Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പോക്സോ കേസുകളിലെ കുട്ടികളുടെ മാനസിക അവസ്ഥ പരിഗണിച്ചുള്ള തീരുമാനമാണ് നിർഭയാ ഹോമിന്റെ പേര് മാറ്റത്തിന് പിന്നിലെന്ന് വനിതാ ശിശുക്ഷേമ സമിതി; നിർഭയാ ഷെൽട്ടർ ഹോമുകളുടെ പെരുമാറ്റുമ്പോൾ നിർഭയ നിർത്തലാക്കുന്നു എന്ന വ്യാഖ്യാനം നൽകരുതെന്നും ആവശ്യം; ചൈൽഡ് വെൽഫെയർ കമ്മറ്റികളുടെ പുനഃസംഘടന ഉടനെന്നും വനിതാ ശിശുക്ഷേമ സമിതി

പോക്സോ കേസുകളിലെ കുട്ടികളുടെ മാനസിക അവസ്ഥ പരിഗണിച്ചുള്ള തീരുമാനമാണ് നിർഭയാ ഹോമിന്റെ പേര് മാറ്റത്തിന് പിന്നിലെന്ന് വനിതാ ശിശുക്ഷേമ സമിതി; നിർഭയാ ഷെൽട്ടർ ഹോമുകളുടെ പെരുമാറ്റുമ്പോൾ നിർഭയ നിർത്തലാക്കുന്നു എന്ന വ്യാഖ്യാനം നൽകരുതെന്നും ആവശ്യം; ചൈൽഡ് വെൽഫെയർ കമ്മറ്റികളുടെ പുനഃസംഘടന ഉടനെന്നും വനിതാ ശിശുക്ഷേമ സമിതി

എം മനോജ് കുമാർ

തിരുവനന്തപുരം: നിർഭയാ ഹോമിന്റെ പേര് മാറ്റത്തിന് പിന്നിൽ കുട്ടികളുടെ മാനസിക അവസ്ഥ പരിഗണിച്ചുള്ള തീരുമാനമാണെന്ന് വനിതാ ശിശുക്ഷേമ സമിതി. നിർഭയാ ഷെൽട്ടർ ഹോമുകളുടെ പെരുമാറ്റത്തിന് നിർഭയാ ഷെൽട്ടർ നിർത്തലാക്കുന്നു എന്ന വ്യാഖ്യാനം നൽകരുതെന്നും ഡയറക്ടർ ഷീബാ ജോർജ് മറുനാടൻ മലയാളിയോട് പറഞ്ഞു. 'നിർഭയാ ഷെൽട്ടറുകളുടെ കഥ കഴിയുന്നു' എന്ന മറുനാടൻ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ. നിർഭയാ ഹോമിലെ പെൺകുട്ടികൾ നിർഭയ എന്ന പേരിൽ ബ്രാൻഡ് ചെയ്യപ്പെടുന്നുണ്ട്. നിർഭയ എന്ന് കേൾക്കുമ്പോൾ തന്നെ ഡൽഹി പീഡനം ആളുകളുടെ മനസ്സിൽ വരുന്നുണ്ട്. അതുകൊണ്ടാണ് നിർഭയാ ഷെൽട്ടറുകളുടെ പേരുമാറ്റി വിമൻ ആൻഡ് ചിൽഡ്രൻ ഹോമുകളാക്കി മാറ്റിയത്, വെറും ഒരു ബോർഡ് മാറ്റം മാത്രമാണ് വരുത്തിയത്. നിർഭയ നിർഭയ ആയി തന്നെയാണ് നിൽക്കുന്നത്.

നിർഭയ നിർത്താനോ ഇല്ലാതാക്കാനോ ഉള്ള ഒരു ശ്രമം ഇതിന്റെ ഭാഗമായി നിലനിൽക്കുന്നില്ല-ഷീബാ ജോർജ് പറയുന്നു. അതേ സമയം കാലഹരണപ്പെട്ട ചൈൽഡ് വെൽഫയർ കമ്മറ്റികളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതായും അവർ പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് കാലത്തുള്ള സമിതികളാണ് ഇപ്പോഴും നിൽക്കുന്നത്. സമിതികളുടെ കാലാവധി കഴിഞ്ഞപ്പോൾ അവർ കോടതിയിൽ പോയതിനെ തുടർന്നാണ് പഴയ സമിതികൾ പ്രവർത്തനം അതേ രീതിയിൽ തുടർന്നത്. പക്ഷെ ഇപ്പോൾ കോടതി വിധി വന്നുകഴിഞ്ഞിട്ടുണ്ട്. കാലഹരണപ്പെട്ട സമിതികൾക്ക് പകരം പുതിയ കമ്മറ്റികളെ സർക്കാർ തിരഞ്ഞെടുക്കും. അതിനുള്ള സെലക്ഷൻ പ്രോസസ് നടന്നുവരികയാണ്. അതിനു കുറച്ചു സമയം എടുക്കും-ഷീബാ ജോർജ് പറഞ്ഞു. പക്ഷെ നിർഭയാ എന്ന പേര് തന്നെ തമസ്‌ക്കരിക്കാൻ ബോർഡ് മാറ്റം വഴി ശ്രമം നടത്തുമ്പോഴും പെൺകുട്ടികളെ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള ബോധവത്ക്കരണം ഒന്നും വനിതാ ശിശുക്ഷേമ വകുപ്പിൽ നടക്കുന്നില്ല. പീഡനങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്കുള്ള പുനരധിവാസ പ്രവർത്തനങ്ങളും സജീവമല്ല. ജുവനൈൽ ആക്ട് പ്രകാരമുള്ള പല കാര്യങ്ങളും ചിൽഡ്രൻസ് ഹോമിൽ ചെയ്യാനുണ്ട്.

അത്തരം കാര്യങ്ങൾ ചെയ്താൽ മതി എന്ന തീരുമാനവും നിർഭയ ഷെൽട്ടറുകൾ ഇല്ലാതാക്കിയ തീരുമാനത്തിന് പിന്നിലുണ്ട്. ചൈൽഡ് നീഡ് ഓഫ് കെയർ ആൻഡ് പ്രൊട്ടക്ഷൻ അത് പീഡനത്തിനിരയായ കുട്ടികൾക്ക് ആവശ്യമാണോ എന്ന കാര്യം തീരുമാനിക്കുന്നത് ചൈൽഡ് വെൽഫെയർ കമ്മറ്റികളാണ്. ഇത് കുട്ടികളുടെ കോടതി തന്നെയാണെങ്കിലും ജഡ്ജിമാർ അല്ല. ഇവിടെയുള്ളത് രാഷ്ട്രീയ പാർട്ടികളുടെ നോമിനികൾ ആണ് വരുന്നത്. ഈ കമ്മറ്റികളുടെ കാലാവധി കഴിഞ്ഞിട്ടും കേസുകൾ നിലനിൽക്കുന്നതിനാൽ പഴയ കമ്മറ്റികൾ തന്നെയാണ് തുടർന്ന് പോന്നത്. പല പോക്സോ കേസുകളും . ഒത്തുതീർക്കാനുള്ള ശ്രമങ്ങൾ സിഡബ്ള്യുസി വഴി മുൻപ് ശ്രമങ്ങൾ നടന്നിട്ടുണ്ട്. പല പോക്സോ കേസുകളിലും പെൺകുട്ടികൾ മൊഴിമാറ്റിയിട്ടുണ്ട്. ആദ്യം ശരിയായ മൊഴി നൽകുമെങ്കിലും പിന്നീട് വാദത്തിന്റെ സമയത്ത് മൊഴിമാറ്റും. മുൻപ് പൊലീസ് സമ്മർദ്ദം കാരണം മൊഴി നൽകിയതാണ് എന്ന് പറയും. ഇതാണ് പല കേസുകളിലും നടന്നത്. അതേ സമയം പെരുമാറ്റം വന്നതോടെ നിർഭയാ ഷെൽട്ടറുകളുടെ കഥ കഴിഞ്ഞ അവസ്ഥയാണ്. നിർഭയയിലെ പെൺകുട്ടികളെ വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റും.

കേരളത്തിൽ വിവിധ ജില്ലകളിലായി നിലനിന്ന 13 നിർഭയാ സെന്ററുകളുടെ കഥയാണ് പെരുമാറ്റത്തോടെ കഴിയുന്നത്. നിർഭയാ സെന്ററുകൾ അടച്ചു പൂട്ടാൻ നടന്ന ആസൂത്രിതമായ ശ്രമങ്ങൾക്ക് ഒടുവിലാണ് നിർഭയ സെന്ററുകളെ പേരുമാറ്റിയത് എന്നാണ് ഇപ്പോൾ ആക്ഷേപം ഉയരുന്നത്. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ പെൺകുട്ടികൾക്ക് മൊഴിമാറ്റാനുള്ള അവസരം സർക്കാർ ചെലവിൽ ഒരുങ്ങുകയാണ് എന്നാണ് നിർഭയ സെന്ററുകൾ പേര് മാറ്റുന്നതിനൊപ്പം ഉയരുന്ന ആക്ഷേപം, മൊഴിമാറ്റം അടക്കമുള്ള പ്രശ്നങ്ങൾ നടക്കുന്നതിനാൽ വലിയ സംരക്ഷണം നിർഭയ വഴി ഇവിടുത്തെ പെൺകുട്ടികൾക്ക് ലഭിച്ചിരുന്നു. നിർഭയ സെന്ററുകൾ ഇല്ലാതാക്കാൻ വലിയ ഒത്തുകളികൾ അരങ്ങേറിയിട്ടുണ്ട് എന്നാണ് മറുനാടൻ മലയാളിക്ക് ലഭിച്ച സൂചനകൾ. അന്തേവാസികൾക്ക് മാനസിക ബുദ്ധിമുട്ടു നേരിടുന്നതിനാൽ, നിർഭയ എന്ന് ബ്രാൻഡ് ചെയ്യുന്നതിനാൽ പെരുമാറ്റം നടത്തുന്നു എന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. നിർഭയ എന്ന് പറഞ്ഞാൽ ദേശീയ തലത്തിൽ ലൈംഗിക അതിക്രമങ്ങൾക്ക് എതിരായ മുന്നേറ്റമാണ്. ഈ മുന്നേറ്റത്തിന് എന്തുകൊണ്ട് സംസ്ഥാന സർക്കാർ എതിര് നിൽക്കുന്നു എന്നാണ് ചോദ്യം ഉയരുന്നത്.

മുറിവേറ്റ ഒരിരയായി ജീവിക്കുന്നതിലും അപ്പുറത്തുള്ള വേദന നിർഭയ എന്ന പേര് വഴി ഈ പെൺകുട്ടികൾക്ക് ഉണ്ടാകുന്നുണ്ടോ എന്നാണ് ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തകർ ഉയർത്തുന്ന ചോദ്യം. നിർഭയാ സെന്ററുകൾ അടച്ചു പൂട്ടിയതിനു പിന്നിൽ ബാലാവകാശ കമ്മീഷന്റെ ഇടപെടലുമുണ്ട്. നിർഭയയ്ക്ക് പകരം ചിൽഡ്രൻസ് ഹോംസ് മതിയെന്നാണ് ബാലാവകാശ കമ്മീഷനും ആവശ്യപ്പെട്ടിരുന്നത്. ഇത് സംബന്ധമായി ഒരു റിപ്പോർട്ടും കമ്മീഷൻ സർക്കാരിന് നൽകി എന്നാണ് അറിയാൻ കഴിയുന്നത്. വെറുമൊരു പെരുമാറ്റം മാത്രമല്ല, രണ്ടു സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഒരു കൈമാറൽ കൂടി ഇതിനൊപ്പം നടന്നിട്ടുണ്ട്. നിർഭയയുടെ തലപ്പത്ത് ഉള്ളവർ വേറെയാണ്. വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിനു തലപ്പത്തുള്ളവർ വേറെയാണ്, നിർഭയ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് സംരക്ഷണം ഒരുക്കുന്നവരാണ്. വിമൻ ആൻഡ് ചൈൽഡ് ഹോമിൽ എല്ലാവര്ക്കും സംരക്ഷണമുണ്ട്.

നിർഭയാ സെന്ററുകളുടെ പേരുമാറ്റി വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം എന്നാക്കി മാറ്റിയതോടെ കേരളത്തിലെ നിർഭയാ ഷെൽട്ടറുകളുടെ യുഗം അവസാനിക്കുകയാണ്. ജസ്റ്റിസ് ജുവനൈൽ ബോർഡ് നിലനിൽക്കുന്നതിനാൽ നിർഭയ നിലനിൽക്കില്ലെന്നാണ് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കിയത്. ബാലാവകാശ കമ്മീഷന്റെ തീരുമാനത്തിനാണ് ഇപ്പോൾ സർക്കാരും വഴങ്ങിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ നിർഭയ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ആശ്രയ കേന്ദ്രമാണ് നിർഭയ. ഇവർക്ക് തുടർന്നുള്ള നിയമപോരാട്ടത്തിനുള്ള അവസരം കൂടിയാണ് നിർഭയ വഴി ഒരുങ്ങുന്നത്.

നിർഭയയെ പേരുമാറ്റി വിമൻസ് ആൻഡ് ചിൽഡ്രൻസ് ഹോം എന്നാണ് സർക്കാർ പുനർ നാമകരണം ചെയ്തിരിക്കുന്നത്. നിർഭയ ഉണ്ടെങ്കിൽ ലൈംഗിക അതിക്രമത്തിനു ഇരയാകുന്ന പെൺകുട്ടികൾ മൊഴിമാറ്റാൻ സാഹചര്യം കുറവാണ്. നിർഭയ ആളുകൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കും. ഐപിഎസ് ആയ നിശാന്തിനി തന്നെ നിർഭയ സെന്ററുകൾക്ക് തലപ്പത്തുണ്ട്. ഇതെല്ലാം നിർഭയ സെന്ററുകളെ ലൈംഗിക അതിക്രമങ്ങൾക്കെതിരെയുള്ള ഒരു പോരാട്ട കേന്ദ്രമാക്കിമാറ്റിയിരുന്നു. നിർഭയ പെരുമാറ്റിയതോടെ നിർഭയയുടെ ആളുകൾ നിർഭയ സെന്ററുകളിൽ നിന്ന് പടിയിറങ്ങുകയാണ്. ഇനി നിർഭയ കേന്ദ്രങ്ങളിലുള്ളവരെ പരിപാലിക്കുക വിമൻ ആൻഡ് ചിൽഡ്രൻസ് വകുപ്പിൽ ഉള്ളവരാണ്. നിർഭയയും വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമും രണ്ടു വകുപ്പുകൾ ആണ്. ഒരു വകുപ്പിലെ ഒരു പ്രധാന കേന്ദ്രത്തെ ഇല്ലാതാക്കി അത് മറ്റൊരു വകുപ്പിനെ ഏൽപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. നിർഭയ പോലുള്ള ഒരു മുന്നേറ്റം തന്നെ നിലവിൽ ഉള്ളപ്പോഴാണ് ഈ പേര് സർക്കാർ തന്നെ തമസ്‌ക്കരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP