Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെലുങ്കിലും താരമായി ഒടിയൻ; മോഹൻലാൽ പുറത്ത് വിട്ട തെലുങ്ക് ടീസറിന് വമ്പൻ വരവേല്പുമായി ആരാധകർ; റിലിസിനൊരുങ്ങുന്ന ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് നല്കി സെൻസർ ബോർഡ്

തെലുങ്കിലും താരമായി ഒടിയൻ; മോഹൻലാൽ പുറത്ത് വിട്ട തെലുങ്ക് ടീസറിന് വമ്പൻ വരവേല്പുമായി ആരാധകർ; റിലിസിനൊരുങ്ങുന്ന ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് നല്കി സെൻസർ ബോർഡ്

ടിയൻ തിയേറ്ററുകളിലെത്താൻ ഏതാനും ദിനങ്ങൾ മാത്രം ശേഷിക്കെ ആരാധകരും ഏറെ പ്രതീക്ഷയിലാണ്.വൻ ബജറ്റിൽ ഒട്ടേറെ സവിശേഷതകളുമായി ഒരുക്കിയ ലാൽ ചിത്രം ഒടിയന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഡിസംബർ 14ന് ലോകമെമ്പാടും മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിൽ ഒരേ സമയമാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ തെലുങ്ക് ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ടീസറിനെ തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

മോഹൻലാൽ പുറത്തിറക്കിയ ടീസറിന് തെലുങ്കിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിൽ മമ്മൂക്ക നൽകിയ വിവരണം തെലുങ്കിൽ നൽകുന്നത് ജൂനിയർ എൻ ടി ആർ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ശ്രീകുമാർ മേനോൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ആന്റണി പെരുമ്പാവൂരാണ്. ദഗുബട്ടി ക്രീയേഷൻസിന്റെ ബാനറിൽ അഭിറാം ദഗുബട്ടിയും സമ്പത് കുമാറും ചേർന്നാണ് ചിത്രം തെലുങ്കിൽ പ്രദർശനത്തിന് എത്തിക്കുന്നത്.

ഡിസംബർ 14 ന് പുറത്തിറങ്ങാനിരിക്കുന്ന ഒടിയന്റെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.രണ്ടു മണിക്കൂർ 43 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ഇരുട്ടിന്റെ രാജാവായുള്ള ഒടിയൻ മാണിക്യന്റെ വരവ് ആഘോഷമാക്കാനുള്ള പ്രവർത്തനങ്ങളിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ആരാധകരും. ഒടിയൻ സ്റ്റ്യാച്യുവും, ഒടിയൻ ആപ്പും അങ്ങിനെ എല്ലാം ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വിവിധ ഗെറ്റപ്പുകളിൽ ഉള്ള മോഹൻലാലിന്റെ സ്റ്റില്ലുകളും മറ്റും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. 30 മുതൽ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹൻലാൽ മാണിക്യൻ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷൻ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റർ ഹെയ്‌നാണ്. മധ്യകേരളത്തിൽ ഒരു കാലത്ത് നില നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിർമ്മിക്കുന്നത്. നരേൻ, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP