Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ആർക്കും ഞങ്ങളെ തടയാനാകില്ല, രഥയാത്ര മുന്നോട്ട് തന്നെ പോകും' ; ' ബംഗാളിൽ നടക്കുന്നത് ഭീകര ഭരണമാണെന്നും മമത ബാനർജി ജനാധിപത്യത്തെ ഞെക്കി കൊല്ലുകയാണെന്നും' അമിത് ഷാ; രഥയാത്ര നിഷേധിച്ച സർക്കാർ നടപടിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നും ബിജെപി

'ആർക്കും ഞങ്ങളെ തടയാനാകില്ല, രഥയാത്ര മുന്നോട്ട് തന്നെ പോകും' ; ' ബംഗാളിൽ നടക്കുന്നത് ഭീകര ഭരണമാണെന്നും മമത ബാനർജി ജനാധിപത്യത്തെ ഞെക്കി കൊല്ലുകയാണെന്നും' അമിത് ഷാ; രഥയാത്ര നിഷേധിച്ച സർക്കാർ നടപടിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നും ബിജെപി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തന്റെ നേതൃത്വത്തിൽ നടത്തുന്ന രഥയാത്രയ്ക്ക് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അനുമതി നിഷേധിച്ചതിന് പിന്നാലെ വിമർശന ശരവുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ. ബംഗാളിൽ ഇപ്പോൾ നടക്കുന്നത് ഭീകര ഭരണമാണെന്നും മമത ബാനർജി ജനാധിപത്യത്തെ ഞെക്കി കൊല്ലുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ആർക്കും ഞങ്ങളെ തടയാനാവില്ലെന്നും രഥയാത്ര മുന്നോട്ട് തന്നെ പോകുമെന്നും ഷാ വ്യക്തമാക്കി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലെ സീറ്റ് നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി രഥയാത്ര നടത്തുന്നത്. രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച സംസ്ഥാന സർക്കാരിന്റെ നടപടി കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതി ശരി വെച്ചിരുന്നു. വിധിക്കെതിരെ ഡിവിഷൻ ബഞ്ചിനെ സമീപിക്കുമെന്നാണ് ബിജെപിയിൽ നിന്നും ലഭിക്കുന്ന സൂചന.

കൂച്ച് ബെഹാറിൽ നിന്ന് യാത്ര തുടങ്ങാനായാരിന്നു ബിജെപി പദ്ധതി. കൂച്ച് ബെഹാർ വർഗീയ സംഘർഷത്തിന് സാധ്യതയുള്ള ജില്ലയാണെന്നും അമിത് ഷായുടെ രഥയാത്രയ്ക്കിടെ അക്രമം ഉണ്ടായേക്കുമെന്ന റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. മുതിർന്ന ബിജെപി നേതാക്കളും മറ്റുസ്ഥലങ്ങളിൽ നിന്നുള്ള ബിജെപി പ്രവർത്തകരും ജില്ലയിലെത്തുന്നത് സംഘർഷത്തിന് ഇടയാക്കുമെന്നാണ് സർക്കാരിന്റെ വാദം. ബിജെപി ഭരിക്കാത്ത ചുരുക്കം സംസ്ഥാനങ്ങളിൽ ഒന്നായ ബംഗാളിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള തെരഞ്ഞെടുപ്പാണ് ബിജെപി നടത്തുന്നത്. ആകെയുള്ള 42 സീറ്റുകളിൽ പകുതി സീറ്റെങ്കിലും നേടുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. നിലവിൽ ബിജെപിക്ക് രണ്ട് ലോക്സഭാ സീറ്റ് മാത്രമാണ് സംസ്ഥാനത്തുള്ളത്.

സംസ്ഥാനത്തെ മുഴുവൻ ലോക്സഭാ മണ്ഡലങ്ങളിലൂടെയും ബിജെപി രഥയാത്ര കടന്നു പോകും. യാത്രകൾ സംഗമിക്കുന്ന കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയിൽ പങ്കെടുത്തേക്കും. പശ്ചിമ ബംഗാളിലെ രഥയാത്ര തടയാൻ ആർക്കുമാവില്ലെന്നും, മമത ബാനർജി ശ്രമിക്കുന്നത് ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാനാണെന്നും ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. ''മമത ബാനർജി ബംഗാളിനെ കലുഷിതമാക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങൾ നിശ്ചയിച്ച എല്ലാ യാത്രകളും ഞങ്ങൾ നടത്തിയിരിക്കും. ഒരാൾക്കും ഞങ്ങളെ തടയാനാവില്ല.'' അമിത് ഷാ പറഞ്ഞു.

പശ്ചിമബംഗാളിൽ ബിജെപി അധ്യക്ഷൻ നടത്താനിരുന്ന രഥയാത്രയ്ക്ക് കൽക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. രഥയാത്ര വർഗീയ സംഘർഷത്തിന് ഇടയാക്കിയേക്കുമെന്ന സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.വിധിക്കെതിരെ ബിജെപി ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിക്കുമെന്ന് അറിയുന്നു. കൂച്ച് ബഹാർ വർഗീയ സംഘർഷത്തിന് സാധ്യതയുള്ള ജില്ലയാണെന്ന സർക്കാരിന്റെ വാദത്തെ കോടതി മുഖവിലയ്‌ക്കെടുത്തു.

രഥയാത്രയ്ക്കിടെ അക്രമത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടും സർക്കാർ കോടതിയിൽ വെച്ചു. രഥയാത്ര വെള്ളിയാഴ്ച തുടങ്ങാനായിരുന്നു അമിത് ഷായുടെ പരിപാടി. കൂച്ച് ബഹാറിൽ നിന്ന് തുടങ്ങാനിരുന്ന യാത്രയ്ക്ക് പൊലീസ് അനുമതിയും ലഭിച്ചിരുന്നില്ല. കൂച്ച്ബഹാർ പൊലീസ് യാത്രയ്ക്കുള്ള അനുമതി നൽകിയിട്ടില്ലെന്ന് അഡ്വക്കറ്റ് ജനറൽ കിഷോർ ദത്ത കോടതിയെ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP