Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്തനംതിട്ട സ്വദേശിനി എറണാകുളത്ത് എത്തിയത് പേയിങ് ഗസ്റ്റായി; കോതമംഗലത്ത് നിന്ന് ഹാഷിഷുമായി പിടിയിലായ ശ്രുതി ദന്തൽ വിദ്യാർത്ഥിനി; 23കാരി പിടിയിലായത് എക്‌സൈസ് സംഘത്തിന് ലഭിച്ച് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ; യുവതിക്ക് ഹാഷിഷ് എത്തിച്ചുനൽകുന്ന തൃശ്ശൂർ സ്വദേശി വിദേശത്തേക്ക് കടന്നു

പത്തനംതിട്ട സ്വദേശിനി എറണാകുളത്ത് എത്തിയത് പേയിങ് ഗസ്റ്റായി; കോതമംഗലത്ത് നിന്ന് ഹാഷിഷുമായി പിടിയിലായ ശ്രുതി ദന്തൽ വിദ്യാർത്ഥിനി; 23കാരി പിടിയിലായത് എക്‌സൈസ് സംഘത്തിന് ലഭിച്ച് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ; യുവതിക്ക് ഹാഷിഷ് എത്തിച്ചുനൽകുന്ന തൃശ്ശൂർ സ്വദേശി വിദേശത്തേക്ക് കടന്നു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം : കഞ്ചാവിൽ നിന്നും വാറ്റിയെടുക്കുന്ന ഹാഷിഷ് ഓയിലുമായി നെല്ലിക്കുഴിയിൽ നിന്നും കോളേജ് വിദ്യാർത്ഥിനിയെ കോതമംഗലം എക്‌സ്‌സൈസ് സംഘം പിടികൂടി. നെല്ലിക്കുഴി ഭാഗത്ത് ലഹരി ഉൽപ്പന്നങ്ങളുടെ വിതരണം നടക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാത്തിൽ എക്‌സ്സൈസ് അധികൃതർ ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് പത്തനംത്തിട്ടയിൽ നിന്നും ഇവിടെ വന്ന് പേയിങ് ഗസ്റ്റായി താമസിച്ച് ബി ഡി എസിന് പഠിക്കുന്ന ശ്രുതി സന്തോഷ് (23) 55 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലാവുന്നത്.

യുവതിയെ ചോദ്യം ചെയ്തതിൽ നിന്നും ഹാഷിഷ് ഓയിൽ കോതമംഗലത്തെത്തിച്ച് നൽകിയിരുന്നത് തൃശ്ശൂർ പന്തൽ പാടത്ത് കരയിൽ തച്ചംകുളം വീട്ടിൽ വിനു ആണെന്ന് എക്‌സൈസ് സംഘത്തിന് ബോദ്ധ്യമായി. അന്വേഷണത്തിൽ ഇയാൾ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഇന്ന് ഗൾഫിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതായി വിവരം കിട്ടി. തുടർന്ന് എക്‌സൈസ് സംഘം ഇയാളെ പിടികൂടാൻ ലക്ഷ്യമിട്ട് നീക്കം ആരംഭിച്ചു. പക്ഷേ ഇത് വിജയിച്ചില്ല. അധികൃതർ എത്തുന്നതിന് മിനിട്ടുകൾക്ക് മുമ്പ് ഇയാൾ കയറിയ വിമാനം പറന്നുയർന്നു.പിന്നാലെ എക്‌സൈസ് അധികൃതർ വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തെ രേഖാമൂലം വിവരം അറിയിച്ചു.പാസ്‌പോർട്ട് നമ്പറും ഫോട്ടോയുമടക്കമുള്ള വിവരങ്ങൾ കൈമാറിയതായിട്ടാണ് എക്‌സൈസ് സംഘം വെളിപ്പെടുത്തുന്നത്.

തുടർനടപടികൾക്കു ശേഷം ശ്രുതിയെ കോടതിയിൽ ഹാജരാക്കുമെന് എക്‌സ്സൈസ് അധികൃതർ അറിയിച്ചു. ഇടുക്കിയിൽ നിന്നും മറ്റും കൊണ്ടുവരുന്ന ലഹരി ഉൽപ്പന്നങ്ങൾ കോതമംഗലം മേഖലയിൽ ചില്ലറ വിൽപ്പന നടക്കുന്നുണ്ടെന്ന് എക്‌സൈസ സംഘത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ ഏറെ തമ്പടിച്ചിട്ടുള്ള നെല്ലിക്കുഴി ഇത്തരക്കാരുടെ നടത്താവളമായി മാറിയിരിക്കുകയാണെന്നാണ് എക്‌സൈസ് അധികൃതർ ചൂണ്ടിക്കാട്ടി. ഈ സംഭവത്തിൽ പിടിയിലായ ശ്രുതിയുടെ പശ്ചാത്തലത്തെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താൻ എക്‌സൈസ് അധികൃതർ തയ്യാറായിട്ടില്ല.

പെൺകുട്ടിയെ കസ്റ്റഡിയിൽ എടുത്തതായുള്ള വർത്ത രാവിലെ മുതൽ വൈകിട്ട് മുഴുവൻ വിവരങ്ങളും നൽകാമെന്ന് മറുനാടനോട് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കുകയും ചെയ്തു .എന്നാൽ വൈകിട്ട് 5 മണിയോടെ റെയിഞ്ചോഫീസിലെത്തിയ ഈ ലേഖകനാട് കൂടുതൽ വിവരങ്ങളൊന്നുമില്ലന്നും എല്ലാം പ്രസ്സ് റിലീസിലുണ്ടെന്നും വ്യക്തമാക്കി ഉത്തരവാദിത്വപ്പെട്ട ഉദ്യേഗസ്ഥർ പിൻവലിഞ്ഞു.

പിന്നിട് ലഭിച്ച വിവരങ്ങൾ പ്രകാരം ഈ കേസ്സിൽ പെൺകുട്ടിയെ കുറിച്ചോ കുടുംമ്പത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തു വിടരുത് എന്ന തരത്തിൽ രാഷ്ട്രീയ - ഉദ്യോഗസ്ഥ ഇടപെടലുണ്ടായതായിട്ടാണ് ലഭ്യമായ വിവരം .അസി: കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥർ റെയിഞ്ചോഫീസിലെത്തിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതെന്നാണ് അറിയുന്നത്.ശ്രുതിക്ക് ഹാഷീഷ് ഓയിൽ എത്തിച്ചു നൽകിയതായാപ്പറയപ്പെടുന്ന വിനു ആഴ്ചയിൽ ഒരിക്കൽ കേരളത്തിലെത്തി മടങ്ങുന്നുണ്ടെന്നാണ് എക്‌സൈസിന് ഒടുവിൽ ലഭിച്ച വിവരം. ഇയാളെ ഗൾഫിലെ വിമാനത്താവളത്തിൽ അവിടുത്തെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് ,പിടികൂടി തിരിച്ചയക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ കൂട്ടിച്ചേർത്തു . ഈ സംഭവത്തെ കുറച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നുംക്രിസ്തുമസ് , പുതു വർഷം പ്രമാണിച്ച് പരിശോധനകൾ കർക്കശമാക്കുമെന്നുംകോതമംഗലം എക്‌സ് സൈസ് ഇൻസ്പെക്ടർ റ്റി.ഡി സജീവൻ വെളിപ്പെടുത്തി.

കോതമംഗലം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ഡി സജീവന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് സി കെ സെയ്ഫുദ്ദീൻ , സിവിൽ എക്‌സൈസ് ഓഫിസർമാരായ സാജൻ പോൾ, എൽ സി ശ്രീകുമാർ, എ.ഇ സിദ്ദിഖ്, ഇയാസ് പി.പി, ബാബു എം ടി, ഷെബീർ ങ ങ, വനിത സിവിൽ എക്‌സൈസ് ഓഫിസർ നൈനി മോഹൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP