയും ഹേമന്ദ് ഗുപ്തയും ഉൾപ്പെട്ട സുപ്രീം കോടതി ബഞ്ച് നിരീക്ഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP