Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കണ്ണന്താനവും ഭാര്യയും സമൂഹ മാധ്യമത്തിൽ റിലാക്‌സേഷനിലെത്തിയത് 'എ.കെ 47നുമായി' ! നീണ്ട ഇടവേളയ്ക്ക് ശേഷം ട്രോൾ മഴ പെയ്യുമോ എന്ന് സമൂഹ മാധ്യമത്തിൽ ചൂടൻ ചർച്ച; പട്ടിണി കിടന്ന ട്രോളന്മാർക്ക് ചാകരയ്ക്ക് വക നൽകിയ ചിത്രം ഫേസ്‌ബുക്കിൽ വൈറൽ

കണ്ണന്താനവും ഭാര്യയും സമൂഹ മാധ്യമത്തിൽ റിലാക്‌സേഷനിലെത്തിയത് 'എ.കെ 47നുമായി' ! നീണ്ട ഇടവേളയ്ക്ക് ശേഷം ട്രോൾ മഴ പെയ്യുമോ എന്ന് സമൂഹ മാധ്യമത്തിൽ ചൂടൻ ചർച്ച; പട്ടിണി കിടന്ന ട്രോളന്മാർക്ക് ചാകരയ്ക്ക് വക നൽകിയ ചിത്രം ഫേസ്‌ബുക്കിൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

സമൂഹ മാധ്യമത്തിൽ ട്രോൾ വന്നതിന് ശേഷം ഏറ്റവും കൂടുതൽ നാം കണ്ട വാർത്തകളിൽ ഒന്നാണ് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തേയും ഭാര്യയേയും കുറിച്ചുള്ള ട്രോളുകൾ. അദ്ദേഹത്തിന്റെ ഓരോ പ്രസംഗം അടക്കമുള്ള കാര്യങ്ങൾ നിരീക്ഷിച്ചാണ് ട്രോളന്മാർ സമൂഹ മാധ്യമത്തിൽ തമാശ വെടിക്കെട്ട് നടത്തി വന്നിരുന്നത്. എന്നാലിപ്പോൾ കണ്ണന്താനത്തെ ട്രോളാൻ ഇവർക്ക് കിട്ടിയ സംഭവം സാക്ഷാൽ എകെ 47 തോക്കാണ്.

യഥാർത്ഥ എകെ 47 തോക്കുമായെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും ഭാര്യയും. കോഹിമയിലെ ആർമി എക്സപോയിൽ നിന്നാണ് എകെ 47 തോക്കുമായി ഭാര്യയോടൊപ്പം നിൽക്കുന്ന ചിത്രം അൽഫോൻസ് കണ്ണന്താനം ഫേസ്‌ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഇപ്പോൾ ഇതാണ് ട്രോളന്മാർ അടുത്ത തുറുപ്പ് ചീട്ടാക്കാൻ പോകുന്നത് എന്നാണ് സമൂഹ മാധ്യമത്തിലെ ചർച്ച.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP