Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹ്യൂവെയ് മൊബൈൽ സ്ഥാപകന്റെ മകളും സി എഫ് ഒയുമായ യുവതിയെ കാനഡയിൽ നിന്നും അറസ്റ്റ് ചെയ്ത് അമേരിക്കയ്ക്ക് കൈമാറുന്നത് ഇറാനുമായുള്ള വ്യാപാര ബന്ധത്തിന്റെ പേരിൽ; മര്യാദയ്ക്ക് വിട്ടയച്ചില്ലെങ്കിൽ കളി പഠിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ചൈന; പ്രതികാര ഭയത്തിൽ ലോകം എമ്പാടുമുള്ള വിപണി ഇടിഞ്ഞ് വീണു; ട്രംപിന്റെ അഹന്ത ലോകത്തെ വമ്പൻ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നത് ഇങ്ങനെ

ഹ്യൂവെയ് മൊബൈൽ സ്ഥാപകന്റെ മകളും സി എഫ് ഒയുമായ യുവതിയെ കാനഡയിൽ നിന്നും അറസ്റ്റ് ചെയ്ത് അമേരിക്കയ്ക്ക് കൈമാറുന്നത് ഇറാനുമായുള്ള വ്യാപാര ബന്ധത്തിന്റെ പേരിൽ; മര്യാദയ്ക്ക് വിട്ടയച്ചില്ലെങ്കിൽ കളി പഠിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ചൈന; പ്രതികാര ഭയത്തിൽ ലോകം എമ്പാടുമുള്ള വിപണി ഇടിഞ്ഞ് വീണു; ട്രംപിന്റെ അഹന്ത ലോകത്തെ വമ്പൻ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ ടെലികോം ടെക്നോളജി കമ്പനികളിലൊന്നായ ചൈനയിലെ ഹ്യൂവെയ് മൊബൈൽ സ്ഥാപകന്റെ മകളും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ മെൻഗ് വാൻസൗ(46)വിനെ കാനഡയിൽ വച്ച് അമേരിക്കയുടെ നിർദേശമനുസരിച്ച് അറസ്റ്റ് ചെയ്തത് ലോകത്തിലെ വ്യാപാരത്തെ തന്നെ പ്രതിസന്ധിയിലാക്കിയെന്ന് റിപ്പോർട്ട്. ഇവരെ അമേരിക്കയ്ക്ക് കൈമാറാനുള്ള കാനഡയുടെ ഒരുക്കം ചൈനയെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. അമേരിക്ക ഇറാന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധനിയമങ്ങൾ ലംഘിച്ചുവെന്ന് പേരിലാണ് മെൻഗിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ചൈനീസ് ടെലികമ്യൂണിക്കേഷൻ ഭീമനായ വാവൈ ടെക്‌നോളജീസ് കോർപ്പറേഷന്റെ മുഖ്യ സാമ്പത്തിക ഉദ്യോഗസ്ഥയായാണ് അറസ്റ്റിലാകുന്നത്. വാവൈ സ്ഥാപകൻ റെൻ ഷെങ്ഫീയുടെ മകൾ, കമ്പനിയുടെ ഡെപ്യൂട്ടി ചെയർവുമൺ കൂടിയാണ് അറസ്റ്റിലായത്. യു.എസ്. തെറ്റുതിരുത്തി മെങ്ങിനെ മോചിപ്പിക്കണമെന്ന് കാനഡയിലെ ചൈനാ എംബസി ആവശ്യപ്പെട്ടു. അറസ്റ്റിന്റെ കാരണം കാനഡയും യു.എസും ഉടൻ വ്യക്തമാക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയവും ആവശ്യപ്പെട്ടു.

അതേസമയം, മെങ്ങിനെ അമേരിക്കയ്ക്ക് കൈമാറുമെന്ന് കനേഡിയൻ നീതിന്യായ മന്ത്രാലയ വക്താവ് അയാൻ മക്ലിയോഡ് പറഞ്ഞു. വെള്ളിയാഴ്ച മെൻഗിനെ കൈമാറാൻ യു.എസ്. കാനഡയോട് ആവശ്യപ്പെടും. ജാമ്യഹർജിയും വെള്ളിയാഴ്ച പരിഗണിക്കും. ചൈന-യു.എസ്. വ്യാപാരയുദ്ധത്തിന് താത്കാലിക വിരാമമാവുകയും വ്യാപാരബന്ധം പഴയ നിലയിലേക്ക് വരികയും ചെയ്തുകൊണ്ടിരിക്കുന്ന അവസരത്തിൽ മെങ്ങിന്റെ അറസ്റ്റ് ഇരുരാജ്യത്തിനുമിടയിൽ പുതിയ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കും.

മെൻഗിനെ മര്യാദയ്ക്ക് വിട്ടയച്ചില്ലെങ്കിൽ കളി പഠിപ്പിക്കുമെന്ന മുന്നറിയിപ്പുമായിട്ടാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്. ഇതേ തുടർന്നുള്ള പ്രതികാരഭയത്താൽ ലോകം എമ്പാടുമുള്ള വിപണി ഇടിഞ്ഞ് താണിരിക്കുകയാണ്. ട്രംപിന്റെ ഈ അഹന്ത ലോകത്തെ വമ്പൻ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നത് ഇത്തരത്തിലാണ്. ശനിയാഴ്ചയാണ് അമേരിക്കയുടെ അഭ്യർത്ഥന പരിഗണിച്ച് കാനഡയിലെ വാൻകൂവറിൽ വച്ച് മെൻഗിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹ്യൂവെയ് യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യുഎസ് ഇന്റലിജൻസ് ഒഫീഷ്യലുകൾ മുന്നറിയിപ്പേകിയിട്ടുണ്ടായിരുന്നു.

മെൻഗിനെ ഉടൻ വിട്ടയക്കണമെന്നും ഇല്ലെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്നും ചൈന കാനഡയ്ക്കും യുഎസിനും മുന്നറിയിപ്പേകിയിട്ടുണ്ട്. ഈ സന്ദർഭത്തിൽ ചൈന തങ്ങളെ ബന്ധികളാക്കി പിടിക്കുമെന്ന് ചൈനയിലുള്ള യുഎസ് ബിസിനസ് ട്രാവലർമാർ ആശങ്കപ്പെടുന്നുമുണ്ട്. ഈ സംഭവത്തെ തുടർന്ന് യുഎസ്-ചൈന വ്യാപാര ചർച്ചകൾ കൂടുതൽ സങ്കീർണമായിത്തീരുകയും ലോകമാനമുള്ള വിപണികൾ തകിടം മറിയുകയും ചെയ്തിരിക്കുകയാണ്. ഈ അവസരത്തിൽ ഡൗ ജോൺസ് വ്യാഴാഴ്ച 700 പോയിന്റുകളിലധികമാണ് ഇടിഞ്ഞ് താണിരിക്കുന്നത്.

ഏഷ്യൻ യൂറോപ്യൻ മാർക്കറ്റുകളും ഈ സംഭവത്തെ തുടർന്ന് ഇടിഞ്ഞ് താണിരുന്നു. അടുത്തിടെ ചൈനയും യുഎസും തമ്മിൽ ആരംഭിച്ച വ്യാപാര ചർച്ചകളെ ഈ അറസ്റ്റ് തകിടം മറിക്കുമെന്ന ആശങ്കയും ശക്തമാണ്. തൽഫലമായി ലോകത്തിലെ രണ്ട് നിർണായക സമ്പദ് വ്യവസ്ഥകളായ യുഎസും ചൈനയും വീണ്ടും നാശം വിതയ്ക്കുന്ന താരിഫ് യുദ്ധത്തിലേക്ക് പോകുമെന്ന ഭയവും വിപണികളെ പിടിച്ചുലയ്ക്കുന്നുണ്ട്. കാര്യങ്ങൾ ഇത്രയും വഷളായെങ്കിലും നേരത്തെ ആരംഭിച്ച വ്യാപാര ചർച്ചകൾ പ്രകാരം യുഎസുമായി 90 ദിവസങ്ങൾക്കകം ഒരു ഡീലിലെത്താൻ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നാണ് നിക്ഷേപകരെ സാന്ത്വനിപ്പിച്ച് കൊണ്ട് ചൈനീസ് ഗവൺമെന്റ് വക്താവ് പ്രതികരിച്ചിരിക്കുന്നത്.

അർജന്റീനയിൽ വച്ച് നടക്കുന്ന ജി20 സമ്മിറ്റിനോട് അനുബന്ധിച്ച് ട്രംപും ചൈനീസ് പ്രസിഡന്റ് ജിൻപിൻഗും തമ്മിൽ നേരിട്ട് ചർച്ച നടത്തുന്ന ദിവസം തന്നെയാണ് മെൻഗിനെ അറസ്റ്റ് ചെയ്തിരുന്നത്. പരസ്പരമുള്ള വ്യാപാരയുദ്ധത്തിൽ 90 ദിവസത്തെ വെടി നിർത്താൻ ഈ ചർച്ചയിൽ വച്ച് ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ പുതുതായി യാതൊരു താരിഫുകളും പരസ്പരം ഏർപ്പെടുത്തില്ലെന്നും ഇരു പക്ഷവും ധാരണയിലെത്തിയിരുന്നു. ഈ ചർച്ചകളുമായി കൂടിക്കലരാതെ മെൻഗിനെതിരെയുള്ള കേസ് കൈകാര്യം ചെയ്യാൻ ഇരു പക്ഷത്തിനും സാധിക്കുമെന്നാണ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.

ഈ അറസ്റ്റിനെക്കുറിച്ച് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് ട്രംപിന്റെ നാഷണൽ സെക്യൂരിറ്റി അഡൈ്വസറായ ജോൺ ബോൾട്ടൻ എൻപിആറിന് നൽകിയ ഒരു ഇന്റർവ്യൂവിൽ വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്കും അറസ്റ്റിനെക്കുറിച്ച് മുൻകൂട്ടി അറിയാമായിരുന്നുവെന്നും എന്നാൽ ഇതിൽ രാഷ്ട്രീയപരമായ ഇടപെടലില്ലെന്നും മറിച്ച് ലോ എൻഫോഴ്സ്മെന്റ് അഥോറിറ്റികളുയെ തീരുമാനമാണെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡ്യൂ പ്രതികരിച്ചു. എന്നാൽ ഈ അറസ്റ്റ് നിലവിലെ ചൈന-അമേരിക്കൻ വ്യാപാര ചർച്ചകളെ ബാധിക്കുമെന്നാണ് മറ്റ് ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഈ കേസിൽ ട്രംപ് ഇടപെട്ടാൽ വ്യാപാര ചർച്ചയിലെ ഒരു വിലപേശൽ ഘടകമായി ഈ അറസ്റ്റിനെ ട്രംപ് ഉപയോഗപ്പെടുത്തിയേക്കാമെന്ന ആശങ്കയും ശക്തമാണ്. മെൻഗിന്റെ അറസ്റ്റിന് തിരിച്ചടിക്കാനായി ചൈന യുഎസ് ബിസിനസ് ട്രാവലർമാരെ ബന്ധികളാക്കി പിടിക്കുമെന്ന ആശങ്കയും മറുവശത്ത് ഉയരുന്നുണ്ട്. യുഎസ് ഇറാന് മേൽ ചുമത്തിയിരിക്കുന്ന ഉപരോധം ലംഘിക്കാനായി യുഎസ് -ഒറിജിൻ ഉൽപന്നങ്ങൾ ഇറാനിലേക്ക് കയറ്റുമതി നടത്തുന്നുവെന്ന കുറ്റം ചുമത്തി 2016 മുതൽ തന്നെ മെൻഗിനെതിരെ യുഎസ് അധികൃതർ അന്വേഷണം നടത്തി വരുന്നുണ്ടായിരുന്നു.

സ്മാർട്ട് ഫോൺ, ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങൾ നിർമ്മിക്കുന്ന ലോകത്തിലെ വമ്പന്മാരിലൊരു കമ്പനിയാണ് ഹ്യൂവെയ്. ഈ കമ്പനിയുടെ ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് അമേരിക്ക നേരത്തെ തന്നെ തങ്ങളുടെ സഖ്യകക്ഷികൾക്ക് മുന്നറിയിപ്പേകിയിരുന്നു. ബില്യയണറായ ഈ കമ്പനിയുടെ സ്ഥാപകൻ റെൻ സെൻഗ്ഫെയ് യുടെ മകളാണ് മെൻഗ്.ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി മുൻ എൻജിനീയറായിരുന്നു റെൻ. യുഎസിന്റെയോ കാനഡയുടെയോ നിയമങ്ങളൊന്നും മെൻഗ് ലംഘിച്ചിട്ടില്ലെന്നാണ് ഒട്ടാവയിലെ ചൈനീസ് എംബസി പ്രതികരിച്ചിരിക്കുന്നത്. അതിനാൽ കാനഡ പറ്റിപ്പോയ അബദ്ധം ഉടൻ തിരുത്തണമെന്നും എംബസി ആവശ്യപ്പെടുന്നു.

ഡിസംബർ ഒന്നിനാണ് മെൻഗിനെ അറസ്റ്റുചെയ്തത്. യു.എസിൽനിന്ന് ഇറാനിലേക്ക് കയറ്റുമതിക്ക് വിലക്കുള്ള സാഹചര്യത്തിൽ നിയമം തെറ്റിച്ച് കയറ്റുമതി നടത്തിയോ എന്ന കാര്യത്തിൽ ഏപ്രിലിൽ യു.എസ്. നീതിന്യായമന്ത്രാലയം അന്വേഷണമാരംഭിച്ചിരുന്നു. കാനഡയിലെ ഗ്ലോബ് ആൻഡ് മെയിൽ ന്യൂസ്പേപ്പർ നേരത്തേ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും അധികൃതർ പ്രതികരിക്കാൻ വിസമ്മതിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP