Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഡാണ്ടിനോങ് ആർട്ട്‌സ് ക്ലബ്ബിന്റെ വിപുലമായ ക്രിസ്തുമസ് പുതുവൽസര ആഘോഷം

ഡാണ്ടിനോങ് ആർട്ട്‌സ് ക്ലബ്ബിന്റെ വിപുലമായ ക്രിസ്തുമസ് പുതുവൽസര ആഘോഷം

മെൽബൺ: മെൽബണിൽ പ്രവർത്തിക്കുന്ന 'ഡാണ്ടിനോങ് ആർട്‌സ് ക്ലബ്ബിന്റെ ' ( DAC) എല്ലാവർഷവും നടത്തിവരാറുള്ള ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ 22 ന് ശനിയാഴ്ച ഡാണ്ടിനോങ്ങിലെ മെൻസീസ് ഹാളിൽ വച്ച് വൈകിട്ട് 6 : 30 മുതൽ 10 :30 വരെ വളരെ വിപുലമായി നടക്കും.

വിവിധ കലാപരിപാടികളും ഗാനമേള, കുട്ടികൾക്കു വേണ്ടിയുള്ള ഫേസ്പായ്റ്റിങ്, കരോൾ ഗാനാലാപനം തുടർന്ന് ' ഡിന്നർ വിത്ത് സാന്റാക്ലോസ്' എന്ന വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഈ ക്രിസ്മസ് ആഘോഷങ്ങളിൽ വളരെ കൂടുതൽ പേർ പങ്കെടുക്കുമെന്ന് കരുതുന്നതായി ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ [email protected] എന്ന ഇമെയിൽ അഡ്രസ്സ് വഴിയോ Arts Club Dandenong എന്ന ഫേസ്‌ബുക്ക് പ്രൊഫൈൽ വഴിയോ സംഘാടകരെ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP