Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രശ്നം വരുമ്പോൾ ഓടിയോളിക്കുന്നവരല്ല നെഞ്ചുയർത്തി നിൽക്കുന്നവനാണ് നേതാവ്; എതിരാളികൾ അവഗണിക്കുന്നവനല്ല പിന്നാലെ നടന്ന് വേട്ടയാടുന്നവനാണ് യഥാർത്ഥ നേതാവ്; ജനകൂട്ടത്തെ തട്ടികൂട്ടുന്നവനല്ല ആൾകൂട്ടം ഒഴുകിയെത്തുന്നവനാണ് നേതാവ് ; അതുകൊണ്ടാണ് ചോദിക്കുന്നത് കെ സുരേന്ദ്രനെ ബിജെപി പ്രസിഡന്റാക്കാൻ അമിത് ഷായ്ക്ക് ധൈര്യമുണ്ടോ ?

പ്രശ്നം വരുമ്പോൾ ഓടിയോളിക്കുന്നവരല്ല നെഞ്ചുയർത്തി നിൽക്കുന്നവനാണ് നേതാവ്; എതിരാളികൾ അവഗണിക്കുന്നവനല്ല പിന്നാലെ നടന്ന് വേട്ടയാടുന്നവനാണ് യഥാർത്ഥ നേതാവ്; ജനകൂട്ടത്തെ തട്ടികൂട്ടുന്നവനല്ല ആൾകൂട്ടം ഒഴുകിയെത്തുന്നവനാണ് നേതാവ് ; അതുകൊണ്ടാണ് ചോദിക്കുന്നത് കെ സുരേന്ദ്രനെ ബിജെപി പ്രസിഡന്റാക്കാൻ അമിത് ഷായ്ക്ക് ധൈര്യമുണ്ടോ ?

മറുനാടൻ ഡെസ്‌ക്‌

ഒരു നേതാവിന്റെ ഏറ്റവും വലിയ മികവ് ഒപ്പം നിൽക്കുന്നവരെ സംരക്ഷിക്കുക എന്നതാണ്. നിർഭാഗ്യവശാൽ നമ്മുടെ നേതാക്കന്മാർ ഒപ്പം നിൽക്കുന്നവരെ ഉപയോഗിച്ച് അവരുടെ അവരുടെ നേതൃത്വ ഗുണം, അവരുടെ നേതൃത്വ അവസരം ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നത് എല്ലാ രാഷ്ട്രീയ പാർട്ടിയിലും നേതാവും അനുയായിയും തമ്മിലുള്ള അകലം ഉയർന്ന് വരികയാണ്. അനുയായികൾക്ക് അവർക്ക് വേണ്ടപ്പെട്ട കാര്യങ്ങൾ ചെയ്തു കൊടുക്കുന്ന ഒരു ഇഷ്ടക്കാരുടെ മാത്രം നേതാവാകുന്നവരുടെ കാലമാണിത്. എതിരാളികൾക്ക് മുൻപിൽ നെഞ്ചുയർത്തിപ്പിടിച്ച് നിൽക്കുന്ന നേതാക്കന്മാർ കുറവാണ്. അവരിൽ പലരും എതിരാളികളോട് സന്ധി ചെയ്ത് അവരിൽ നിന്നും ലഭിക്കുന്നത് കൂടി നേടിയെടുക്കാനാണ് മുൻഗണന കൊടുക്കുന്നത്. എന്ന് മാത്രമല്ല അത്തരം നേതാക്കന്മാരെ എതിരാളികൾ വേണ്ടപോലെ കൈകാര്യം ചെയ്യുകയുമില്ല.

കാരണം അടിസ്ഥാനപരമായി അവരൊക്കെ തമ്മിൽ ഒരു ആത്മ ബന്ധം ഉണ്ട്. എന്നാൽ ബിജെപിയെ പോലൊരു പ്രസ്ഥാനത്തിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത് വ്യത്യസ്ഥനായ ഒരു നേതാവിനേയാണ്. അണികളുടെ വികാരം മനസിലാക്കി അതിനോട് തന്റെ നിലപാട് തിരിച്ചാണെങ്കിൽ കൂടി സന്ധി ചെയ്ത് അവർക്ക് വേണ്ടി നിൽക്കുന്ന ഒരു നേതാവ്. അതാണ് കെ. സുരേന്ദ്രൻ എന്ന ചെറുപ്പക്കാരൻ. സുരേന്ദ്രൻ ബിജെപിയുടെ നേതാവായത് അത്ഭുതകരമാണ്. കാരണം ബിജെപിയുടെ നമ്മളറിയുന്ന മിക്ക നേതാക്കന്മാരും സന്ധി ചെയ്യുകയും നേട്ടങ്ങൾ കൊയ്യുകയും മാത്രം ശ്രദ്ധിക്കുന്ന നേതാക്കന്മാരാണ്. അതാണ് ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നമ്മൾ കണ്ടത്. ശബരിമലയിലെ ആചാരം സംരക്ഷിക്കുന്നതിന് വേണ്ടി ബിജെപിയുടെ പ്രവർത്തകരിൽ 99 ശതമാനം പേരും നിലപാടെടുത്തപ്പോൾ ബിജെപിയുടേയും ആർഎസ്എസിന്റെയും പ്രഖ്യാപിത നിലപാട് ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണ്ട എന്നായിരുന്നു.

എന്നാൽ പ്രവർത്തകരുടെ നിലപാട് മനസിലാക്കി നിലപാട് തിരുത്താനും ഒപ്പം നിൽക്കാനും ആദ്യം മുൻപിൽ ഇറങ്ങിയത് കെ.സുരേന്ദ്രനായിരുന്നു. ആ സുരേന്ദ്രൻ അതിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ടു. ബിജെപിയുടെ പ്രസിഡന്റായ ശ്രീധരൻപിള്ള തന്റെ സമീപനത്തിൽ അടിസ്ഥാനപരമായി മാറ്റം വരുത്താൻ ആഗ്രഹിക്കത്തില്ലാത്തുകൊണ്ട് മാത്രം പ്രസ്താവനയിൽ മാത്രം പിന്തുണ കൊടുക്കുകയും ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട സമരങ്ങൾ നടക്കുന്നിടത്തൊക്കെ വാചകമടിച്ച് മുങ്ങിപ്പോവുകയുമാണ്. പമ്പയിലെത്തിയില്ല എന്നത് പോട്ടെ നിലയ്ക്കലോ ഇലവുങ്കലോ പോലും പി.എസ് ശ്രീധരൻപിള്ള ഇതുവരെ ശ്രമിച്ചിട്ടില്ല എന്നതിനർത്ഥം ശബരിമല യുവതീ പ്രവേശന വിഷയത്തിൽ അണികളെ പേടിച്ച് പ്രസ്താവന നടത്തുന്നതിന് അപ്പുറമുള്ള ഒരാത്മാർത്ഥതയും ശ്രീധരൻപിള്ളയ്ക്ക് ഇല്ല എന്ന് തന്നെയാണ്.

എന്നാൽ കെ. സുരേന്ദ്രനാവട്ടെ തുടക്കം മുതൽ അണികൾക്കൊപ്പം നിന്നുകൊണ്ട് ശബരിമലയിലും സന്നിധാനത്തും പ്രവേശിക്കുകയും തന്റെ നിലപാട് ഇതാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് 22 ദിവസം ജയിലിലടച്ചും കേരള പൊലീസ്. എന്തുകൊണ്ട് സുരേന്ദ്രനെ മാത്രം ജയിലിടച്ചു എന്ന് ഹൈക്കോടതി ചോദിക്കുന്ന സാഹചര്യമുണ്ടായി. അതിനർത്ഥം ബിജെപിയുടെ മറ്റ് നേതാക്കളൊക്കെ കോമ്പ്രമൈസിന്റെ ഭാഗമായി നിലപാടടുക്കുകയും വാചകത്തിലൂടെ മാത്രം പിന്തുണ കൊടുക്കുകയുപം ചെയ്യുന്നു എന്നതാണ്. സുരേന്ദ്രൻ നടത്തിയ നിയമ ലംഘനത്തിന്റെ പുറത്ത് സുരേന്ദ്രനെ ദീർഘനാൾ ജയിലിലടയ്ക്കാൻ സാധിക്കാത്തതുകൊണ്ട് വധശ്രമം എന്ന വ്യാജക്കേസ് സുരേന്ദ്രന് മുകളിൽ ചുമത്തിയാണ് ഇത്രയും നാൾ ജയിലിലടച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP