Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോയിങ് വിമാനം വഴിമാറ്റി പറത്തിയ ശേഷം അപകടകരമായ ലാൻഡിങ്; രണ്ട് പൈലറ്റുമാർക്കെതിരെ നടപടി; എയർ ഇന്ത്യാ ഡൽഹി സർവീസിൽ യാത്ര ചെയ്തിരുന്നത് 370 യാത്രക്കാർ; വിമാനം സഞ്ചരിച്ചത് 15 മണിക്കൂറിലേറെ

ബോയിങ് വിമാനം വഴിമാറ്റി പറത്തിയ ശേഷം അപകടകരമായ ലാൻഡിങ്; രണ്ട് പൈലറ്റുമാർക്കെതിരെ നടപടി; എയർ ഇന്ത്യാ ഡൽഹി സർവീസിൽ യാത്ര ചെയ്തിരുന്നത് 370 യാത്രക്കാർ; വിമാനം സഞ്ചരിച്ചത് 15 മണിക്കൂറിലേറെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നിറയെ യാത്രക്കാരെ വച്ച് വിമാനം വഴി മാറ്റി പറത്തുകയും അപകടകരമായ രീതിയിൽ ഇറക്കുകയും ചെയ്ത സംഭവം ഏതാനും ആഴ്‌ച്ചകൾക്ക് മുൻപ് നമ്മെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ നടപടിയുമായി എയർ ഇന്ത്യ എത്തിയിരിക്കുകയാണ്. എയർ ഇന്ത്യയുടെ ബോയിങ് വിമാനത്തിലായിരുന്നു പൈലറ്റുമാരുടെ സാഹസിക യാത്ര. ഇതുമായി ബന്ധപ്പെട്ട് രണ്ട് പൈലറ്റുമാർക്കെതിരെ എയർ ഇന്ത്യ നടപടി സ്വീകരിച്ചിരിക്കുകയാണ്. യാത്രക്കാരെ ജീവന് വില കൽപിക്കാതെ നടത്തിയ യാത്രയ്ക്ക് പിന്നാലെ ഇരുവരേയും കമ്പനി താൽകാലികമായി വിലക്കി.

ഇക്കഴിഞ്ഞ ഒക്ടോബർ 20നായിരുന്നു നടപടിക്ക് ആസ്പദമായ സംഭവം. ന്യൂഡൽഹിയിൽനിന്ന് ഹോങ് കോങിലേക്ക് പുറപ്പെട്ട ബോയിങ് എഐ-101 വിമാനമാണ് ഇവർ നിയന്ത്രിച്ചത്. സാധാരണ വിമാനം പറത്തുന്ന പാതയിൽനിന്ന് ബോയിങ് എഐ-101 വ്യതിചലിച്ചു. പിന്നീട് താഴ്ന്ന് പറന്ന വിമാനം അപകടരമായ വേഗത്തിൽ ഹോങ് കോങ് വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.

ഡൽഹിയിൽ നിന്നുള്ള നോൺസ്റ്റോപ്പ് സർവീസിൽ മൊത്തം 370 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. 15 മണിക്കൂറിലേറെ വരുന്ന യാത്ര ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ വിമാന യാത്രകളിലൊന്നാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP