Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വള്ളമിറക്കുന്നതിനെ ചൊല്ലി രണ്ടുദേശക്കാർ തമ്മിൽ തർക്കം: തിരൂർ കൂട്ടായിയിൽ മത്സ്യത്തൊഴിലാളിക്ക് വെട്ടേറ്റു; സംഘർഷത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്

വള്ളമിറക്കുന്നതിനെ ചൊല്ലി രണ്ടുദേശക്കാർ തമ്മിൽ തർക്കം: തിരൂർ കൂട്ടായിയിൽ മത്സ്യത്തൊഴിലാളിക്ക് വെട്ടേറ്റു; സംഘർഷത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്

എം പി റാഫി

മലപ്പുറം: തിരൂർ കൂട്ടായി പടിഞ്ഞാറെക്കരയിൽ ഇരു പ്രദേശക്കാർ തമ്മിൽ വള്ളമിറക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മത്സ്യത്തൊഴിലാളിക്ക് വെട്ടേറ്റു. മരക്കാരു പുരക്കൽ മനാഫിനാണ് വെട്ടേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വാടിക്കൽ, മൂന്നങ്ങാടി പ്രദേശക്കാരാണ് കുറച്ച് ദിവസങ്ങളായി ഇവിടെ തർക്കത്തിൽ .കഴിഞ്ഞ ദിവസം മൂന്നങ്ങാടി സ്വദേശിക്ക് മർദ്ദനമേറ്റിരുന്നു. ഇതിന് പകരമായാണ് ഇന്നത്തെ ഏറ്റുമുട്ടൽ.

വർഷങ്ങളായി രാഷട്രീയ സംഘർഷം നിലനിന്നിരുന്ന പ്രദേശത്ത് മാസങ്ങളായി ലീഗ്, സിപിഎം നേതാക്കൾ ഇടപെട്ട് സമാധാന ശ്രമം നടന്നു വരികയാണ്. എന്നാൽ ഇന്നത്തെ സംഘർഷത്തിൽ രാഷ്ട്രീയമൊന്നുമില്ലെന്നും, വൈകുന്നേരം ഇരുകൂട്ടരേയും ചർച്ചക്ക് വിളിച്ചിട്ടുണ്ടെന്നും തിരൂർ എസ്‌ഐ. സുമേഷ് സുധാകർ പറഞ്ഞു. പരിക്കേറ്റ മനാഫിനെ തിരൂർ ജില്ലാ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP