Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും; ഒടിയൻ സിനിമയുടെ പ്രദർശനം ഡിവൈഎഫ്‌ഐ തടയുമെന്ന വാർത്ത വ്യാജമെന്ന് സംസ്ഥാന സെക്രട്ടറി എ.എ റഹീം

വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും; ഒടിയൻ സിനിമയുടെ പ്രദർശനം ഡിവൈഎഫ്‌ഐ തടയുമെന്ന വാർത്ത വ്യാജമെന്ന് സംസ്ഥാന സെക്രട്ടറി എ.എ റഹീം

തിരുവനന്തപുരം: മോഹൻലാൽ നായകനായി എത്തുന്ന ബിഗ്ബജറ്റ് ചിത്രം ഒടിയന്റെ റിലീസ് ഡിവൈഎഫ്‌ഐ തടയുമെന്ന വാർത്ത വ്യാജമാണെന്ന് ഡിവൈഎഫ്എ സംസ്ഥാന സെക്രട്ടറി എ.എ റഹീം അറിയിച്ചു.ശ്രീകുമാര മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തുകയാണ്. ഇതിനിടെയാണ് ചിത്രത്തിന്റെ റിലീസ് ഡിവൈഎഫ്ഐ തടയും എന്ന വിധത്തിൽ വാർത്ത പ്രചരിച്ചത്. എന്നാൽ ഈ വാർത്തകൾ തള്ളി നേതൃത്വം തന്നെ രംഗത്തെത്തി്.

ഒടിയൻ സിനിമ ഡിവൈഎഫ്ഐ തടയുമെന്ന തരത്തിൽ നവമാധ്യമങ്ങളിൽ ചിലർ വ്യാപക പ്രചാരണം നടത്തുന്നുണ്ടെന്നും ഇത് അടിസ്ഥാനരഹിതമായ വാർത്തയാണെന്നും ഡിവൈഎഫ്ഐ നേതൃത്വം വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. ഇത്തരം നുണപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.

'ശ്രീ മോഹൻലാൽ നായകനായ ചലച്ചിത്രം 'ഒടിയൻ' ഡിവൈഎഫ്ഐ തടയാൻ പോകുന്നു എന്ന് നവമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് അടിസ്ഥാന രഹിതമാണ് റഹീം ഫേസ്‌ബുക്കിൽ കുറിച്ചത്.

യാഥാർഥ്യത്തിന്റെ കണിക പോലുമില്ലാത്ത ഇത്തരം നുണ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകണം. വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ ഡിവൈഎഫ്ഐ നിയമ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP