Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുംബൈയിലെ രത്‌നവ്യാപാരിയുടെ മരണം : കസ്റ്റഡിയിലെടുത്ത സീരിയൽ താരത്തിന്റെ അറസ്റ്റ് സ്ഥിരീകരിച്ച് ഉദ്യോഗസ്ഥർ; മഹാരാഷ്ട്രാ മന്ത്രിയുടെ മുൻ സഹായിയും പൊലീസ് ഉദ്യോഗസ്ഥനും പിടിയിൽ; ഉദ്യോഗസ്ഥൻ മുൻപ് ബലാത്സംഗ കേസിലും പ്രതി; മരിച്ച വ്യാപാരി ബാറിലെ സ്ഥിരം സന്ദർശകനെന്നും സിനിമാ ലോകത്തെ സ്ത്രീകളുമായി വഴിവിട്ട ബന്ധമുള്ളയാളെന്നും സൂചന; കേസിൽ ഇതു വരെ ചോദ്യം ചെയ്തത് 24 പേരെ

മുംബൈയിലെ രത്‌നവ്യാപാരിയുടെ മരണം : കസ്റ്റഡിയിലെടുത്ത സീരിയൽ താരത്തിന്റെ അറസ്റ്റ് സ്ഥിരീകരിച്ച് ഉദ്യോഗസ്ഥർ; മഹാരാഷ്ട്രാ മന്ത്രിയുടെ മുൻ സഹായിയും പൊലീസ് ഉദ്യോഗസ്ഥനും പിടിയിൽ; ഉദ്യോഗസ്ഥൻ മുൻപ് ബലാത്സംഗ കേസിലും പ്രതി; മരിച്ച വ്യാപാരി ബാറിലെ സ്ഥിരം സന്ദർശകനെന്നും സിനിമാ ലോകത്തെ സ്ത്രീകളുമായി വഴിവിട്ട ബന്ധമുള്ളയാളെന്നും സൂചന; കേസിൽ ഇതു വരെ ചോദ്യം ചെയ്തത് 24 പേരെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: രത്‌ന വ്യാപാരിയുടെ മൃതദ്ദേഹം മുംബൈയിലെ വനത്തിൽ കണ്ടെത്തിയ സംഭവത്തിൽ പുത്തൻ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത നടിയെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് സ്ഥിരീകരിച്ചു . ഇതിന് പിന്നാലെയാണ് മഹാരാഷ്ട്ര മന്ത്രിയുടെ മുൻ സഹായിയും ഒരു പൊലീസുകാരനും കേസിൽ അറസ്റ്റിലായിരിക്കുന്നത്. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും അത് സിനിമാ മേഖലയിൽ നിന്നും ആയിരിക്കാമെന്നുമാണ് സൂചന.

മുംബൈ സ്വദേശി രാജേശ്വർ ഉഡാനിയുടെ മൃതദേഹമാണ് മഹാരാഷ്ട്രയിലെ റെയ്ഗാർഡ് ജില്ലയിലെ വനത്തിൽ നിന്നും കണ്ടെത്തിയത്. നവംബർ 28നാണ് ഇയാളെ കാണാതാകുന്നത്. 57കാരനായ ഉഡാനിയെ കണ്ടെത്താനായി തെരച്ചിൽ ശക്തമായി നടന്നു വരുന്നതിനിടയിലാണ് അഴുകിയ നിലയിൽ മൃതദ്ദേഹം കണ്ടെത്തിയത്. വ്യാഴാഴ്‌ച്ചയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം റായ്ഗഢ് ജില്ലയിലെ വനപ്രദേശത്തുനിന്ന് കണ്ടെത്തിയത്.

രാജേശ്വർ ധരിച്ചിരുന്ന വസ്ത്രം കണ്ട് മകനാണ് തിരിച്ചറിഞ്ഞത്. മരണവുമായി ബന്ധപ്പെട്ട് ദേവ്ലീനയെ അന്വേഷണ സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇതിലെ വിശദ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. എന്നാൽ വിനോദ മേഖലയിൽനിന്ന് കൂടുതൽ നടികളെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുമെന്നാണ് സൂചനയെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

എന്നാൽ രാജേശ്വറിനെ താൻ പന്ത് മാർക്കറ്റിൽ ഇറക്കിവിട്ടിരുന്നെന്നും അവിടെനിന്ന് മറ്റൊരുവാഹനത്തിൽ അദ്ദേഹം കയറിപ്പോയതായും രാജേശ്വറിന്റെ ഡ്രൈവർ പൊലീസിന് ആദ്യമേ മൊഴി നൽകിയിരുന്നു.

അറസ്റ്റിലായത് മഹാരാഷ്ട്രാ മന്ത്രി പ്രകാശ് മേത്തയുടെ മുൻ പിഎ

പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന സച്ചിൻപവാർ മഹാരാഷ്ട്രാ മന്ത്രി പ്രകാശ് മേത്തയുടെ മുൻ പേഴ്സണൽ അസിസ്റ്റന്റായിരുന്നു. ഇയാൾക്കൊപ്പം അറസ്റ്റിലായ ദിനേഷ് പവാർ നേരത്തേ ബലാത്സംഗ കേസിൽ കുടുങ്ങി സസ്പെന്റെ ചെയ്യപ്പെട്ട പൊലീസ് കോൺസ്റ്റബിളാണ്. 'സാത്ത് നിഭാനാ സാത്തിയ' എന്ന പ്രശസ്ത സീരിയലിൽ ഗോപി ബഹു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ടെലിവിഷൻ നടി ദേവലീന ഭട്ടാചാറ്റർജിയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്ന നടി.

കേസിൽ നടിയുടെ പങ്ക് എന്താണെന്ന പൊലീസ് വ്യക്തമാക്കിയിട്ടില്ലെങ്കിലും കൂടുതൽ നടിമാരെ ചോദ്യം ചെയ്തേക്കും. ഉഡാനി ബാറിലെ സ്ഥിരം സന്ദർശകനും സിനിമാ വ്യവസായത്തിലുള്ള അനേകം സ്ത്രകളുമായി ബന്ധമുള്ള ആളും ആയിരുന്നു. എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

2004 മുതൽ 2009 വരെ മഹാരാഷ്ട്ര ഭവന തൊഴിൽ ഖനന മന്ത്രി പ്രകാശ് മേത്തയുടെ മുൻ സഹായിയായിരുന്നു സച്ചിൻ പവാർ.എന്നാൽ മുംബൈയിൽ പ്രാദേശിക തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചതിന് പിന്നാലെ പാർട്ടി പുറത്താക്കിയതോടെ ഇയാളുമായുള്ള എല്ലാ ബന്ധങ്ങളും താൻ അവസാനിപ്പിച്ചിരുന്നെന്ന് മന്ത്രി പറഞ്ഞു.

നേരത്തേ രാജേശ്വർ ഉഡാനിയെ കാണാതായതിന് പിന്നാലെ ഇയാളുടെ കുടുംബം തട്ടിക്കൊണ്ടു പോകലിന് പരാതി നൽകിയിരുന്നു. ഡിസംബർ 5 നായിരുന്നു ഉഡാനിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിൽ മുറിവുകൾ ഇല്ലായിരുന്നു. അജ്ഞാതർ ഉഡാനിയെ കൊലപ്പെടുത്തി വനത്തിൽ കൊണ്ടിട്ടതായിരിക്കാം എന്നാണ് പൊലീസ് നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് ഉഡാനിയുടെ ഡ്രൈവർ പറയുന്നത് അയാൾ ഉഡാനിയെ മാർക്കറ്റിൽ കൊണ്ടുപോയി വിട്ടെന്നും അവിടെ നിന്നും മറ്റൊരു കാറിൽ കയറിയതായും ഇയാൾ വ്യക്തമാക്കിയിട്ടുണ്ട്. 24 ലധികം പേരെയാണ് കേസിൽ പൊലീസ് ചോദ്യം ചെയ്തത്. ഉഡാനി കയറിപ്പോയി എന്ന് കരുതുന്ന വാഹനത്തിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP