Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒളിച്ചോടുന്ന കുട്ടികളുടെ എണ്ണം ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്; ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് റെയിൽവേ ചൈൽഡ് ലൈൻ; കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ കണ്ടെത്തിയത് 372പേരെ; തലസ്ഥാനത്ത് നിന്ന് ഒളിച്ചോടിയത് 185 കുട്ടികൾ; തൊട്ട് പിറകെ കോഴിക്കോടും എറണാകുളവും

ഒളിച്ചോടുന്ന കുട്ടികളുടെ എണ്ണം ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്; ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് റെയിൽവേ ചൈൽഡ് ലൈൻ; കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ കണ്ടെത്തിയത് 372പേരെ; തലസ്ഥാനത്ത് നിന്ന് ഒളിച്ചോടിയത് 185 കുട്ടികൾ; തൊട്ട് പിറകെ കോഴിക്കോടും എറണാകുളവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഒളിച്ചോട്ടത്തിൽ മുൻപന്തിയിൽ തിരുവനന്തപുരം. വീടുകളിൽ നിന്ന് ഒളിച്ചോടുന്ന കുട്ടികളുടെ എണ്ണം ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത് ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വിട്ടത് റെയിൽവേ ചൈൽഡ് ലൈൻ. നാടുവിടാൻ കുട്ടികൾ തീവണ്ടി തിരഞ്ഞെടുക്കുന്നതുകൊണ്ട് തന്നെ ഭൂരിഭാഗം കുട്ടികളെയും റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തുന്നത്.

ഒളിച്ചോടിയ 372 കുട്ടികളെയാണ് കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ റെയിൽവേ ചൈൽഡ് ലൈൻ മാത്രം കണ്ടെത്തിയത്. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം റെയിൽവേ ചൈൽഡ് ലൈനാണ് കുട്ടികളുടെ ഒളിച്ചോട്ടം ഏറ്റവും കൂടുതൽ കണ്ടെത്തിയത്.

പുറത്തുവരുന്ന കണക്കുകൾ പ്രകാരം കുട്ടികളെ ഒളിച്ചോട്ട മനോഭാവം വർദ്ധിച്ചുവരുന്നു എന്നാണ് വ്യക്തമാക്കുന്നത്. ഇത് ആശങ്കപ്പെടേണ്ട വസ്തുതയെന്നാണ് അധികൃതർ പറയുന്നത്. പലരും വീട് വിട്ട് പോകുന്നത് നിസാര പ്രശ്‌നങ്ങൾക്ക് വേണ്ടിയാണെന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കുട്ടികൾക്ക് അമിതമായി നൽകുന്ന മാനസിക സമ്മർദ്ദങ്ങളാണ് പല ഒളിച്ചോട്ടങ്ങൾക്കും വഴിവയ്ക്കുന്നതെന്നാണ് പഠനം.

തിരുവനന്തപുരത്ത് 185 കുട്ടികളാണ് ഒളിച്ചോടിയത്. കോഴിക്കോട് 111, എറണാകുളത്ത് 66, തൃശൂരിൽ 10 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. കഴിഞ്ഞ എട്ടുമാസത്തിനുള്ളിൽ കാണാതായ കേസ് രജിസ്റ്റർ ചെയ്ത 33 കുട്ടികളേയും വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എറണാകുളം 13, കോഴിക്കോട് 10, തൃശൂർ ഏഴ്, തിരുവനന്തപുരം മൂന്ന് എന്നിങ്ങനെയാണ് കണക്കുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP