Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇത് വനിതാ മതിൽ അല്ല 'വർഗ്ഗീയ' മതിലെന്ന് ചെന്നിത്തല; സിപിഎമ്മിന് മതിലുകെട്ടണമെങ്കിൽ പാർട്ടി പണം ചെലവാക്കണം; പതിനായിരം രൂപ പോലും ഇതുവരെ എല്ലാവർക്കും നൽകിയിട്ടില്ല; സർക്കാരിൽ നിന്നും ഉണ്ടാവുന്നത് സാരോപദേശം മാത്രം; മതിലിനായി സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നതും ഖജനാവിലെ പണം ഉപയോഗിക്കുന്നതും പ്രതിഷേധാർഹമെന്ന് പ്രതിപക്ഷ നേതാവ്

ഇത് വനിതാ മതിൽ അല്ല 'വർഗ്ഗീയ' മതിലെന്ന് ചെന്നിത്തല; സിപിഎമ്മിന് മതിലുകെട്ടണമെങ്കിൽ പാർട്ടി പണം ചെലവാക്കണം; പതിനായിരം രൂപ പോലും ഇതുവരെ എല്ലാവർക്കും നൽകിയിട്ടില്ല; സർക്കാരിൽ നിന്നും ഉണ്ടാവുന്നത് സാരോപദേശം മാത്രം; മതിലിനായി സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നതും ഖജനാവിലെ പണം ഉപയോഗിക്കുന്നതും പ്രതിഷേധാർഹമെന്ന് പ്രതിപക്ഷ നേതാവ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വനിതാ മതിലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സർക്കാരിന്റെ വനിതാ മതിൽ വർഗീയ മതിലാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.വനിത മതിൽ തികച്ചും രാഷ്ട്രീയ പരിപാടിയെന്നും ഇതിന് നികുതിദായകരുടെ പണം ചെലവഴിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. വനിത മതിലിനായി സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നതും ഖജനാവിലെ പണം ഉപയോഗിക്കുന്നതും പ്രതിഷേധാർഹമാണ്.

സർക്കാർ ജീവനക്കാർ എന്തിനുവേണ്ടിയാണ് വനിതാ മതിലിൽ പങ്കെടുക്കേണ്ടത് ഹിന്ദു സംഘടനകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള വനിതാ മതിൽ സംസ്ഥാനത്തിന്റെ മതേതര മൂല്യങ്ങൾ തകർക്കും. മുംസ്ലിം, ക്രൈസ്തവ സംഘടനകളെ സർക്കാർ ക്ഷണിച്ചിട്ടില്ല. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്.

സാലറി ചലഞ്ച് പോലെ ജീവനക്കാരെ അടക്കം നിർബന്ധിക്കുന്ന സർക്കുലറിന് ചീഫ് സെക്രട്ടറി മറുപടി പറയേണ്ടി വരുമെന്നും ജീവനക്കാരെ രണ്ട് തട്ടിലാക്കാനും വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി പരിപാടിയിൽ ഉൾപ്പെടുത്താനുമാണ് നീക്കമെന്നും ചെന്നിത്തല ആരോപിച്ചു. സർക്കാർ ചെയ്യുന്നത് അധികാര ദുർ വിനിയോഗമാണ്.

സി പി എമ്മിനോ, എൽഡിഎഫിനോ മതിൽ കെട്ടണമെങ്കിൽ അത് പാർട്ടി പണം ഉപയോഗിച്ച് വേണം. ഇത് വർഗീയ മതിലാണെന്നും ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്നും ചെന്നിത്തല പറഞ്ഞു. പ്രളയത്തിന് ശേഷമുള്ള പുനർനിർമ്മാണം എങ്ങും എത്തിയിട്ടില്ല. പതിനായിരം രൂപ പോലും ഇതുവരെ എല്ലാവർക്കും നൽകിയിട്ടില്ല. സാരോപദേശം മാത്രമാണ് സർക്കാരിൽ നിന്നും ഉണ്ടാവുന്നത്. പ്രളയബാധിത പ്രദേശങ്ങൾ 19 ാം തിയതി മുതൽ ജനുവരി നാലുവരെ സന്ദർശിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കണ്ണൂർ വിമാനത്താവളത്തിന്റെ 99 ശതമാനം പണികളും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ പൂർത്തിയാക്കിയിരുന്നു. ഈ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും മേനി നടിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂർ വിമാനത്താവളം യുഡിഎഫിന്റെ കുഞ്ഞാണെന്നും ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP